സ്കോറുകള്‍ 6, 11, 15, 10; റിഷഭിനെ ഇനിയും കളിപ്പിക്കും! കാരണം പറഞ്ഞ് ലക്ഷ്മണ്‍
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം പരാജയത്തോടെ അവസാനിച്ചിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായെങ്കിലും മൂന്നു കളികളുടെ ഏകദിന പരമ്പര ഇതേ മാര്‍ജിനില്‍ കൈവിടുകയും ചെയ്തു. ഏകദിന പരമ്പര ഇന്ത്യ 0-2നു തോല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യ പരാജയത്തിലേക്കു നീങ്ങവെ മല്‍സരം മഴയെ തുടര്‍ന്ന് തടസ്സപ്പെടുകയും പിന്നാലെ ഉപേക്ഷിക്കുകയുമായിരുന്നു.
ഈ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പ് റിഷഭ് പന്തായിരുന്നു. ടി20, ഏകദിന പരമ്പരകളില്‍ ബാറ്റിങില്‍ താരം ദയനീയമായി പരാജയപ്പെട്ടു. കളിച്ച നാല് ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 20 പ്ലസ് റണ്‍സ് കുറിക്കാന്‍ റിഷഭിനായില്ല. ടി20 പരമ്പരയില്‍ 6, 11 എന്നിങ്ങനെയും ഏകദിനത്തില്‍ 15, 10 എന്നിങ്ങനെയും ആയിരുന്നു താരത്തിന്റെ സ്‌കോറുകള്‍. എങ്കിലും റിഷഭിനെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് താല്‍ക്കാലിക കോച്ച് വിവിഎസ് ലക്ഷ്മണ്‍. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി
ഇന്ത്യക്കു വേണ്ടി നേരത്തേ നാലാം നമ്പറില്‍ മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചിട്ടുള്ളത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് ഏകദിനത്തില്‍ അവന്‍ ടീമിനായി സെഞ്ച്വറി നേടിയിട്ട് അധികമായിട്ടില്ല. ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സെഞ്ച്വറി കൂടിയായിരുന്നു ഇത്. റിഷഭിനെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്നും വിവിഎസ് ലക്ഷ്മണ്‍ വ്യക്തമാക്കി.

അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്
കളിക്കാര്‍ക്കു പെര്‍ഫോം ചെയ്യാന്‍ അവസരങ്ങള്‍ നല്‍കണമെന്നതു പ്രധാനമാണ്. ഇതോടൊപ്പം ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുമ്പോള്‍ ഇക്കാര്യം അവരെ അറിയിക്കുകയും വേണം.
ടി20 ക്രിക്കറ്റ് എത്ര വലിയ ഗ്രൗണ്ടുകളില്‍ പോലും വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസം കളിക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. അത്തരം ഷോട്ടുകള്‍ മെച്ചപ്പെടുത്തുന്നതിനായി താരങ്ങള്‍ നന്നായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. മൂന്നാം ഏകദിനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

റിഷഭിന്റെ മോശം ഫോം
ഈ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മാത്രമല്ല ടി20 ലോകകപ്പിലും അതിനും മുമ്പ് നടന്ന ഏഷ്യാ കപ്പിലും ദ്വിരാഷ്ട്ര പരമ്പരകളിലുമെല്ലാം റിഷഭ് പന്ത് ബാറ്റില്‍ ഫ്‌ളോപ്പായിരുന്നു. ടി20 ലോകകപ്പില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്.
സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ 12 മാച്ചില്‍ 27 റണ്‍സെടുത്ത റിഷഭ് സിംബാബ്‌വെയ്‌ക്കെതിരേ ആറു റണ്‍സിനും പുറത്തായി. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ആറു റണ്‍സ് മാത്രമേ താരത്തിനു സംഭാവന ചെയ്യാനായുള്ളൂ. ന്യൂസിലാന്‍ഡ് പര്യടനം റിഷഭിനു ഫോം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ അതും താരം കളഞ്ഞുകുളിച്ചിരിക്കുകയാണ്.
Also Read: IND vs NZ: റിഷഭ് വീണ്ടും ഫ്‌ളോപ്പ്, മോശം ഷോട്ട് കളിച്ച് പുറത്ത്, ട്രന്റിങ്ങായി സഞ്ജു

സഞ്ജു തഴയപ്പെടുന്നു
റിഷഭ് പന്തിനു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിരന്തരം പിന്തുണ നല്‍കുന്നതു കാരണം മികച്ച ഫോമിലുള്ള സഞ്ജു സാംസണാണ് നിരന്തരം തഴയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെിരേ പല കോണുകളില്‍ നിന്നും വിമര്‍ശനവും ശക്തമാണ്. സഞ്ജു ഏകദിനത്തില്‍ 11 ഇന്നിങ്‌സുകള്‍ മാത്രമേ ഇതിനകം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 330 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സഞ്ജു ടി20, ഏകദിന ടീമുകളുടെ ഭാഗമായിരുന്നു. പക്ഷെ ആദ്യ ഏകദിനത്തില്‍ മാത്രമേ താരത്തെ കളിപ്പിച്ചുള്ളൂ. ഈ മല്‍സരത്തില്‍ അദ്ദേഹം 36 റണ്‍സെടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications