പാവം സഞ്ജു, പുറത്തിരുന്ന് കരയുകയാണ്! റിഷഭിനോളം അവസരം കിട്ടിയാല്‍ സൂപ്പര്‍ താരമാവും

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും ബിസിസിഐയ്ക്കുമെതിരേ വീണ്ടും ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും സഞ്ജു സാംസണിനെ ഇന്ത്യ പുറത്ത് ഇരുത്തിയതാണ് കാരണം. നേരത്തേ രണ്ടാം ഏകദിനത്തിലും അദ്ദേഹത്തിനു പ്ലെയിങ ഇലവനില്‍ ഇടമില്ലായിരുന്നു. ആദ്യ മല്‍സരം കളിച്ച സഞ്ജു 36 റണ്‍സുമായി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും അടുത്ത രണ്ടു കളിയിലും അദ്ദേഹത്തെ തഴയുകയായിരുന്നു.

Also Read: IND vs NZ: ബാറ്റിങുമില്ല, ബൗളിങുമില്ല; ഹൂഡ അടുത്ത വിജയ് ശങ്കര്‍! സഞ്ജുവിന്റെ പകരക്കാരന് വിമര്‍ശനംAlso Read: IND vs NZ: ബാറ്റിങുമില്ല, ബൗളിങുമില്ല; ഹൂഡ അടുത്ത വിജയ് ശങ്കര്‍! സഞ്ജുവിന്റെ പകരക്കാരന് വിമര്‍ശനം

മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവുമായിട്ടാണ് സഞ്ജുവിനെ കനേരിയ താരതമ്യം ചെയ്തത്. റായുഡുവിനും മതിയായ അവസരങ്ങള്‍ കൊടുക്കാതെ നെഗറ്റീവ് ഇംപാക്ടാണ് സെലക്ടര്‍മാര്‍ ഉണ്ടാക്കിയതെന്നും കനേരിയ ചൂണ്ടിക്കാട്ടി.

കരിയര്‍ കൊണ്ട് കളിച്ചു

കരിയര്‍ കൊണ്ട് കളിച്ചു

സഞ്ജു സാംസണിനെപ്പോലെ ദുരനുഭവം നേിട്ട മറ്റൊരു ഇന്ത്യന്‍ പ്ലെയറാണ് അമ്പാട്ടി റായുഡു. ഈ തരത്തിലുള്ള സെലക്ഷന്‍ അവഗണന കാരണം അദ്ദേഹം ഒരുപാട് അനുവദിച്ചിട്ടുണ്ട്. മതിയായ അവസരങ്ങള്‍ നല്‍കാതെ ടീം മാനേജ്‌മെന്റ് റായുഡുവിന്റെ കരിയര്‍ കൊണ്ട് കളിക്കുകയായിരുന്നു.
ഉന്‍മുക്ത് ചാന്ദ് മറ്റൊരു ഉദാഹരണമാണ്. ഇവിടെ കളിക്കാന്‍ അവസരം ലഭിക്കാത്തതു കാരണം അദ്ദേഹം അമേരിക്കയിലേക്കു മാറിയിരിക്കുകയാണ്. ശരിയായ സമയത്ത് ഇന്ത്യ അവസരം നല്‍കാത്ത കളിക്കാര്‍ വേറെയുമുണ്ടെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

സഞ്ജു കരയുകയാണ്

സഞ്ജു കരയുകയാണ്

റിഷഭ് പന്തിനു ലഭിക്കുന്നതു പോലെ അവസരം കിട്ടിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ പേരുണ്ടാക്കാന്‍ സഞ്ജു സാംസണിനു സാധിക്കുമായിരുന്നു. പാവം പയ്യന്‍ തുടര്‍ച്ചയായി ടീമിനു പുറത്തിരിക്കേണ്ടി വരുന്നതു കാരണം കരയുകയാണ്.
ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാന് ഇതിനൊന്നും മറുപടിയില്ല. ടീം മാനേജ്‌മെന്റിനും അങ്ങനെ തന്നെ. ഇതു നാണക്കേട് തന്നെയാണെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.

Also Read: ഓപ്പണറാക്കൂ, കാണിച്ചുതരാമെന്ന് റിഷഭ് പന്ത്! കെഎല്‍ രാഹുലിന് നെഞ്ചിടിപ്പ്

ചിലരോടു അനീതി കാണിക്കുന്നു

ചിലരോടു അനീതി കാണിക്കുന്നു

ഇന്ത്യ ചില ക്രിക്കറ്റര്‍മാരോടു മാത്രം വലിയ അനീതിയാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. റിഷഭ് പന്തിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ടീം ഇന്ത്യ. മോശം ഫോമിലായിട്ടും താരത്തെ ഇതു വീണ്ടെടുക്കാന്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ ഇന്ത്യ വീണ്ടും വീണ്ടും കളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മുന്‍ പാക് സ്പിന്നര്‍ അഭിപ്രായപ്പെട്ടു.

Also Read: IND vs NZ: പന്തിന്റെ പെരുമാറ്റം എംഎല്‍എയെപ്പോലെ! 32 വയസ്സ് വരെ ടീമിലുണ്ടാവുമെന്ന് ആരു പറഞ്ഞു ?

ഇഷ്ടമുള്ളവരെ കളിപ്പിക്കുന്നു

ഇഷ്ടമുള്ളവരെ കളിപ്പിക്കുന്നു

ചില കളിക്കാരോടു മാത്രം അനീതി കാണിക്കുകയാണെങ്കില്‍ മൂന്നാം ഏകദിനത്തില്‍ നേരിട്ടതു പോലെയുള്ള തിരിച്ചടികളായിരിക്കും ഇന്ത്യക്കു നേരിടേണ്ടി വരിക. കരിയര്‍ കൊണ്ട് കളിച്ച ചില ക്രിക്കറ്റര്‍മാരോടു വലി. അനീതിയാണ് ഇന്ത്യ കാണിക്കുന്നത്.
വ്യക്തപരമായ ഇഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഇപ്പോള്‍ ടീമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അവര്‍ക്കു വീണ്ടും വീണ്ടും അവസരങ്ങളും നല്‍കിക്കെണ്ടിരിക്കുന്നു. ഇഷ്ടമുള്ള ഒരു പ്രത്യേക താരം എങ്ങനെയെങ്കിലും റണ്‍സ് നേടുമെന്ന് ഉറപ്പ് വരുത്തുന്നതിനായി അയാളുടെ ബാറ്റിങ് പൊസിഷന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. അയാളെ ടീമില്‍ നിന്നും ഒഴിവാക്കാതിരിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും ഡാനിഷ് കനേരിയ വിമര്‍ശിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, December 1, 2022, 7:33 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X