Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ആറാം ബൗളിങ് ഓപ്ഷന് മാറ്റേണ്ടത് സഞ്ജുവിനെയല്ല! അവനെയാണ്, ധവാന് വിമര്‍ശനം

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ഏകദിനതത്തില്‍ ആറാം ബൗളിങ് ഓപ്ഷനെ ഉള്‍ക്കൊള്ളിക്കുന്നതിനാണ് സഞ്ജു സാംസണിനെ ഒഴിവാക്കിയതെന്നു പറഞ്ഞ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് വന്‍ വിമര്‍ശനം. മഴയെ തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സംസാരിക്കവെയായിരുന്നു സഞ്ജുവിനെ പുറത്തിരുത്താനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. പക്ഷെ ധവാന്റെ വിശദീകരണത്തിലും ആരാധകര്‍ തൃപ്തരല്ല. സഞ്ജുവിനു പകരം റിഷഭ് പന്തിനെ പുറത്താക്കിയും ആറാം ബൗളിങ് ഓപ്ഷനെ ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

സഞ്ജുവിനു പകരം ദീപക് ഹൂഡയെയായിരുന്നു ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയത്. ഇന്ത്യ പരാജയപ്പെട്ട ആദ്യ ഏകദിനത്തില്‍ 36 റണ്‍സുമായി സഞ്ജു മികച്ച ഇന്നിങ്‌സ് കളിച്ചിരുന്നു. എന്നിട്ടും രണ്ടാം ഏകദിനത്തില്‍ എന്തുകൊണ്ട് അദ്ദേഹത്തെ തഴഞ്ഞുവെന്നതാണ് ആരാധകരോഷം വര്‍ധിക്കാന്‍ കാരണം.

സഞ്ജുവിനെ ഒഴിവാക്കാനുള്ള ഒഴികഴിവ്

സഞ്ജുവിനെ ഒഴിവാക്കാനുള്ള ഒഴികഴിവ്

ബോള്‍ നന്നായി സ്വിങ് ചെയ്യുമെന്നും സീമര്‍മാര്‍ക്കു മികച്ചതായിരികുമെന്നാണ് ശിഖര്‍ ധവന്‍ ടോസിനു ശേഷം പറഞ്ഞത്. അതുകൊണ്ടു ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കി ദീപക് ചാഹറിനെ ടീമിലേക്കു കൊണ്ടുവന്നു. ശര്‍ദ്ദുലും സീമറാണ്. അപ്പോള്‍ എന്തിനണ് സ്പിന്നറായ ദീപക് ഹൂഡയെ എടുത്തത്. ശര്‍ദ്ദുലാണെങ്കില്‍ ബാറ്റും ചെയ്യും. യുസ്വേന്ദ്ര ചഹലിന്റെ തൊട്ടുമുമ്പത്തെ കളിയിലെ പ്രകടനം നോക്കിയാല്‍ ഹൂഡ വെറും വേസ്റ്റാണ്. സഞ്ജു സാംസണിനെ ഒഴിവാക്കാനുള്ള ഒഴികഴിവ് മാത്രമാണ് ധവാന്റെ ന്യായീകരണമെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

റിഷഭിനു പകരം ഹൂഡയെ കളിപ്പിക്കാമായിരുന്നു

റിഷഭിനു പകരം ഹൂഡയെ കളിപ്പിക്കാമായിരുന്നു

ആറാമത്തെ ബൗളിങ് ഓപ്ഷനെയായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നതെങ്കില്‍ റിഷഭ് പന്തിന്റെ സ്ഥാനത്തായിരുന്നു ദീപക് ഹൂഡയെ കളിപ്പിക്കേണ്ടിയിരുന്നത്. കാരണം റിഷഭ് പന്ത് ബാറ്റിങില്‍ നല്ല പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്. മതിയായ അവസരങ്ങളും അയാള്‍ക്കു ലഭിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ ദയവു ചെയ്ത് റിഷഭിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കൂയെന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ഗബ്ബാറിനോടുള്ള ബഹുമാനം പോയി

ഗബ്ബാറിനോടുള്ള ബഹുമാനം പോയി

ഗബ്ബാറിനോടുള്ള ബഹുമാനം എനിക്കു നഷ്ടമായി. സഞ്ജു സാംസണിനെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ട് എന്തുകൊണ്ടാണ് നിങ്ങള്‍ റിഷഭ് പന്തിനെ ഒഴിവാക്കാത്തത്? റിഷഭ് അയാളുടെ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

നിങ്ങള്‍ മണ്ടത്തരം കാണിക്കുന്നു

നിങ്ങള്‍ മണ്ടത്തരം കാണിക്കുന്നു

ക്യാപ്റ്റനെന്ന നിലയില്‍ ശിഖര്‍ ധവാന്‍ മണ്ടത്തരമാണ് കാണിക്കുന്നത്. ഒരൊറ്റ മോശം മല്‍സരത്തിന്/ ഓവറിനു ശേഷം ശര്‍ദ്ദുല്‍ ടാക്കൂറിനെ നിങ്ങള്‍ പുറത്താക്കി. ഒരു കളിക്കാരന് എന്തായിരിക്കും തോന്നുക, ഇതാണോ നിങ്ങളുടെ പിന്തുണ? ഒരു കളിക്കാരന്റെ ആത്മവിശ്വാസമാണ് നിങ്ങളെപ്പോലെയൊരു ക്യാപ്റ്റന്‍ തകര്‍ക്കുക. ഇനി നിങ്ങള്‍ സ്വയം തന്നെ ടീമില്‍ നിന്നും പുറത്താവണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Also Read: IND vs NZ: സഞ്ജു സൂപ്പര്‍, അവിടെ ബാറ്റ് ചെയ്താല്‍ മിന്നിക്കും!, നിര്‍ദേശിച്ച് മനീഷ് പാണ്ഡെ

എന്തു ലോജിക്കാണുള്ളത്?

എന്തു ലോജിക്കാണുള്ളത്?

ചെറിയ ബൗണ്ടറികളുള്ള ഓക്ക്‌ലാന്‍ഡില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുന്നതില്‍ എന്തു ലോജിക്കാണുള്ളത്. ന്യൂസിലാന്‍ഡില്‍ രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. നമ്മള്‍ക്കു ഒരു ട്രിക്ക് മിസ്് ആയോയെന്നും ഒരു യൂസര്‍ സംശയം പ്രകടിപ്പിച്ചു.
ആറാം ബൗളറായിരുന്നു ലക്ഷ്യമെങ്കില്‍ റിഷഭ് പന്തിനെയായിരുന്നു ഒഴിവാക്കേണ്ടിയിരുന്നത്. സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പറാക്കുകയും ചെയേണ്ടിയിരുന്നു. റിഷഭിനു പകരമായിരുന്നു ദീപക് ഹൂഡ കളിക്കേണ്ടിയിരുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Sunday, November 27, 2022, 21:55 [IST]
Other articles published on Nov 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+