വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ പാക് പര്യടനം- സച്ചിന്‍, സെവാഗ്... ഇവരേക്കാള്‍ ആരാധകര്‍ ബാലാജിക്ക്! - നെഹ്‌റ

2003-04ലെ പാക് പര്യടനത്തെക്കുറിച്ചാണ് നെഹ്‌റയുടെ പരാമര്‍ശം

ദില്ലി: ഇന്ത്യയുടെ മുന്‍ പേസറും ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് കോച്ചുമായ ലക്ഷ്മതി ബാലാജിയെ പുകഴ്ത്തി മുന്‍ ടീമംഗവും പേസറുമായിരുന്ന ആശിഷ് നെഹ്‌റ. ഒരു കാലത്തു ടീമിലെ മറ്റാരേക്കാളും കൂടുതല്‍ ആരാധകരുണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിരുന്നു ബാലാജിയെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു.
2003-04ല്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ പര്യടനം നടത്തിയപ്പോഴുള്ള ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് നെഹ്‌റ. കാര്‍ഗില്‍ യുദ്ധത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ പാക് പര്യടനമെന്ന നിലയില്‍ അന്നത്തെ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗരവ് ഗാംഗുലിക്കു കീഴിലാണ് അന്നു ഇന്ത്യ പാകിസ്താനിലേക്കു തിരിച്ചത്.

ധോണിയില്ലെങ്കില്‍ എന്താവും സിഎസ്‌കെ? മറ്റൊരു ക്യാപ്റ്റനെക്കുറിച്ച് ചിന്തിക്കാനാവില്ല!!- ഡുപ്ലെസിധോണിയില്ലെങ്കില്‍ എന്താവും സിഎസ്‌കെ? മറ്റൊരു ക്യാപ്റ്റനെക്കുറിച്ച് ചിന്തിക്കാനാവില്ല!!- ഡുപ്ലെസി

ഐപിഎല്‍: ഓള്‍ ടൈം ബെസ്റ്റ് ക്യാപ്റ്റനാര്? രണ്ടു പേര്‍! മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍ എല്ലാമറിയാംഐപിഎല്‍: ഓള്‍ ടൈം ബെസ്റ്റ് ക്യാപ്റ്റനാര്? രണ്ടു പേര്‍! മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍ എല്ലാമറിയാം

ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇരീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരുടെയെല്ലാം പ്രകടനങ്ങള്‍ ഇന്നു ശ്രദ്ധിക്കപ്പെട്ടിരുന്നു. വമ്പന്‍ താരനിര തന്നെ അന്നു ഇന്ത്യക്കുണ്ടായിട്ടും ബാലാജിയായിരുന്നു അവേരക്കാളൊക്കെ പാകിസ്താനില്‍ അന്നു പ്രശസ്്തനായതെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു.

ഇമ്രാനെപ്പോലും കടത്തിവെട്ടി

പാകിസ്താന്റെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനേക്കാള്‍ കൂടുതല്‍ ആരാധകര്‍ അന്നു പാകിസ്താനില്‍ ബാലാജിക്കുണ്ടായിരുന്നതായി നെഹ്‌റ പറയുന്നു.
ഡ്രസിങ് റൂമില്‍ വച്ച് അന്നു ടീമംഗമായിരുന്ന ഇര്‍ഫാന്‍ പഠന്‍ ചില കഥകള്‍ പറയുമായിരുന്നു. ബാലാജിയെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. ഒരുപക്ഷെ അന്നു ഇമ്രാന്‍ ഖാനേക്കാള്‍ പ്രശസ്തനായിരുന്നു ബാലാജിയെന്നും നെഹ്‌റ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഇതിഹാസ പേസറായ ഷുഐബ് അക്തര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കെതിരേയെല്ലാം അന്നു ബാലാജി സിക്‌സര്‍ പറത്തിയിരുന്നു.

ബാലാജിയുടെ സിക്‌സറുകള്‍

അന്നത്തെ ആറാഴ്ച ബാലാജിയുടെ ബാറ്റിങ് പ്രകടനം മികച്ചതായിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ബാലാജി സിക്‌സര്‍ പറത്തിക്കൊണ്ടിരുന്നു. വീരേന്ദര്‍ സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി, രാഹുല്‍ ദ്രാവിഡിന്റെ ഡബിള്‍ സെഞ്ച്വറി, ഇര്‍ഫാന്‍ പഠാന്റെ പ്രകടനം എന്നിവയെല്ലാം അന്നത്തെ പരമ്പരയില്‍ കണ്ടിരുന്നു. എന്നാല്‍ അവരേക്കാള്‍ കൂടുതല്‍ പാകിസ്താനില്‍ അന്നു ആരാധകരെ ലഭിച്ചത് ബാലാജിക്കായിരുന്നു. ഡ്രസിങ് റൂമിലും ബാലാജിയായിരുന്നു അന്നു താരമെന്നും നെഹ്‌റ പറഞ്ഞു.
അന്നു ജാവേദ് മിയാന്‍ദാദ് ഭക്ഷണം കഴിക്കാന്‍ ഞങ്ങളെയെല്ലാം അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചത് ഓര്‍മയുണ്ട്. വളരെ രുചികരമായ ഭക്ഷണമായിരുന്നു അന്നത്തേതെന്നും നെഹ്‌റ വ്യക്തമാക്കി.

ബാലാജിയുടെ പ്രകടനം

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു അന്നു ബാലാജി കാഴ്ചവച്ചത്. മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമായിരുന്നു പര്യടനത്തിലുണ്ടായിരുന്നത്. ഈ മല്‍സരങ്ങളിലെല്ലാം ബാലാജി ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.
റാവല്‍പിണ്ടിയില്‍ നടന്ന നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഏഴു വിക്കറ്റുകളെടുത്ത ബാലാജി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ബൗളിങില്‍ മാത്രമല്ല തട്ടുപൊൡപ്പന്‍ സിക്‌സറുകള്‍ പറത്തി ബാറ്റിങിലും അദ്ദേഹം താരമായി മാറി.
ഇന്ത്യക്കു വേണ്ടി 30 ഏകദിനങ്ങളും അഞ്ച് ടി20കളും എട്ടു ടെസ്റ്റുകളും കളിച്ച ബാലാജി യഥാക്രമം 34, 10, 27 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. 2017ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Sunday, April 19, 2020, 11:59 [IST]
Other articles published on Apr 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X