IND vs NZ 2022: ഇന്ത്യന്‍ സെലക്ഷനില്‍ 'ഗൂഡാലോചന'! ലോകത്ത് തന്നെ ഇത്ര മോശം സെലക്ഷനില്ല!

ഇന്ത്യന്‍ ടീം സെലക്ഷനെതിരേ രാജ്യത്തിന് അകത്തു മാത്രമല്ല പുറത്തും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫോമിലുള്ള പല കളിക്കാരെയും ഒഴിവാക്കി തങ്ങള്‍ക്കു പ്രിയപ്പെട്ടവരെ മാത്രം കളിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണിനെ തഴഞ്ഞതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് . ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, താല്‍ക്കാലിക കോച്ച് വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
പാകിസ്താനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാനും ഇന്ത്യന്‍ സെലക്ഷനെതിരേ ആഞ്ഞടിച്ചിടുണ്ട്. ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളെയെടുത്താല്‍ ഇന്ത്യന്‍ ടീം സെലക്ഷനാണ് ഏറ്റവും മോശമെന്നാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഫരീദ് ഖാന്‍ ഇന്ത്യക്കെതിരേ രംഗത്തുവന്നത്.

എന്തോ കുഴപ്പമുണ്ട്
ലോകത്തിലെ മുന്‍നിര ടീമുകളെയെടുത്താല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ അവയില്‍ ഏറ്റവു മോശപ്പെട്ടവയില്‍ ഒന്നാണ്. ഇന്ത്യന്‍ ടീമിന്റെ ആരാധകരും ഇതിനോടു യോജിക്കുമെന്നു എനിക്കുറപ്പുമാണ്. ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട സര്‍ക്കിളുകളില്‍ ഗുരുതരമായ എന്തോ പ്രശ്‌നം തന്നെയുണ്ട്. കഴിവുള്ള കുറച്ചു കളിക്കാര്‍ മനപ്പൂര്‍വ്വം തഴയപ്പെടുകയാണ്. സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കാന്‍ ഒരു വഴിയുമില്ലെന്നും പാക് മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

സഞ്ജുവിനു പകരം ഹൂഡ
രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണിനെ പുറത്ത് ഇരുത്തിയ ഇന്ത്യ പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ കളിപ്പിക്കുകയായിരുന്നു. ആറാമത്തെ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവിനു പകരം ഹൂഡയെ ഉള്‍പ്പെടുത്തിയത് എന്നായിരുന്നു മല്‍സരശേഷം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വിശദീകരണം.
സഞ്ജുവിനെക്കൂടാതെ ആദ്യ മല്‍സത്തില്‍ ടീമലുണ്ടായിരുന്ന സീ ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഇന്ത്യ രണ്ടാമങ്കത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പകരം ദീപക് ചാഹറാണ് ടീമിലേക്കു വന്നത്.
Also Read: സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!

എന്തുകൊണ്ട് റിഷഭിനെ മാറ്റിയില്ല?
ആറാം ബൗളിങ് ഓപ്ഷനായി ദീപക് ഹൂഡയെ കൊണ്ടുവരുന്നതിനാണ് സഞ്ജു സാംസണിനെ ഒഴിവാക്കിയതെങ്കില്‍ എന്തുകൊണ്ടാണ് റിഷഭ് പന്തിനെ പുറത്താക്കാതിരുന്നതെന്നാണ് പലരുടെയും ചോദ്യം. സമീപകാലത്തു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന റിഷഭ് നേരത്തേ നടന്ന ടി20 പരമ്പരയിലും ആദ്യ ഏകദിനത്തിലുമെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു.
സഞ്ജുവാകട്ടെ ന്യൂസിലാന്‍ഡുമായുള്ള ആദ്യ കളിയില്‍ 36 റണ്‍സിന്റെ മികച്ച ഇന്നിങ്‌സ് കളിക്കുകയും ടീം സ്‌കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
Also Read: IND vs NZ: ആറാം ബൗളിങ് ഓപ്ഷന് മാറ്റേണ്ടത് സഞ്ജുവിനെയല്ല! അവനെയാണ്, ധവാന് വിമര്‍ശനം

ടി20 പരമ്പരയിലും കളിപ്പിച്ചില്ല
ന്യൂസിലാന്‍ഡുമായി നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലും സഞ്ജു സാംസണിനെ ഇന്ത്യ അവസരം നല്‍കാതെ പുറത്ത് ഇരുത്തിയിരുന്നു. പകരം റിഷഭ് പന്തായിരുന്നു രണ്ടു കളിയിലും ടീമിനായി വിക്കറ്റ് കാത്തത്.
പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും റിഷഭ് ബാറ്റിങില്‍ ദയനീയ പരാജയപ്പെടുകയും ചെയ്തു. ഓപ്പണറായി പരീക്ഷിക്കപ്പെട്ട താരം 6, 11 എന്നിങ്ങനെ സ്‌കോറുകളില്‍ പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications