For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 10 റണ്‍സിന് പുറത്തായതിന് പിന്നാലെ റിഷഭ് എയറിലാണെന്ന് പറയാം

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയായിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. സഞ്ജു സാംസണ്‍-റിഷഭ് പന്ത് എന്നിവരില്‍ ആരെ പ്ലേയിങ് 11 വേണമെന്നത് ഇതിനോടകം വലിയ ചര്‍ച്ചാവിഷയമാണ്. മോശം ഫോമിലായിട്ടും ഇന്ത്യ റിഷഭ് പന്തിനെ കൂടുതല്‍ പിന്തുണക്കുകയും അവസരം നല്‍കുകയും ചെയ്യുന്നു. അതേ സമയം കളിച്ച് മികവ് കാട്ടിയിട്ടും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ മാത്രം. സഞ്ജുവിനെ മനപ്പൂര്‍വ്വം തഴയുകയാണെന്ന തരത്തില്‍ വലിയ വിമര്‍ശനം ഇതിനോടകം ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നുണ്ട്.

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 10 റണ്‍സിന് പുറത്തായതിന് പിന്നാലെ റിഷഭ് എയറിലാണെന്ന് പറയാം. സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സഞ്ജു ട്രന്റിങ്ങായിക്കഴിഞ്ഞു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് മറുപടിയുമായി റിഷഭ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളബോള്‍ റെക്കോഡുകള്‍ മോശമല്ലെന്നും പ്രായം 25 മാത്രമാണെന്നുമാണ് റിഷഭ് പറയുന്നത്.

1

ഞാന്‍ അത്ര മോശം റെക്കോഡുള്ള താരമല്ല

തന്റെ പ്രകടനം മോശമാണെന്ന് വിമര്‍ശിക്കുന്നവരോടാണ് റെക്കോഡുകളുടെ കണക്കുകളുമായി റിഷഭ് മറുപടി നല്‍കിയത്. 'എന്റെ വെള്ളബോള്‍ റെക്കോഡുകള്‍ മോശമല്ല. എനിക്ക് പ്രായം 25 മാത്രമാണ്. 34 വയസിലെത്തുമ്പോള്‍ എന്റെ കണക്കുകള്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യൂ. അതിന് മുമ്പ് താരതമ്യം ചെയ്യുന്നതില്‍ യാതൊരു യുക്തിയുമില്ല'-റിഷഭ് പറഞ്ഞു. പരിമിത ഓവറില്‍ ഇന്ത്യക്കായി റിഷഭിന് ഇതുവരെ മാച്ച് വിന്നിങ് പ്രകടനം നടത്താനായിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം നടത്തിയ മികച്ച ടെസ്റ്റ് പ്രകടനങ്ങളുടെ കണക്കിലാണ് ഇപ്പോഴും റിഷഭ് ഇന്ത്യന്‍ ടീമില്‍ തുടരുന്നതെന്ന് പറയാം.

ബംഗ്ലാദേശ് പരമ്പരക്ക് തയ്യാറെടുക്കുന്നു

ബംഗ്ലാദേശിനെതിരായ പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ്. വിക്കറ്റ് കീപ്പിങ്ങില്‍ കൂടുതല്‍ പരിശീലനം നടത്തുന്നുണ്ട്. പിച്ചില്‍ ടേണുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ പരിശീലനം നടത്തേണ്ടതായുണ്ട്. അത് സാഹചര്യത്തിനനുസരിച്ചാവും. ബംഗ്ലാദേശിലേക്ക് പോയി മികച്ച പ്രകടനം നടത്താനാവുമെന്നാണ് കരുതുന്നത്-റിഷഭ് പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ റിഷഭിനെ പ്ലേയിങ് 11 നിന്ന് മാറ്റണമെന്ന ആവിശ്യം ശക്തമാകവെ ടീം മാനേജ്‌മെന്റിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.

1

ടി20യില്‍ ഓപ്പണറാവാന്‍ ആഗ്രഹം

ടി20യിലും ഏകദിനത്തിലും തന്റെ പ്രകടനങ്ങള്‍ മോശമല്ലെന്ന് പറഞ്ഞ റിഷഭ് പരിമിത ഓവറിലെ തന്റെ ഇഷ്ട ബാറ്റിങ് പ്രകടനത്തെക്കുറിച്ചും പ്രതികരിച്ചു. 'ടി20യില്‍ ഓപ്പണറാവാനാണ് ഇഷ്ടം. ഏകദിനത്തില്‍ നാലാം നമ്പറില്‍ കളിക്കാനും. ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. ഓപ്പണറാവുമ്പോഴും നാലാം നമ്പറില്‍ കളിക്കുമ്പോള്‍ രണ്ട് പദ്ധതികള്‍ ആവിശ്യമാണ്. ഏത് പൊസിഷനില്‍ കളിക്കുമ്പോഴാണ് മികച്ച പ്രകടനം നടത്താനാവുന്നതെന്ന് തീരുമാനിക്കേണ്ടത് നായകനാണ്. എവിടെ കളിച്ചാലും ടീമിന് ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിക്കുന്നത്-റിഷഭ് കൂട്ടിച്ചേര്‍ത്തു.

പരിമിത ഓവറിലെ കണക്കുകള്‍ മോശം

റിഷഭ് പന്തിന്റെ പരിമിത ഓവറിലെ കണക്കുകള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. 30 ഏകദിനം കളിച്ച് 34.60 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 865 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 5 ഫിഫ്റ്റിയും ഉള്‍പ്പെടും. 66 ടി20യില്‍ നിന്ന് 22.43 ശരാശരിയില്‍ 987 റണ്‍സാണ് റിഷഭിന്റെ ആകെ സമ്പാദ്യം. 3 ഫിഫ്റ്റിയാണ് ആകെ നേടിയത്. സ്‌ട്രൈക്കറേറ്റ് 126.54ഉും. ടെസ്റ്റിലെ പ്രകടനം വിലയിരുത്തി എക്‌സ് ഫാക്ടര്‍ താരമെന്ന പേരുനല്‍കി റിഷഭിനെ ഇന്ത്യ പിന്തുണക്കുന്നത് പ്രകടന മികവ് തെളിയിച്ചിട്ടും അവസരം ലഭിക്കാതെ പോകുന്ന മറ്റ് താരങ്ങളോടുള്ള ചതിയാണെന്ന് പറയാം. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ റിഷഭിനെക്കാള്‍ മികച്ച പ്രകടനം നടത്തുന്നവര്‍ ടീമിന് പുറത്ത് നില്‍ക്കുമ്പോഴാണ് റിഷഭിനെ വീണ്ടും വീണ്ടും ടീം മാനേജ്‌മെന്റ് പിന്തുണക്കുന്നത്.

Story first published: Wednesday, November 30, 2022, 13:58 [IST]
Other articles published on Nov 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+