വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

അഞ്ചു കളിക്കാരെ അറിയാം

ഐപിഎല്ലുള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ വരവോടെ ക്രിക്കറ്റര്‍മാര്‍ക്കു നിന്നു തിരിയാന്‍ പോലും സമയില്ലാതെ ആയി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ പല കളിക്കാരെയും മാനസികമായും ശാരീരികമായും തളര്‍ത്തിയിട്ടുണ്ട്. ഈ കാരണത്താലാണ് ഇന്ത്യയടക്കം പല ടീമുകളും പ്രധാനപ്പെട്ട കളിക്കാര്‍ക്കു ഇടയ്ക്കിടെ വിശ്രമം നല്‍കുന്നത്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിക്കാരെ തളര്‍ത്തുക മാത്രമല്ല അതു പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍

അടുത്തിടെയാണ് മല്‍സരങ്ങളുടെ ആധിക്യം കാരണം ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ്, ടി20 എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇംഗ്ലണ്ട് ക്രിക്കറ്റിനും ആരാധകര്‍ക്കും ഇതു ഒരുപോലെ ഷോക്കായി മാറിയിരുന്നു. സ്‌റ്റോക്‌സിന്റെ വഴിയെ തിരക്കേറിയ ഷെഡ്യൂള്‍ കണക്കിലെടുത്ത് കൂടുതല്‍ കളിക്കാര്‍ വൈകാതം തന്നെ ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ആരൊക്കെയാവും ഈ കളിക്കാരെന്നു നോക്കാം.

ട്രെന്റ് ബോള്‍ട്ട് (ടെസ്റ്റ്)

ട്രെന്റ് ബോള്‍ട്ട് (ടെസ്റ്റ്)

ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് വൈകാതെ തന്നെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയേക്കും. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും കിവികളുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്. കൂടാതെ ഐപിഎല്ലിലും ബോള്‍ട്ട് കളിക്കുന്നുണ്ട്. തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ചിട്ടും പേസറുടെ ബൗളിങിന്റെ വേഗതയില്‍ കുറവ് വന്നിട്ടില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

2

എന്നാല്‍ ഏറെക്കാലം 33ാം വയസ്സിലേക്കു കടക്കുന്ന ബോള്‍ട്ടിനു ഇതു തുടരാനാവില്ല. അതുകൊണ്ടു തന്നെ ടെസ്റ്റ് മതിയാക്കി അദ്ദേഹം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധേ കേന്ദ്രീകരിച്ചേക്കും. 78 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം ഇതിനകം 317 വിക്കറ്റുകളെടുത്തിട്ടുണ്ട്. 30 റണ്‍സിനു ആറു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

ഷാക്വിബുല്‍ ഹസന്‍ (ടെസ്റ്റ്)

ഷാക്വിബുല്‍ ഹസന്‍ (ടെസ്റ്റ്)

ബംഗ്ലാദേശിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും വൈകാതെ ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനിടയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നായിരിക്കും അദ്ദേഹം ഗുഡ്‌ബൈ പറഞ്ഞേക്കുക. ഏറെക്കാലമായി ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നറായി കസറുകയാണ് ഷാക്വിബ്. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ ഐപിഎല്ലിലും മറ്റു ഫ്രാഞ്ചൈസി ലീഗുകളിലും ഷാക്വിബ് കളിക്കുന്നുണ്ട്.

4

ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം അനിശ്ചിത കാല ബ്രേക്കെടുത്തിരിക്കുകയാണ്. ടെസ്റ്റില്‍ നിന്നുള്ള ഷാക്വിബിന്റെ മുന്നൊരുക്കം കൂടിയാണ് ഇതെന്നാണ് പലരുടെയും നിരീക്ഷണം. അധികം വൈകാതെ തന്നെ ടെസ്റ്റ് മതിയാക്കി വൈറ്റ് ബോളില്‍ മാത്രം കളിക്കാന്‍ അദ്ദേഹം തീരുമാനിച്ചേക്കും. നിലവ ില്‍ 63 ടെസ്റ്റുകളില്‍ നിന്നും 4251 റണ്‍സും 225 വിക്കറ്റുകളും ഷാക്വിബ് നേടിയിട്ടുണ്ട്.

കെയ്ന്‍ വില്ല്യംസണ്‍ (ടി20)

കെയ്ന്‍ വില്ല്യംസണ്‍ (ടി20)

ന്യൂസിലാന്‍ഡ് നായകനും സൂപ്പര്‍ താരവുമായ കെയ്ന്‍ വില്ല്യംസണ്‍ വൈകാതെ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനിടയുണ്ട്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ബാറ്റിങിലും വലിയ സംഭാവനകളാണ് നല്‍കുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ കിവികളെ ഫൈനലിലെത്തിച്ച വില്ലി 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ടീമിനെ വിജയികളാക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും ന്യൂസിലാന്‍ഡ് ഫൈനല്‍ കളിച്ചിരുന്നു.

6

എന്നാല്‍ കൈമുട്ടിനേറ്റ പരിക്കിനു ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി ബാറ്റിങില്‍ വില്ലിയുടെ പ്രകടനം അത്ര മികച്ചതല്ല. ഇതു തുടര്‍ച്ചയായി അദ്ദേഹത്തിനു തിരിച്ചടിയായി മാറുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചേക്കും. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഒരുപക്ഷെ വില്ല്യംസണിന്റെ അവസാനത്തേത് കൂടിയാവും. നിലവില്‍ 74 ടി20കളില്‍ നിന്നും 123.98 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയത് 2021 റണ്‍സാണ്.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

സ്റ്റീവ് സ്മിത്ത് (ടി20)

സ്റ്റീവ് സ്മിത്ത് (ടി20)

ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്താണ് ഒരു ഫോര്‍മാറ്റ് മതിയാക്കാന്‍ സാധ്യതയുള്ള നാലാമത്തെ താരം. 2010ല്‍ ലെഗ് സ്പിന്നറായി കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി മാറുകയായിരുന്നു. പക്ഷെ മൂന്നു ഫോര്‍മാറ്റുകളിലും ഒരു പോലെ മികവ് പുലര്‍ത്താന്‍ സ്മിത്തിനു കഴിയുന്നില്ല.
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈിക്ക് ഏറെ യോജിച്ചത്. ടി20 ഫോര്‍മാറ്റില്‍ കാര്യമായി തിളങ്ങാന്‍ സ്മിത്തിനായിട്ടില്ല. 57 ടി20കളില്‍ നിന്നും 26.51 ശരാശരിയില്‍ 928 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

വിരാട് കോലി (ടി20)

വിരാട് കോലി (ടി20)

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഒരു ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. ടി20യായിരിക്കും അദ്ദേഹം അവസാനിപ്പിച്ചേക്കുക. നിലവില്‍ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുകയാണ് കോലി. ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു കാര്യമായി റണ്‍സെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു ടി20യില്‍ നിന്നും വിരമിച്ച് ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ കളിക്കാനുള്ള തീരമാനം കോലി വൈകാതെ എടുത്തേക്കുമെന്നാണ് സൂചനകള്‍.

9

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ടി20യില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള താരം കൂടിയാണ് കോലി. 99 ടി20കളില്‍ നിന്നും 137.66 സ്‌ട്രൈക്ക് റേറ്റോടെ 3308 റണ്‍സ് കോലി നേടിയിട്ടുണ്ട്.

Story first published: Thursday, July 21, 2022, 14:11 [IST]
Other articles published on Jul 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X