വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്ററെ പുറത്തിരുത്തും? ഇലവനെക്കുറിച്ച് മുന്‍ സെലക്ടര്‍

ഞായറാഴ്്ചയാണ് ഒന്നാമങ്കം

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിലെ പ്ലെയിങ് ഇലവനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സെലക്ടര്‍ സാബ കരീം. ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യ ഈ പരമ്പരയില്‍ പരീക്ഷിക്കുന്നത്.

Also Read: ഐസിസി ട്രോഫിയുയര്‍ത്താന്‍ ധോണി ചെയ്തതെന്ത്? രോഹിത് പഠിക്കേണ്ടത് നാല് ട്രിക്കുകള്‍!Also Read: ഐസിസി ട്രോഫിയുയര്‍ത്താന്‍ ധോണി ചെയ്തതെന്ത്? രോഹിത് പഠിക്കേണ്ടത് നാല് ട്രിക്കുകള്‍!

നേരത്തേ നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, സ്റ്റാര്‍ബാറ്റര്‍ വിരാട് കോലി തുടങ്ങിയവരെല്ലാം ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ പ്ലെയിങ് ഇലവെ തിരഞ്ഞെടുക്കുകയെന്നത് ഇന്ത്യക്കു കടുപ്പമായിരിക്കുമെന്നു സാബ കരീം ചൂണ്ടി്ക്കാട്ടി.

ബിഗ് ഫോര്‍

ബിഗ് ഫോര്‍

ബംഗ്ലാദേശ് പര്യടനത്തില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയ ബിഗ് ഫോറുകളെ നമുക്ക് ഒരുമിച്ച്് കാണാം. വലിയൊരു ഗ്യാപ്പിനു ശേഷമാണ് നാലു പേരും ഒരേ പരമ്പരയുടെ ഭാഗായിരിക്കുന്നത്. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലായിരുന്നു അവസാനമായി രോഹിത്, ധവാന്‍, കോലി, രാഹുല്‍ എന്നിവരെ ഒരുമിച്ച് കണ്ടത്.

ഒരുമിച്ച് കളിച്ചത് 2020ല്‍

ഒരുമിച്ച് കളിച്ചത് 2020ല്‍

പക്ഷെ ഈ നാലു പേരും ഒരേ ഇലവനില്‍ ഇന്ത്യക്കു വേണ്ടി കളിച്ചത് 2020 ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. ഏകദിനത്തില്‍ ഇതുവരെ ആകെ 15 ഏകദിനങ്ങളില്‍ മാത്രമേ ഇവര്‍ ഒരുമിച്ച് കളിച്ചിട്ടുള്ളൂ. പക്ഷെ ബംഗ്ലാദേശുമായുമായുള്ള വരാനിരിക്കുന്ന പരമ്പരയില്‍ ടീം ബാലന്‍സ് നിലനിര്‍ത്തി നാല്‍വര്‍ സംഘത്തെ കളിപ്പിക്കുക ദുഷ്‌കരമാണ്. നേരത്തേ ടീമിന്റെ വിക്കറ്റ് കൂടി കാത്തിരുന്നപ്പോള്‍ നാല്, അഞ്ച് പൊസിഷനുകളില്‍ രാഹുല്‍ ബാ്റ്റ് ചെയ്തിരുന്നു.

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

രാഹുലിനെ എവിടെയിറക്കും

രാഹുലിനെ എവിടെയിറക്കും

ബംഗ്ലാദേശിനെതിരേ കെഎല്‍ രാഹുലിനെ ഏതു ബാറ്റിങ് പൊസിഷനില്‍ ഇറക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ രാഹുലിനെ ഇനി മാറ്റിനിര്‍ത്തുന്നത് ഉചിതവുമായിരിക്കില്ല.
രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വെറ്ററന്‍ ശിഖര്‍ ധവാന്‍ തന്നെയായിരിക്കും ഇറങ്ങുക. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരുമായിരിക്കും എത്തുക. അഞ്ചാമന്‍ റിഷഭ് പന്തായിരിക്കും. അപ്പോള്‍ രാഹുലിനെ കളിപ്പിക്കുക ഇന്ത്യക്കു അസാധ്യമായിരിക്കും.

രാഹുല്‍ പുറത്തിരിക്കും

രാഹുല്‍ പുറത്തിരിക്കും

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുകയെന്നത് കെഎല്‍ രാഹുലിനു ബുദ്ധിമുട്ടായിരിക്കുമെന്നാണ് സാബ കരീമിന്റെ അഭിപ്രായം. രാഹുലിനെ ഒപ്പണിങ് സ്ഥാനത്തു രോഹിത്, ധവാന്‍ എന്നിവരിലൊരാളുടെ പകരക്കാരനായിട്ടാണ് ഞാന്‍ കാണുന്നത്.
രാഹുല്‍ ഒരു ക്ലാസി പ്ലെയര്‍ തന്നെയാണ്. പക്ഷെ അദ്ദേഹം എപ്പോഴായിരിക്കും ഫോമിലേക്കു മടങ്ങിയെത്തുകയെന്നു മാത്രമേ അറിയാനുള്ളൂ. ആദ്യ ഏകദിനത്തില്‍ ഏതു നമ്പറിലായിരിക്കും രാഹുല്‍ ഇറങ്ങുകയെന്നറിയില്ല. ഓപ്പണിങിലോ, അതോ മധ്യനിരയിലോ എവിടെയായിരിക്കും കളിപ്പിക്കുക? മധ്യനിരയിലാണ് ഇറക്കുന്നതെങ്കില്‍ ദീര്‍ഘകാലത്തേക്കു ഇവിടെ കളിപ്പിക്കാന്‍ കഴിയുമോയെന്നതും സംശയമാണ്. കാരണം മധ്യനിരയില്‍ ഒരുപാട് പേര്‍ മല്‍സരരംഗത്തുണ്ട്. ഇലവന്റെ കാര്യത്തില്‍ ക്യാപ്റ്റനും കോച്ചും എത്രയും വേഗം ഒരു തീരുമാനത്തില്‍ എത്തേണ്ടത് ആവശ്യമാണെന്നും സാബ കരീം സോണി സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.

Also Read: IND vs NZ: പന്തിന്റെ പെരുമാറ്റം എംഎല്‍എയെപ്പോലെ! 32 വയസ്സ് വരെ ടീമിലുണ്ടാവുമെന്ന് ആരു പറഞ്ഞു ?

ധവാന് നിര്‍ണായകം

ധവാന് നിര്‍ണായകം

ശിഖര്‍ ധവാനെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിര്‍ണായകമായ പരമ്പരയായിരിക്കും. ക്യാപ്റ്റന്‍സിയുടെ അധിക ഉത്തരവാദിത്തമില്ലാതെ, അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ധവാനും രോഹിത് ശര്‍മയ്ക്കും തങ്ങളുടെ പിന്നാലെ വരുന്ന മറ്റുള്ളര്‍ക്കു മികച്ചൊരു അടിത്തറയൊരുക്കാന്‍ സാധിക്കും. ഐ സി സി ടൂര്‍ണമെന്റുകളില്‍ ധവാന്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുളളത്.
മികച്ച പ്രകടനം പുറത്തെടുക്കും എന്ന ഒരൊറ്റ കാരണത്താലാണ് ടീം മാനേജ്‌മെന്റ് ധവാനു ഇപ്പോഴും പിന്തുണ നല്‍കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. രോഹിത് ഒപ്പമുള്ളതിനാല്‍ ധവാന്‍ ഇത്തവണ മികച്ച ഇന്നിങ്‌സുകള്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 1, 2022, 16:59 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X