Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: പന്തിന്റെ പെരുമാറ്റം എംഎല്‍എയെപ്പോലെ! 32 വയസ്സ് വരെ ടീമിലുണ്ടാവുമെന്ന് ആരു പറഞ്ഞു ?

ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ഏകദിനത്തിനു മുമ്പ് തന്റെ നിലവിലെ ഫോമിനെക്കുറിച്ചുള്ള ചോദ്യത്തോടു മോശമായി പ്രതികരിച്ച ഇന്ത്യന്‍ താരം റിഷഭ് പന്തിനെതിരേ രൂക്ഷ വിമര്‍ശനം. പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് തന്റെ ഫോമിനു കുഴപ്പമൊന്നും ഇല്ലെന്ന തരത്തില്‍ സ്വയം ന്യായീകരിച്ചുകൊണ്ട് റിഷഭ് മറുപടി നല്‍കിയത്.

തന്റെ ബാറ്റിങ് പ്രകടനം താരതമ്യം ചെയ്യാനായിട്ടില്ലെന്നും 32 വയസ്സൊക്കെ എത്തിയ ശേഷമാണെങ്കില്‍ അതു നടത്താമെന്നും റിഷഭ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്നാം ഏകദിനത്തിലും താരം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. നാലാം നമ്പറില്‍ ഇറങ്ങിയ റിഷഭ് 10 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

റിഷഭ് പറഞ്ഞത് ഇങ്ങനെ

റിഷഭ് പറഞ്ഞത് ഇങ്ങനെ

എന്റെ വൈറ്റ് ബോള്‍ റെക്കോര്‍ഡ് മോശമൊന്നുമല്ല. എനിക്കു ഇപ്പോള്‍ 25 വയസ് മാത്രമേ ആയിട്ടുള്ളൂ. നിങ്ങള്‍ക്കു പ്രകടനത്തെക്കുറിച്ച് താരതമ്യം ചെയ്യണമെങ്കില്‍ ഞാന്‍ ഒരു 30-32 വയസ്സിലൊക്കെ എത്തിയിട്ട് ആവാം. അതിനു മുമ്പ് എന്നെ സംബന്ധിച്ച് ഇതില്‍ യാതൊരു ലോജിക്കുമില്ലെന്നായിരുന്നു ഹര്‍ഷ ഭോഗലെയുടെ ചോദ്യത്തോടു റിഷഭ് പന്തിന്റെ പ്രതികരണം.
താരത്തിന്റെ ഈ മറുപടിയാണ് ഇന്ത്യന്‍ ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുന്നത്. മികച്ച ഫോമിലുള്ള സഞ്ജും സാംസണിനെ ഒരിക്കല്‍ക്കൂടി പുറത്ത് ഇരുത്തിയാണ് റിഷഭിനെ ഇന്ത്യ ഈ മല്‍സരത്തില്‍ ഇറക്കിയത്.

എംഎല്‍എയെപ്പോലെ പെരുമാറ്റം

എംഎല്‍എയെപ്പോലെ പെരുമാറ്റം

റിഷഭ് പന്തിന്റെ പെരുമാറ്റത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പെരുമാറ്റം കണ്ടാല്‍ എംഎല്‍എയാണെന്നു തോന്നുമെന്നായിരുന്നു ഒരു യൂസര്‍ തുറന്നടിച്ചത്.
ഫോം എന്തു തന്നെ ആയാലും 35 യസ് വരെയെങ്കിലും റിഷഭ് പന്തിനെ ഇന്ത്യ പിന്തുണയ്ക്കണം. ഏകദിനം, ടി20 എന്നിവയില്‍ ഓപ്പണിങ് റോള്‍ നല്‍കുകയും വേണമെന്നും ഒരു യൂസര്‍ പരിഹസിച്ചു.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

എന്തോ കുഴപ്പമുണ്ട്

എന്തോ കുഴപ്പമുണ്ട്

റിഷഭ് പന്തിനെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ അയാള്‍ക്കു എന്തോ കുഴപ്പമുണ്ട്. അതു ഇവിടെ വ്യക്തമായി കാണുകയും ചെയ്യാം. തന്നെക്കുറിച്ച് ആളുകള്‍ പറയുന്നതിനു മുമ്പ് നാല്- അഞ്ച് വര്‍ഷം കൂടി ഇ നിയും വേണമെന്നാണ് റിഷഭ് പറയുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.
റിഷഭ് പന്തുമായി ഹര്‍ഷ ഭോഗലെ സംസാരിച്ചത് കണ്ടു. മറ്റു ഫോര്‍മാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റ് റെക്കോര്‍ഡ് മികച്ചതാണെന്നു ഭോഗലെ പറഞ്ഞപ്പോള്‍ റിഷഭിനു കലി കയറിയതായും ഒരു യൂസര്‍ പ്രതികരിച്ചു.

32 വയസ്സ് വരെ കളിക്കില്ല

32 വയസ്സ് വരെ കളിക്കില്ല

ഇത്തരമൊരു ധിക്കാരപൂര്‍വ്വമുളള മനോഭാവം കൊണ്ട് 32 വയസ്സ് വരെയൊന്നും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ പോവുന്നില്ലെന്നു ആരെങ്കിലും റിഷഭ് പന്തിനോടു പറഞ്ഞു കൊടുക്കൂയെന്നായിരുന്നു ഒരു ട്വീറ്റ്.
റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും ഒരേ ടോണിലാണ്. യാതൊരു സെന്‍സുമില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

ടീമിനു പുറത്താക്കണം

ടീമിനു പുറത്താക്കണം

തികഞ്ഞ ധിക്കാരം തന്നെയാണിത്.. റിഷഭ് പന്തിനെ ഇന്ത്യന്‍ ടീമിനു പുറത്തു കളയേണ്ട സമയമായിരിക്കുകയാണ്. പകരം സ്ഥാനം അര്‍ഹിക്കുന്നവര്‍ക്കു കൂടുതല്‍ അവസരം നല്‍കണം. ടീമിലെ സ്ഥാനം തന്റെ അവകാശമാണ് എന്ന തരത്തിലാണ് റിഷഭ് കരുതിയിരിക്കുന്നതെന്നു വാക്കുകളില്‍ നിന്നും വ്യക്തമാണ്. ധിക്കാരിയായ, കഴിവില്ലാത്ത ഇയാളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്താക്കേണ്ടത് ആവശ്യമാണെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

Story first published: Wednesday, November 30, 2022, 15:04 [IST]
Other articles published on Nov 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+