എട്ടു ബോളില്‍ 29 റണ്‍സ്, ഇതു മാറ്റിനിര്‍ത്തിയാല്‍ ഡിക്കെ എന്ത് ചെയ്തു? തുറന്നടിച്ച് മുന്‍ താരം
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നല്‍കുന്ന പിന്തുണയില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ താരം മനീന്ദര്‍ സിങ്. 2019നു ശേഷം ആദ്യമായിട്ടാണ് ഈ വര്‍ഷം ഡിക്കെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയൊരു ഭാവിയുണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു താരത്തിന്റെ അവിശ്വസനീയ മടങ്ങിവരവ്.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ ഗംഭീര പ്രകടനമായിരുന്നു കാര്‍ത്തിക്കിനെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിനു ഫിനിഷറുടെ റോള്‍ തന്നെയായിരുന്നു. ടി20 ലോകകപ്പിനുള്ള ഫിനിഷറെന്ന നിലയിലാണ് ഡിക്കെയെ ഇന്ത്യ പിന്നീട് നിരന്തരം കളിപ്പിച്ചുകൊണ്ടിരുന്നത്. പക്ഷെ ലോകകപ്പില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ലോകകപ്പിലെ ആറു മല്‍സരങ്ങളില്‍ നാലിലും ഡിക്കെ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു.

ഇത്രയും കാലം എന്തിന് പിന്തുണച്ചു?
ദിനേശ് കാര്‍ത്തിക്കിനെ ഇത്രയും കാലം ഇന്ത്യ എന്തിനാണ് പിന്തുണച്ചതെന്നു എനിക്കറിയില്ല. അദ്ദേഹം ടീമിനായി ഫിനിഷ് ചെയ്യുന്നത് ഞാന്‍ ഒരു മല്‍സരത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിദാഹാസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഇതെന്നും മനീന്ദര്‍ സിങ് വ്യക്കമാക്കി. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ലെ നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു ത്രില്ലിങ് വിജയം സമ്മാനിച്ചത് കാര്‍ത്തികായിരുന്നു. അന്നു എട്ടു ബോളില്‍ പുറത്താവാതെ 29 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.

സമ്മര്‍ദ്ദത്തിലായിരുന്നു
ഓസ്‌ട്രേലിയയില്‍ സമാപിച്ച ടി20 ലോകകപ്പിലും ദിനേശ് കാര്‍ത്തിക്കിനു വലിയ പിന്തുണയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചത്. പക്ഷെ ഫിനിഷറുടെ റോള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നതു പോലെയാണ് തോന്നിയത്. അതുകൊണ്ടു തന്നെ ടീമിലെ ആരെങ്കിലുമൊരാള്‍ പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണെന്നും മനീന്ദര്‍ സിങ് വ്യക്തമാക്കി.

റിസ്റ്റ് സ്പിന്നര്‍ എവിടെ?
ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ടാണ് റിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്താതിരുന്നതെന്നു മനീന്ദര്‍ സിങ് ചോദിക്കുന്നു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഒരു റിസ്റ്റ് സ്പിന്നറെപ്പോലും കളിപ്പിക്കാതെ നമ്മള്‍ ഇതിനകം തന്നെ ഒരു അബദ്ധം വരുത്തിക്കഴിഞ്ഞു. ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലും നമ്മള്‍ റിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്തിയിട്ടില്ല. കുല്‍ദീപ് യാദവിനപ്പോലെയുള്ള ബൗളര്‍മാരെ നിങ്ങള്‍ സ്ഥിരമായി കളിപ്പിച്ചില്ലെങ്കില്‍ അവരെ അടുത്ത ലോകകപ്പില്‍ ഉള്‍പ്പെടുത്താനാവുമോയെന്ന് എങ്ങനെയാണ് മനസ്സിലാക്കാന്‍ സാധിക്കുകയെന്നും മനീന്ദര്‍ പറഞ്ഞു.

ഏകദിന പരമ്പരയ്ക്കുള്ള ടീം
ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പാട്ടിധാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, കെഎല്‍ രാഹുല്‍, റഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍.

ബംഗ്ലാദേശ്
തമീം ഇഖ്ബാല്‍ (ക്യാപ്റ്റന്‍), യാസിര്‍ അലി, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്ക്വിബുല്‍ ഹസന്‍, അഫീഫ് ഹൊസൈന്‍, മഹമ്മൂദുള്ള, മെഹിദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ്, അനാമുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹമ്മൂദ്, എബാദത്ത് ഹുസൈന്‍, നസും അഹമ്മദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications