2019ല്‍ ടീം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസ് അതു തന്നെ... 21 തവണ 'ജീവന്‍' തിരികെ നല്‍കി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചു ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണിത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ ഒരുപോലെ മികച്ച പ്രകടനം നടത്തുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായത് മാറ്റിനിര്‍ത്തിയാല്‍ വിരാട് കോലിക്കും സംഘത്തിനും അഭിമാനിക്കാന്‍ വകയേറെയാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികച്ച പ്രകടനം നടത്തിയതാണ് ഇന്ത്യന്‍ കുതിപ്പിന് വേഗം കൂട്ടിയത്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്നു വിലയിരുത്തപ്പെട്ടിരുന്ന സ്പിന്‍ ബൗളിങിനെ പിന്തള്ളി പേസ് നിര മുന്നിലേക്കു വരുന്നതും ഈ വര്‍ഷം കണ്ടു.
പോസിറ്റീവുകള്‍ മാത്രമല്ല ചില നെഗറ്റീവുകളും ടീം ഇന്ത്യക്കുണ്ട്. ഫീല്‍ഡിങിലെ പിഴവുകളായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. ബാറ്റിങ്, ബൗളിങ് നിരയുടെ പ്രകടനമാണ് ഇന്ത്യയെ ഈ വീക്ക്‌നെസ് മറികടക്കാന്‍ വിരാട് കോലിയെയും സംഘത്തെയും സഹായിച്ചത്.

ചോരുന്ന കൈകള്‍
വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി നടന്ന ടി20, ഏകദിന പരമ്പരകളില്‍ ജയിക്കാനായെങ്കിലും ഇവയിലും ഫീല്‍ഡിങില്‍ ഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. നിരവധി ക്യാച്ചുകളാണ് ഈ പരന്വരയില്‍ ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടത്. ഇതു മല്‍സരങ്ങളില്‍ ഇന്ത്യക്കു കനത്ത തിരിച്ചടിയാവുകയും ചെയ്തിരുന്നു.
എളുപ്പം ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങളില്‍ ഫീല്‍ഡിങിലെ ഈ പിഴവുകള്‍ കാരണം ഇന്ത്യക്കു ജയത്തിനായി നന്നായി വിയര്‍ക്കേണ്ടി വരികയും ചെയ്തു.

21 ക്യാച്ചുകള്‍
അഞ്ചോ, 10 അല്ല മറിച്ച് മൂന്നു ഫോര്‍മാറ്റുകളുമായി ഈ വര്‍ഷം ഇന്ത്യന്‍ ടീം ആകെ കൈവിട്ടത് 21 ക്യാച്ചുകളാണ്. ഇതില്‍ ഏകദിനത്തിലായിരുന്നു ഇന്ത്യയുടെ ക്യാച്ചിങ് പ്രകടനം ഏറ്റവും ദയനീയം. 21 ക്യാച്ചുകളില്‍ 17ഉം ഇന്ത്യന്‍ താരങ്ങള്‍ നഷ്ടമാക്കിയത് ഏകിനത്തിലായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണ് ക്യാച്ചിങിലെ ഈ പ്രകടനം. 2020ല്‍ ടീം ഇന്ത്യ ഏറ്റവുമധികം മെച്ചപ്പെടുത്തേണ്ടതും ക്യാച്ചിങ് തന്നെയാണെന്നു ഈ പിഴവുകള്‍ ഓര്‍മിപ്പിക്കുന്നു.

കോലിയുടെ വാക്കുകള്‍
വിന്‍ഡീസിനെതിരേ തിരുവനന്തപുരത്തു നടന്ന രണ്ടാം ടി20യില്‍ ഇന്ത്യ തോറ്റപ്പോള്‍ ഫീല്‍ഡിങിലെ മോശം പ്രകടനത്തെക്കുറിച്ചു കോലി തുറന്നു പറയുകയും ചെയ്തിരുന്നു. പ്രതിരോധിച്ച് ജയിക്കാവുന്ന അധികം 15 റണ്‍സ് ഇന്ത്യ നേടിയിരുന്നു. പക്ഷെ ഇതു പോലെ ഫീല്‍ഡ് ചെയ്താല്‍ എത്ര വലിയ സ്‌കോര്‍ നേടിയാലും എതിരാളിയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല.
ടി20യില്‍ ഒരോവറില്‍ രണ്ടു ക്യാച്ചുകളാണ് നമ്മള്‍ പാഴാക്കിയത്. ഇതിനു തീര്‍ച്ചയായും വലിയ വില കൊടുക്കേണ്ടി വരും. ആ രണ്ടു ക്യാച്ചുകളും നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ രണ്ടു വിക്കറ്റുകള്‍ നേടി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമായിരുന്നുവെന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications