2023-27വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍, കളിച്ച് മടക്കും!, സമ്പൂര്‍ണ്ണ വിവരമിതാ

വളരെ തിരക്കേറിയ മത്സര ക്രമമുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. ലോക ക്രിക്കറ്റില്‍ വലിയ ആരാധകരുള്ള ഇന്ത്യന്‍ ടീമിന്റെ ഓരോ പരമ്പരയും സാമ്പത്തികമായി വളരെ നേട്ടമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര പരമ്പരകള്‍ സംഘടിപ്പിക്കുകയാണ് ബിസിസി ഐ ചെയ്യുന്നത്. താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കാന്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കെ വലിയ പദ്ധതികളോടെയാണ് ഇന്ത്യന്‍ ടീം മുന്നോട്ട് പോകുന്നത്.
2023 മുതല്‍ 2027വെരയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സര ഷെഡ്യൂളുകള്‍ ഇപ്പോള്‍ത്തന്നെ തീരുമാനിയിരിക്കുകയാണ്. വളരെ തിരക്കേറിയ മത്സരക്രമമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. താരങ്ങള്‍ കളിച്ച് മടുക്കുമെന്ന് തന്നെ പറയാം. നിലവില്‍ കളിക്കുന്ന എത്ര സൂപ്പര്‍ താരങ്ങള്‍ 2027ല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവുമെന്ന് കണ്ടറിയണമെങ്കിലും മത്സരക്രമം സംബന്ധിച്ച് ഇതിനോടകം തീരുമാനമായിക്കഴിഞ്ഞു. മെയ് 2023 മുതല്‍ ഏപ്രില്‍ 2027വരെയുള്ള മത്സരക്രമമാണ് പുറത്തായിരിക്കുന്നത്.

ഇക്കാലയളവില്‍ ഇന്ത്യ 38 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. ഇതില്‍ 20 എണ്ണവും ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയാണ്. മൂന്ന് ടീമുകളും ലോക ക്രിക്കറ്റിലെ വമ്പന്മാരാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ആരാധകരെയും സാമ്പത്തികമായ നേട്ടവും ഈ ടീമുകളുടെ മത്സരങ്ങള്‍ക്കുണ്ടാവും. അതുകൊണ്ടാണ് കൂടുതല്‍ ഓസീസ്, ഇംഗ്ലണ്ട് ടീമിനെതിരേ ഇന്ത്യ പരമ്പര കളിക്കുന്നത്. ബിസിസി ഐക്ക് മാത്രമല്ല ഇസിബിക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ഇന്ത്യന്‍ പരമ്പര സാമ്പത്തികമായി വലിയ നേട്ടം നല്‍കുന്നതാണ്.
ജാപ്പനീസ് ഫുഡ് കിട്ടിയാല്‍ കോലി എല്ലാം മറക്കും, അതിനൊരു കാരണമുണ്ട്!, അറിയാമോ?

2023-25ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം 2024 അവസാനമാവും ഉണ്ടാവുക. ബോക്‌സിങ് ഡേ ടെസ്റ്റ് ഉള്‍പ്പെടെയാവും വരുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നടക്കുക. ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ കളിക്കും. അത് നാട്ടിലും ഇംഗ്ലണ്ടിലും കളിക്കുന്നുണ്ട്. 2012ന് ശേഷം ഇന്ത്യയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടന്നത് മൂന്ന് തവണയാണ്. അതില്‍ ഒന്ന് മാത്രമാണ് അഞ്ച് മത്സര പരമ്പര. 2016-17ലായിരുന്നു ഇത്.

ഇക്കാലയളവില്‍ ഇന്ത്യ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. 2018-2023 കാലയളവിലായി 51 ടെസ്റ്റുകളാണ് ഇന്ത്യ ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷത്തിനിടെ 38 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പരകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 2023-25 കാലയളവില്‍ ഇന്ത്യ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരോടാണ് നാട്ടില്‍ മത്സരം കളിക്കുന്നത്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരോടാണ് എവേ മത്സരം കളിക്കുന്നത്. 2025-27ലെ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഷെഡ്യൂളില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരോട് നാട്ടില്‍ പരമ്പര കളിക്കും. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരോടാണ് എവേ മത്സരം കളിക്കുന്നത്.
ജന്മദിനത്തില്‍ 50 ലധികം റണ്‍സ്, നേട്ടത്തിലെത്തിയ ഇന്ത്യക്കാരെ അറിയാമോ?, പട്ടിക ഇതാ

15 ഓളം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നേരത്തെ കൂടുതലും മൂന്ന് മത്സര ടി20 പരമ്പരകളാണ് ഇന്ത്യ കളിച്ചിരുന്നത്. എന്നാലിപ്പോഴത് അഞ്ച് മത്സര ടി20 പരമ്പരയായി മാറിയിട്ടുണ്ട്. ഏകദിന പരമ്പരകള്‍ കുറച്ച് കൂടുതല്‍ ടി20 പരമ്പര കളിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനിടെ ഐപിഎല്ലും വരുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ ടി20 പരമ്പരകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications