വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ചൂടാകല്‍, ലോകകപ്പ് ഫൈനല്‍; 2019ല്‍ ക്രിക്കറ്റിലെ 5 വിവാദങ്ങളിതാ

5 Most Controversial Moments In Cricket In 2019 | Oneindia Malayalam

മുംബൈ: ഒരുവര്‍ഷം കൂടി കടന്നുപോകുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഓര്‍ത്തുവെക്കാവുന്ന ഒട്ടേറെ സംഭവങ്ങളും ചേര്‍ത്തുവയ്ക്കപ്പെട്ടിട്ടുണ്ട്. ഒട്ടനവധി റെക്കോര്‍ഡുകളും വിവാദങ്ങളും നാഴികക്കല്ലുകളും ലോകകപ്പും എല്ലാം നടന്ന 2019ല്‍ വിവാദങ്ങള്‍ക്കും പഞ്ഞമില്ല. 2019ല്‍ ഒട്ടേറെ വിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ധകരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്ന അഞ്ച് വിവാദങ്ങളിതാ.

രാഹുലും ഹാര്‍ദിക് പാണ്ഡ്യയും

രാഹുലും ഹാര്‍ദിക് പാണ്ഡ്യയും

ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനുകളായ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും കരണ്‍ ജോഹറിന്റെ ഒരു ടിവി അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം കുറച്ചൊന്നുമല്ല ഇന്ത്യന്‍ ക്രിക്കറ്റില്‍ കത്തിനിന്നത്. ക്രിക്കറ്റിനപ്പുറത്തേക്കും പടര്‍ന്ന വിവാദത്തിനൊടുവില്‍ ഇരുവരും മാപ്പു പറയുകയും ചെയ്തു. എന്നാല്‍, ഇരുവര്‍ക്കുമെതിരെ കടുത്ത അച്ചടക്ക നടപടിയാണ് ബിസിസിഐ കൈക്കൊണ്ടത്. സസ്‌പെന്‍ഷനും പിഴയും ലഭിച്ചശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഇരുവരും വമ്പന്‍ പ്രകടനം നടത്തുകയും ചെയ്തു.

സര്‍ഫ്രാസ് അഹമ്മദ്

സര്‍ഫ്രാസ് അഹമ്മദ്

പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും വിവാദത്തില്‍ ഉള്‍പ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടയില്‍ ആന്‍ഡില്‍ ഫെലുക്വായോയെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സര്‍ഫ്രാസിനെ നാല് മത്സരങ്ങളില്‍ വിലക്കി. പിന്നീട് ലോകകപ്പിനിടെ മൈതാനത്ത് കോട്ടുവായിട്ടും സര്‍ഫ്രാസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിലും സര്‍ഫ്രാസിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു.

2019ല്‍ ടീം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസ് അതു തന്നെ... 21 തവണ 'ജീവന്‍' തിരികെ നല്‍കി

ധോണിയുടെ ചൂടാകല്‍

ധോണിയുടെ ചൂടാകല്‍

ഐപിഎല്‍ ക്രിക്കറ്റിനിടെ ചെന്നൈയിന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ചൂടായതാണ് മറ്റൊരു സംഭവം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് ആരോപിച്ച് ധോണി മൈതാനത്ത് കടന്നുകയറിയത് വിവാദത്തിനിടയാക്കി. സംഭവത്തില്‍ മത്സരഫീസിന്റെ 50 ശതമാനം പിഴ ശിക്ഷ ധോണിക്ക് നല്‍കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ കൂളെന്ന് വിളിപ്പേരുള്ള ധോണിയുടെ മറ്റൊരു മുഖമാണ് അന്ന് മൈതാനത്ത് കണ്ടത്.

രാഹുല്‍ കസേര ഉറപ്പിക്കാന്‍ വരട്ടെ... തിരികെ ചോദിച്ച് ധവാന്‍, ഇടിവെട്ട് സെഞ്ച്വറി

ലോകകപ്പ് ഫൈനല്‍

ലോകകപ്പ് ഫൈനല്‍

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ തോല്‍വിയാണ് ലോക ക്രിക്കറ്റിലെ മറ്റൊരു വിവാദ സംഭവം. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പൊരുതിക്കളിച്ച ഫൈനലിനൊടുവില്‍ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരത്തിലും സൂപ്പര്‍ ഓവറിലും സ്‌കോര്‍ സമനിലയിലായതിനെ തുടര്‍ന്ന് ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ ജേതാക്കളാക്കിയത് വിവാദത്തിനിടയാക്കി. സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ത്രോ റണ്‍സ് നല്‍കിയതും പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു.

ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

പൃഥ്വിയുടെ മരുന്നടി

പൃഥ്വിയുടെ മരുന്നടി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെട്ട പൃഥ്വി ഷായുടെ മരുന്നടിയാണ് മറ്റൊരു വിവാദം. ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട ഈ പത്തൊമ്പതുകാരനെ മാസങ്ങളോളം സസപെന്‍ഡ് ചെയ്യുകയും ചെയ്തു. താരത്തിന്റെ കളിജീവിതം തകരുമെന്ന് കരുതപ്പെട്ടെങ്കിലും കരുത്തോടെ തിരിച്ചെത്തിയ ഷാ ആഭ്യന്തര ക്രിക്കറ്റില്‍ ഫോം വീണ്ടെടുക്കുകയും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്താണ് പകരംവീട്ടിയത്.

Story first published: Saturday, December 28, 2019, 14:03 [IST]
Other articles published on Dec 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X