ഐസിസി ട്രോഫിയുയര്‍ത്താന്‍ ധോണി ചെയ്തതെന്ത്? രോഹിത് പഠിക്കേണ്ടത് നാല് ട്രിക്കുകള്‍!
ലോക കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരെയെടുത്താല്‍ അക്കൂട്ടത്തില്‍ ഇന്ത്യുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി മുന്‍നിരയില്‍ തന്നെയുണ്ടാവും. ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് എംഎസ്ഡി. ഐസിസിയുടെ മൂന്നു പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക നായകനാണ് അദ്ദേഹം. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ധോണി ഇന്ത്യക്കു നേടിത്തന്നത്.
ധോണിക്കു മുമ്പോ, ശേഷമോ വന്ന ക്യാപ്റ്റന്‍മാര്‍ക്കൊന്നും ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ലെന്നു കാണാം. ധോണിയുടെ പിന്‍ഗാമിയായ വിരാട് കോലി ഒരു ഐസിസി ട്രോഫി പോലുമില്ലാതെ പടിയിറങ്ങിയപ്പോള്‍ അതിനു ശേഷമെത്തിയ രോഹിത് ശര്‍മയ്ക്കു ആദ്യമായി നയിച്ച ടി20 ലോകകപ്പില്‍ അടിതെറ്റുകയും ചെയ്തു. ഐസിസി ട്രോഫികള്‍ പിടിച്ചെടുക്കാന്‍ ധോണി എന്തു തന്ത്രമാണ് പയറ്റിയത്. രോഹിത്തും ഭാവി ഇന്ത്യന്‍ നായകരും പഠിക്കേണ്ട കാര്യങ്ങളറിയാം.

കളിക്കാര്‍ക്ക് പിന്തുണ
തന്റെ കളിക്കാര്‍ക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലം അവസരങ്ങള്‍ നല്‍കുകയും അവരെ പരമാവധി പിന്തുണയ്ക്കുകയും ചെയ്തിട്ടുള്ള ക്യാപ്റ്റനാണ് എംഎസ് ധോണി. ടീമിനു വേണ്ടി നന്നായി സംഭാവന ചെയ്യുമെന്നു ബോധ്യമുള്ള കളിക്കാരില്‍ ധോണി എല്ലായ്‌പ്പോഴും ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹം നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയ ശേഷം വന്ന ക്യാപ്റ്റന്‍മാര്‍ ചെയ്യാതെ പോയതും ഇതു തന്നെയാണ്.
നാലാം നമ്പറില്‍ ആരെന്ന ഇന്ത്യയുടെ ചോദ്യത്തിനു ഒരു സമയത്തുള്ള ഉത്തരമായിരുന്നു അമ്പാട്ടി റായുഡു. പക്ഷെ 2019ലെ ലോകകപ്പില്‍ അദ്ദേഹം തഴയപ്പെട്ടത് എല്ലാവരും കണ്ടതാണ്. അന്നു ടീം ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. നായകസ്ഥാനത്തു ധോണിയായിരുന്നെങ്കില്‍ ഇത്തരമൊരു അബദ്ധം കാണിക്കില്ലായിരുന്നു.

വിജയപ്രതീക്ഷ അവസാനം വരെ
എന്തൊക്കെ തിരിച്ചടികളുണ്ടായാലും കളിയുടെ അവസാനം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിരുന്ന ക്യാപ്റ്റനാണ് എംഎസ് ധോണി. പക്ഷെ വിരാട് കോലിയും രോഹിത് ശര്‍മയും ഈ മനോഭാവമുള്ളവരല്ല. ഉദാഹരണമെടുത്താല്‍ കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടമായപ്പോള്‍ രോഹിത് നിരാശയിലേക്കു വീണത് നമ്മള്‍ കണ്ടതാണ്. ഈ നെഗറ്റീവ് ചിന്താഗതി തന്നെയാണ് അന്നു ഇന്ത്യയെ വന്‍ പരാജയത്തിലേക്കു തള്ളിയിട്ടത്.
പരാജയത്തിന്റ വക്കില്‍ നിന്നും ധോണി നിരവധി തവണ ഇന്ത്യക്കു ത്രില്ലിങ് വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ് ഫൈനല്‍, 2013ലെ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ എന്നിവയൊക്കെ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
Also Read: IND vs NZ 2022: ഇന്ത്യന്‍ സെലക്ഷനില്‍ 'ഗൂഡാലോചന'! ലോകത്ത് തന്നെ ഇത്ര മോശം സെലക്ഷനില്ല!

