Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ല്‍ ചില മത്സരങ്ങള്‍കൂടി കളിച്ചശേഷം വിരമിക്കുമെന്ന് പേസ് അറിയിച്ചു. 46 കാരനായ പേസ് 29 വര്‍ഷം നീണ്ട ഇതിഹാസ സമാനമായ കരിയറിനാണ് അന്ത്യമിടുന്നത്. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും നേടി ഇന്ത്യയുടെ അഭിമാനമായി.

ക്രിസ്തുമസ് ആശംസകളറിയിച്ച്ക്കൊണ്ടുള്ള പേസിന്റെ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനവും അറിയിച്ചത്. 2020ല്‍ ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം ആഘോഷിക്കുമെന്നും തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂവെന്നും പേസ് അറിയിച്ചു. എക്കാലവും തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി ട്വീറ്റിലൂടെ അറിയിച്ചു.

leanderpaes

1973-ല്‍ പശ്ചിമ ബംഗാളില്‍ ജനിച്ച പേസ് ഒട്ടേറെ രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളിക്കിറങ്ങുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യക്കായി വെങ്കലം നേടിയതാണ് കരിയറിലെ ഏറ്റവും മികച്ച നേട്ടം. 40 വയസ്സിനു ശേഷം ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരന്‍ എന്ന നേട്ടവും 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡും പേസിന് സ്വന്തമാണ്.

1996-97 വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നല്‍കി രാജ്യം ആദരിച്ചു. 2001 -ല്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹനായി. അര്‍ജ്ജുന, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Story first published: Thursday, December 26, 2019, 9:28 [IST]
Other articles published on Dec 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+