For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരെയും ഭയമില്ല, അവന്‍ ചെസ്സിലെ ഗ്രാന്റ്മാസ്റ്ററെപ്പോലെ! ഇന്ത്യക്കു ലോകകപ്പ് നേടിത്തരുമെന്ന് ലീ

സൂര്യയെയാണ് ഓസീസ് ഇതിഹാസം പ്രശംസിച്ചത്

brett lee

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സൂപ്പര്‍ ഹീറോയായി മാറിയ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. 360 ഡിഗ്രി ബാറ്റിങിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ കൈയിലെടുത്ത സൂര്യ ടി20യിലെ ലോക ഒന്നാംനമ്പര്‍ താരം കൂടിയാണ്. ഓസ്‌ട്രേലിയയില്‍ സമാപിച്ച കഴിഞ്ഞ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ സ്‌കൈ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സൂര്യക്കു സാധിക്കുമെന്നു ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീട വിജയത്തിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യ ചാംപ്യന്‍മാരായിട്ടില്ല.

സൂര്യന്‍ ഉദിച്ചു

സൂര്യന്‍ ഉദിച്ചു

ഇത്തവണ ഐസിസിയുടെ ടി20 ലോകകപ്പില്‍ വിജയികളാവാന്‍ കഴിഞ്ഞില്ലെങ്കിലും ഓസ്‌ട്രേലിയയില്‍ സ്‌കൈ ഉദിച്ചിരുന്നു. അതെ ഞാന്‍ തീര്‍ച്ചയായും പറഞ്ഞുവരുന്നത് സൂര്യകുമാര്‍ യാദവിനെക്കുറിച്ചാണ്. അദ്ദേഹമാണ് ടി20യിലെ പുതിയ ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാര്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന 12-15 മാസങ്ങളായിരുന്നു സൂര്യയുടേത്. ബോള്‍ സ്‌കിഡ് ചെയ്യുന്ന ഓസ്‌ട്രേലിയയിലെ പച്ചപ്പുളള വിക്കറ്റുകളില്‍ ഉജ്ജ്വലമായിട്ടാണ് താരം ബാറ്റ് ചെയ്തതെന്നും ബ്രെറ്റ് ലീ സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

Also Read: ഇന്ത്യ കാത്തിരുന്ന പ്ലെയര്‍ അവനാണ്! മൂന്നു പേരും ചേര്‍ന്നാല്‍ 'പൊളിക്കും', പുകഴ്ത്തി മുന്‍ താരം

ചെസിലെ ഗ്രാന്റ്മാസ്റ്റര്‍

ചെസിലെ ഗ്രാന്റ്മാസ്റ്റര്‍

വളരെ നിര്‍ഭയമായിട്ടാണ് സൂര്യകുമാര്‍ യാദവ് ബാറ്റ് വീശിയത്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷന്‍ ചെസിലെ ഗ്രാന്റ്മാസ്റ്ററെപ്പോലായെയിരുന്നു. സൂര്യയുടെ ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നതാണ്. അവ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുള്ള പുഞ്ചിരി അമൂല്യമാണെന്നും ബ്രെറ്റ് ലീ പുകഴ്ത്തി.
ടി20 ലോകകപ്പില്‍ വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത് സൂര്യയായിരുന്നു. ആറു ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 239 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.

Also Read: IND vs BAN: ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്ററെ പുറത്തിരുത്തും? ഇലവനെക്കുറിച്ച് മുന്‍ സെലക്ടര്‍

സ്‌കൈ ആയിരുന്നു ഹൈലൈറ്റ്

സ്‌കൈ ആയിരുന്നു ഹൈലൈറ്റ്

കഴിഞ്ഞ ടി20 ലോകകപ്പില്‍ എന്നെ സംബന്ധിച്ച് സ്‌കൈ ആയിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. അദ്ദേഹം ഒരേ മനോഭാവത്തോടെയാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയുന്നുവെന്നു മാത്രമല്ല ഇന്ത്യക്കു ഒരു ദിവസം ലോകകപ്പ് നേടിത്തരാനും സൂര്യക്കു കഴിയും. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടമാണ്. സ്‌കൈയോടു എനിക്ക് എന്തെങ്കിലും ഉപദേശമുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ തുടരൂ. ഒന്നും മാറ്റേണ്ട, കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയും വേണ്ട. സ്വയം പിന്തുണച്ചാല്‍ മാത്രം മതിയെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.

അസാധ്യമായ ഷോട്ടുകള്‍

അസാധ്യമായ ഷോട്ടുകള്‍

അസാധ്യമായ ഷോട്ടുകള്‍ സൂര്യകുമാര്‍ യാദവ് നിര്‍വഹിക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം ബാറ്റിങിലെ അടിസ്ഥാന കാര്യങ്ങളില്‍ നിന്നും അതു വ്യതിചലിക്കുന്നില്ല. വെറുതെ ക്രീസിലേക്കു വന്ന് എല്ലാ ബോളിലും ആഞ്ഞടിക്കുന്ന ശൈലിയല്ല സൂര്യയുടേത്. മനോഹമായ ബാറ്റിങ് ടെക്‌നിക്ക് അദ്ദേഹത്തിനുണ്ട്. തീര്‍ച്ചയായും മികച്ച ഭാവിയാണ് സൂര്യക്കുള്ളത്. സ്വതസിദ്ധമായ ഇതേ രീതിയില്‍ തുടര്‍ന്നും കളിക്കാന്‍ അദ്ദേഹത്തെ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും അനുവദിക്കുമെന്നു നിങ്ങക്കു വിശ്വസിക്കാം. സ്‌കൈ ഉദിക്കുകയും അത് ഇന്ത്യയെ ഭാവിയില്‍ ഒരുപാട് നേട്ടങ്ങളിലേക്കു നയിക്കുമെന്നും ബെറ്റ് ലീ പറഞ്ഞു.

ഈ വര്‍ഷം മിന്നുന്ന ഫോമില്‍

ഈ വര്‍ഷം മിന്നുന്ന ഫോമില്‍

2022 സൂര്യകുമാര്‍ യാദവിന്റെ വര്‍ഷമാണെന്നു നമുക്ക് ഉറപ്പിച്ചു പറയാം. അത്രയും ഗംഭീര ബാറ്റിങാണ് ടി20 ഫോര്‍മാറ്റില്‍ താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തിട്ടുള്ളത് സൂര്യയാണ്. 1000ത്തിനു മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിക്കളിഞ്ഞു. 32 വയസ്സിലെത്തിയെങ്കിലും 2024ല്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ തീര്‍ച്ചയായും സൂര്യയുണ്ടാവുമെന്നുറപ്പാണ്. കൂടാതെ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും അദ്ദേഹത്തില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്

Story first published: Friday, December 2, 2022, 13:51 [IST]
Other articles published on Dec 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+