മാച്ച് വിന്നര്‍മാരെ കണ്ടെത്തും
മാച്ച് വിന്നര്‍മാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അസാധാരണ കഴിവ് തന്നെ എംഎസ് ധോണിക്കുണ്ടായിരുന്നു. അദ്ദേഹം ഒഴിഞ്ഞ ശേഷം ഇന്ത്യക്കു ഐസിസി ട്രോഫികളൊന്നും നേടാന്‍ സാധിക്കാതിരുന്നതിന്റെ പ്രധാന കാരണം ചില കളിക്കാരെ കൂടുതല്‍ ആശ്രയിച്ച് കളിക്കുന്നുവെന്നതാണ്. വിരാട് കോലി ക്യാപ്റ്റനായ ശേഷം അദ്ദേഹം മുന്‍നിര ബാറ്റര്‍മാെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. നിലവിലെ നായകന്‍ രോഹിത് ശര്‍മയും ഇങ്ങനെ തന്നെ.
പക്ഷെ ധോണി അറിയപ്പെടാത്ത ചില കളിക്കാരെപ്പോലും തന്റെ മാച്ച് വിന്നര്‍മാരാക്കി മാറ്റിയെടുത്തു. കേദാര്‍ ജാദവ്, സുരേഷ് റെയ്‌ന എന്നിവരെ അവരുടെ ബൗളിങിലൂടെ ഇന്ത്യ വിജയിപ്പിച്ചിട്ടുണ്ടെന്നു കാണാം. തന്റെ കളിക്കാരെ എങ്ങനെ ഉപയോഗിക്കണമെന്നു ധോണിക്കു കൃത്യമായി അറിയാമായിരുന്നു.
Also Read: IND vs NZ: റിഷഭിനെ പുറത്താക്കൂ, ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! മുന്‍ സെലക്ടര്‍ പറയുന്നു

എല്ലായ്‌പ്പോഴും ടീമിനൊപ്പം
ചെറിയ ടീമുകള്‍ക്കെതിരേ പരമ്പര കളിക്കുമ്പോള്‍ പോലും അതില്‍ നിന്നും ബ്രേക്കെടുക്കാതെ എല്ലായ്‌പ്പോഴും ടീമിനൊപ്പം തന്നെയുണ്ടായിരുന്ന ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. പക്ഷെ രോഹിത് ശര്‍മയുടെ കാര്യമെടുത്താല്‍ അദ്ദേഹം പലപ്പോഴും വലിയ ടീമുകളുമായുള്ള പരമ്പരകളില്‍ മാത്രമേ കളിക്കാറുള്ളൂ. ബാക്കിയുള്ളവയില്‍ നിന്നും അദ്ദേഹം ബ്രേക്കെടുക്കുകയാണ് ചെയ്തു പോരുന്നത്.
മുന്‍ നായകന്‍ വിരാട് കോലി പക്ഷെ രോഹിത്തിനോളം ബ്രേക്കുകള്‍ എടുത്തിരുന്നില്ല. പക്ഷെ രാഹുല്‍ ദ്രാവിഡ് കോച്ചും രോഹിത് സ്ഥിരം ക്യാപ്റ്റനുമായ ശേഷം സീനിയര്‍ കളിക്കാര്‍ ബ്രേക്കെടുക്കുന്നത് പതിവുകാഴ്ചയാണ്. പക്ഷെ ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹം മാത്രമല്ല ടീമിലെ മറ്റു സീനിയര്‍ താരങ്ങളും ബ്രേക്കെടുക്കാതെ തുടര്‍ച്ചയായി കളിച്ചിരുന്നു. അതുകൊണ്ടു രോഹിത്തും ഇനി വരാനിരിക്കുന്ന ഇന്ത്യന്‍ നായകരും ധോണിയുടെ പാത പിന്തുടര്‍ന്ന് സ്ഥിരമായി ടീമിനൊപ്പം തുടരേണ്ടത് പ്രധാനമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications