ടി20യില്‍ ഇനി ധവാന്‍ വേണ്ട!! പകരം ഈ താരം ഓപ്പണറാവട്ടെ, നിര്‍ദേശവുമായി ശ്രീകാന്ത്

മുംബൈ: ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തു നിന്നു ശിഖര്‍ ധവാനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മുന്‍ ഓപ്പണറും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ടി20യില്‍ ടീം പ്രതീക്ഷിക്കുന്ന സ്‌ഫോടനാത്മതകമായ തുടക്കം നല്‍കാന്‍ ധവാന് ഇപ്പോള്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധവാനു പകരം ലോകേഷ് രാഹുലിനെ ടി20യില്‍ ഇന്ത്യ സ്ഥിരം ഓപ്പണറാക്കണമെന്നും ശ്രീകാന്ത് ഒരു ദേശീയ മാധ്യമത്തിലെ തന്റെ കോളത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യ vs വീന്‍ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്‍ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന്‍ ലാറഇന്ത്യ vs വീന്‍ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്‍ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന്‍ ലാറ

കുറച്ചു കാലമായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പഴയ ഫോം ആവര്‍ത്തിക്കാനാവാതെ വിഷമിക്കുകയാണ് ധവാന്‍. താരത്തിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് പലരും നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ധവാന്‍ കളിക്കുന്നില്ല. നേരത്തേ ടീം പ്രഖ്യാപിച്ചപ്പോള്‍ ധവാന്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും പരിക്കു കാരണം പിന്‍മാറേണ്ടി വരികയായിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് ധവാനു പരിക്കു പറ്റിയത്. ഇതേ തുടര്‍ന്നു പകരക്കാരനായി ഇന്ത്യ മലയാളി താരം സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു.

ഈ വര്‍ഷം 34 കാരനായ ധവാന്റെ പ്രകടനം ഇന്ത്യക്കു അത്ര ആഹ്ലാദം നല്‍കുന്നതല്ല. 12 ടി20കള്‍ കളിച്ച അദ്ദേഹത്തിനു 272 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. ടി20യില്‍ തുടക്കത്തില്‍ തന്നെ ഒരു തീപ്പൊരി പ്രകടനം ഇല്ലെന്നതാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. വിരാട് കോലിയും മറ്റു യുവതാരങ്ങളുമെല്ലാം ടീമിലുണ്ടെങ്കിലും മികച്ച തുടക്കം ലഭിച്ചില്ലെന്ന പോരായ്മ നികത്താന്‍ ഇവരെക്കൊണ്ടു കഴിയില്ല. കഴിഞ്ഞ കുറച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇക്കാര്യം വ്യക്തമായതുമാണെന്നും ശ്രീകാന്ത് വിശദമാക്കി. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ എത്രയും വേഗത്തില്‍ മികച്ചൊരു കോമ്പിനേഷന്‍ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, December 6, 2019, 17:31 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X