സച്ചിന്റെ വിവാദ പുറത്താവല്‍, ഗവാസ്‌കറടക്കം എന്നെ വന്നുകണ്ടു! അക്രമിന്റെ വെളിപ്പെടുത്തല്‍

ക്രിക്കറ്റിലെ സമാനതകളില്ലാത്ത പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന മല്‍സരമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോഴെല്ലം അതിന്റെ ത്രില്ലും സസ്പെന്‍സുമെല്ലാം വേറെ ലെവലില്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലായിരുന്നു ഇരുടീമുകളും മുഖാമുഖം വന്നത്. അന്നു അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ വിജയം വരുതിയിലാക്കിയിരുന്നു.

Also Read: IND vs BAN: ലോകകപ്പിന് സമയമുണ്ട്, ഇപ്പോള്‍ അത് മനസിലില്ലെന്ന് രോഹിത്, വിമര്‍ശിച്ച് ഫാന്‍സ്Also Read: IND vs BAN: ലോകകപ്പിന് സമയമുണ്ട്, ഇപ്പോള്‍ അത് മനസിലില്ലെന്ന് രോഹിത്, വിമര്‍ശിച്ച് ഫാന്‍സ്

പറഞ്ഞു വരുന്നത് ഈ മല്‍സരത്തെക്കുറിച്ചല്ല, അതിന് കുറേക്കൂടി പിറകിലേക്കു പോവണം. 1998-99 സമയത്തു ഏഷ്യന്‍ ടെസ്റ്റ് ചംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചായിരുന്നു ഇത്. ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിവാദ പുറത്താവല്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ ബൗളറും ക്യാപ്റ്റനുമായിരുന്ന വസീം അക്രം.

സച്ചിന്റെ പുറത്താവല്‍

സച്ചിന്റെ പുറത്താവല്‍

അന്നു കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായിട്ടാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസ് വിട്ടത്. മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍ കിടിലനൊരു യോര്‍ക്കറിലൂടെ സച്ചിനെ ബൗള്‍ഡാക്കുകയായിരുന്നു.
പക്ഷെ രണ്ടാമിന്നിങ്‌സിലെ പുറത്താവല്‍ വലിയ വിവാദമായി മാറി. വസീം അക്രമിന്റെ ഓവറില്‍ ബാറ്റ് ചെയ്യവെ റണ്ണിനായി ഓടുന്നതിനിടെ ഫീല്‍ഡ് ചെയ്തിരുന്ന അക്തറുമായി കൂട്ടിയിടിച്ച് സച്ചിന്‍ വീഴുന്നു. ഇതിനിടെ പാക് താരങ്ങള്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കുകയും ചെയ്തു. ഇതോടെ പാക് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

അക്രമാസക്തരായി കാണികള്‍

അക്രമാസക്തരായി കാണികള്‍

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അപ്രതീക്ഷിത വിക്കറ്റ് നേട്ടം പാകിസ്ചാന്‍ താങ്ങള്‍ ആഘോഷിച്ചതിനു പിന്നാലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ അക്രമാസക്തരാവുകയും ചെയ്തു. രോഷാകുലരായ കാണികള്‍ ബോട്ടിലുകളും മറ്റും ഗ്രൗണ്ടിലേക്കു വലിച്ചെറിയും പാക് കളിക്കാരെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മല്‍സരം കുറച്ചു നേരത്തേ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

Also Read: എട്ടു ബോളില്‍ 29 റണ്‍സ്, ഇതു മാറ്റിനിര്‍ത്തിയാല്‍ ഡിക്കെ എന്ത് ചെയ്തു? തുറന്നടിച്ച് മുന്‍ താരം

അക്രമിന്റെ വെളിപ്പെടുത്തല്‍

അക്രമിന്റെ വെളിപ്പെടുത്തല്‍

സുല്‍ത്താന്‍: എ മെമ്വറെന്ന തന്റെ ആത്മകഥയിലാണ് വസീം അക്രം കൊല്‍ക്കത്ത ടെസ്റ്റിനിടെയുണ്ടായ നാടകീയ സംഭവങ്ങളെക്കുറിച്ച് വസീം അക്രം പരാമര്‍ശിക്കുന്നത്. കളിയുട ബ്രേക്കിനിടെ മാച്ച് റഫറിയും സുനില്‍ ഗവാസ്‌കറും എന്നെ സമീപിച്ചിരുന്നു. വസീം, നിങ്ങള്‍ സച്ചിനെ ഗ്രൗണ്ടിലേക്കു തിരികെ വിളിക്കുമെന്നാണ് താന്‍ കരുതിയതെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞതെന്നു അക്രം വെളിപ്പെടുത്തി. ഇന്ത്യയിലെ ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടും. കൊല്‍ക്കത്തയില കാണികള്‍ എത്രമാത്രം പക്ഷപാതരമായി പെരുമാറുന്നതാണെന്നു സണ്ണിക്കറിയാം. കാരണം മുമ്പൊരിക്കല്‍ ഇവിടെ വച്ച് കാണികളില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്നു അദ്ദേഹം കളിക്കാന്‍ വിസമ്മതിച്ചിട്ടുണ്ടെന്നും അക്രം പുസ്‌കതത്തില്‍ കുറിച്ചു.

Also Read: ആരെയും ഭയമില്ല, അവന്‍ ചെസ്സിലെ ഗ്രാന്റ്മാസ്റ്ററെപ്പോലെ! ഇന്ത്യക്കു ലോകകപ്പ് നേടിത്തരുമെന്ന് ലീ

ഗവാസ്‌കര്‍ക്കു നല്‍കിയ മറുപടി

ഗവാസ്‌കര്‍ക്കു നല്‍കിയ മറുപടി

സച്ചിനെ തിരിച്ചുവിളിക്കുമെന്നു കരുതിയെന്നു പറഞ്ഞ സുനില്‍ ഗവാസ്‌കര്‍ക്കു താന്‍ നല്‍കിയ മറുപടി എന്തായിരുന്നുവെന്നും വസീം അക്രം ആത്മകഥയില്‍ തുറന്നെഴുതി. സണ്ണി ഭായി, ഇന്ത്യയുടെ ആരാധകര്‍ എന്നെ ഇഷ്ടപ്പെട്ടേക്കാം. പക്ഷെ പാകിസ്താനിലെ ആരാധകര്‍ എന്നെ വെറുക്കും.
എന്തു തന്നെയായാലും വിക്കറ്റിനായി അപ്പീല്‍ ചെയ്യാനുള്ള തീരുമാനം എന്റേതായിരുന്നില്ല. അംപയറായിരുന്നു സ്ച്ചിന്‍ ഔട്ടാണെന്നു വിധിച്ചത്. അപ്പീല്‍ പിന്‍വലിക്കുകയെന്നത് എന്നെ സംബന്ധിച്ച് ഏറെ വൈകുകയും ചെയ്തിരുന്നു. കളി തുടരുകയും ചെയ്തു. അതൊരു ആക്‌സിഡന്റ് മാത്രമായിരുന്നുവെന്നു നമുക്കെല്ലാം അറിയാം. പക്ഷെ ക്രിക്കറ്റെന്നത് ഇത്തരത്തിലുള്ള ആക്‌സിഡന്റുകള്‍ ഉള്‍പ്പെടുന്നതാണ്. അതു തിരുത്തേണ്ടത് ക്യാപ്റ്റന്‍മാരല്ലെന്നും വസീം അക്രം ആത്മകഥയില്‍ കുറിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, December 4, 2022, 19:05 [IST]
Other articles published on Dec 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X