
ഇന്ത്യ കാത്തിരുന്ന താരം
വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ് പ്രകടനം എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇന്ത്യ കാത്തിരുന്ന ഒരു താരത്തെപ്പോലെയാണ് എനിക്കു അവനെക്കുറിച്ച് തോന്നിയത്.
ഹാര്‍ദിക് പാണ്ഡ്യയെയായിരിക്കും ഇന്ത്യ എല്ലായ്‌പ്പോഴും ഫസ്റ്റ് ചോയ്‌സ് ഓള്‍റൗണ്ടറായി പരിഗണിക്കുക. പക്ഷെ ഹാര്‍ദിക്കിനൊപ്പം വാഷിങ്ടണും ബൗളിങില്‍ ഫിറ്റായിരിക്കുകയും രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തുകയും ചെയ്താല്‍ അതു ഇന്ത്യയെ അപകടകാരികളാക്കി തീര്‍ക്കുമെന്നും സൈമണ്‍ ഡൂള്‍ നിരീക്ഷിച്ചു.

ബാറ്റിങിന് ആഴം കൂട്ടും
വാഷിങ്ടണ്‍ സുന്ദര്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ ബാറ്റിങിന്റെ ആഴവും കൂടുമെന്നതില്‍ സംശയമില്ല. അഞ്ച് മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ നന്നായി ബാറ്റ് ചെയ്യുന്നവരെ നമുക്ക് അപ്പോള്‍ ടീമില്‍ കാണാന്‍ സാധിക്കും. ഏതൊരു ടീമും ആഗ്രഹിക്കുന്നതാണ് ഇത്രയും ആഴമുള്ള ബാറ്റിങ് ലൈനപ്പെന്നും സൈമണ്‍ ഡൂള്‍ വിലയിരുത്തി.
Also Read: സ്കോറുകള്‍ 6, 11, 15, 10; റിഷഭിനെ ഇനിയും കളിപ്പിക്കും! കാരണം പറഞ്ഞ് ലക്ഷ്മണ്‍

വാഷിങ്ടണിന്റെ ഇന്നിങ്‌സ്
മൂന്നാം ഏകദിനത്തില്‍ വളരെ മികവുറ്റ ഇന്നിങ്‌സാണ് വാഷിങ്ടണ്‍ സുന്ദര്‍ കളിച്ചതെന്നു സൈമണ്‍ ഡൂള്‍ നിരീക്ഷിച്ചു. വാഷിങ്ടണിന്റെ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങും ബോള്‍ ലീവ് ചെയ്യുന്നതിലുള്ള മിടുക്കും എന്നെ ആകര്‍ഷിച്ചു. താരത്തിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായതും ഇതു തന്നെയായിരുന്നു.
മൂന്നാം ഏകദിനത്തില്‍ വളരെ ബുദ്ധിപൂര്‍വ്വമായിരുന്നു വാഷിങ്ടണ്‍ ബോളുകള്‍ ലീവ് ചെയ്തത്. ബോളിന്റെ ലൈനും ലെങ്ത്തുമെല്ലാം മനസ്സിലാക്കിയാണ് താരം ഷോട്ടുകള്‍ തിരഞ്ഞെടുത്തത്. കാരണം ബോള്‍ നന്നായി സീം ചെയ്യുന്നുണ്ടായിരുന്നതായും ഡൂള്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഐസിസി ട്രോഫിയുയര്‍ത്താന്‍ ധോണി ചെയ്തതെന്ത്? രോഹിത് പഠിക്കേണ്ടത് നാല് ട്രിക്കുകള്‍!

ശര്‍ദ്ദുലിനെ കളിപ്പിക്കണമായിരുന്നു
മൂന്നാം ഏകദിനത്തില്‍ ആറു ബൗളര്‍മാര്‍ ഉള്‍പ്പെട്ടതായിരുന്നു ന്യൂസിലാന്‍ഡിന്റെ ടീം കോമ്പിനേഷന്‍. ഡാരില്‍ മിച്ചെല്‍ ബൗളിങില്‍ അവരുടെ സര്‍പ്രൈസ് പാക്കേജാവുകയും ചെയ്തു. നാലാം പേസറായി ശര്‍ദ്ദുല്‍ ടാക്കൂറിന്റെ സേവനം ഇന്ത്യ ഈ കളിയില്‍ മിസ് ചെയ്തതായി സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി.

നാലാം സീം ബൗളിങ് ഓപ്ഷന്‍
ഈ മല്‍സരത്തിലെ സാഹചര്യം മനസ്സിലാക്കിയിരുന്നെങ്കില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ വഴ കണ്ടെത്തണമായിരുന്നു. ദീപക് ഹൂഡയ്‌ക്കോ, യുസ്വേന്ദ്ര ചാഹലിനോ പകരം ശര്‍ദ്ദുലായിരുന്നു കളിക്കേണ്ടിയിരുന്നതെന്നും ഡൂള്‍ വ്യക്തമാക്കി. ഇന്ത്യക്കു നാലാമത്തെ സീം ബൗളിങ് ഓപ്ഷന്‍ ആവശ്യമായിരുന്നു. ഡാരില്‍ മിച്ചെല്‍ മികച്ച പ്രകടനം നടത്തിയതോടെ ന്യൂസിലാന്‍ഡ് ഇതു തെളിയിക്കുകയും ചെയ്തുവെന്നും ഡൂള്‍ പറഞ്ഞു.