വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

ഇന്ത്യയെ വിറപ്പിച്ച ഈ കൈ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും കരുത്തരുടെ നിരയാണ്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യ രണ്ട് ഏകദിന ലോകകപ്പും ഒരു ടി20 ലോകകപ്പും നേടിയിട്ടുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിറപ്പിച്ച നിരവധി പ്രതിഭകളെ ലോക ക്രിക്കറ്റിന് സമ്മാനിച്ച ടീമാണ് ഇന്ത്യ. എന്നാല്‍ കരുത്തരായ ഇന്ത്യയെ വിറപ്പിച്ച ചില ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും സ്ഥിരതകൊണ്ടും ഇന്ത്യക്ക് മുകളില്‍ മൃഗീയാധിപത്യം നേടിയ ചില താരങ്ങള്‍. ഇതില്‍ത്തന്നെ ചില ഇടം കൈയന്‍ ബാറ്റ്‌സ്മാരുണ്ട്. ഇന്ത്യയെ വിറപ്പിച്ച ഈ ഇടം കൈ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: സീനിയേഴ്‌സൊന്നും വേണ്ട! ടി20യില്‍ കപ്പ് നേടാന്‍ ഇന്ത്യക്ക് ഇവര്‍ മതി, ബെസ്റ്റ് അണ്ടര്‍ 25 11Also Read: സീനിയേഴ്‌സൊന്നും വേണ്ട! ടി20യില്‍ കപ്പ് നേടാന്‍ ഇന്ത്യക്ക് ഇവര്‍ മതി, ബെസ്റ്റ് അണ്ടര്‍ 25 11

സനത് ജയസൂര്യ

ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച ബാറ്റിങ് റെക്കോഡ് സൃഷ്ടിച്ച താരമാണ് ശ്രീലങ്കയുടെ സനത് ജയസൂര്യ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയുന്ന വെടിക്കെട്ട് ഓപ്പണറായ ജയസൂര്യ. ഇന്ത്യക്കെതിരേ ഗംഭീര റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 10 ടെസ്റ്റില്‍ നിന്ന് 938 റണ്‍സ് ഇന്ത്യക്കെതിരേ നേടിയ ജയസൂര്യയുടെ ശരാശരി 67 ആയിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറായ 340 റണ്‍സ് നേടിയതും ഇന്ത്യക്കെതിരേ. ഇന്ത്യക്കെതിരേ 89 ഏകദിനം കളിച്ച് 2899 റണ്‍സാണ് ജയസൂര്യ നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. ജയസൂര്യയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 189 റണ്‍സ് പിറന്നതും ഇന്ത്യക്കെതിരായാണ്.

1

അലെസ്റ്റര്‍ കുക്ക്

ഇംഗ്ലണ്ടിന്റെ അലെസ്റ്റര്‍ കുക്കാണ് ഇന്ത്യക്കെതിരേ ഗംഭീര റെക്കോഡുള്ള മറ്റൊരു ഇടം കൈയന്‍. മുന്‍ ഇംഗ്ലണ്ട് നായകനായും ഓപ്പണറുമായിരുന്ന കുക്ക് 161 ടെസ്റ്റില്‍ നിന്ന് 12472 റണ്‍സാണ് കരിയറില്‍ നേടിയത്. ഇതില്‍ 33 സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കെതിരേ 47.66 ശരാശരിയില്‍ 2431 റണ്‍സാണ് കുക്ക് നേടിയത്. കുക്കിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറായ 294 റണ്‍സ് നേടിയത് ഇന്ത്യക്കെതിരെയാണ്. തന്റെ അവസാന ടെസ്റ്റ് ഇന്ത്യക്കെതിരേ കളിച്ചാണ് കുക്ക് വിരമിച്ചത്.

Also Read: നിലവില്‍ ടീമിന് പുറത്ത്, ഇവരെ ഇന്ത്യ വളര്‍ത്തണം, നാല് ഓള്‍റൗണ്ടര്‍മാരിതാAlso Read: നിലവില്‍ ടീമിന് പുറത്ത്, ഇവരെ ഇന്ത്യ വളര്‍ത്തണം, നാല് ഓള്‍റൗണ്ടര്‍മാരിതാ

സായീദ് അന്‍വര്‍

പാകിസ്താന്റെ സായീദ് അന്‍വറാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 247 ഏകദിനം കളിച്ച സായീദ് അന്‍വറിന്റെ ശരാശരി 39.21 ആണ്. ഇന്ത്യക്കെതിരേ 50 ഏകദിനം കളിച്ച സായീദ് 43.25 ശരാശരിയില്‍ 2002 റണ്‍സാണ് നേടിയത്. സായീദിന്റെ ഉയര്‍ന്ന സ്‌കോറായ 194 റണ്‍സ് ഇന്ത്യക്കെതിരെയാണ് നേടിയത്. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ 101 റണ്‍സാണ് അന്‍വര്‍ നേടിയത്. 2003ലെ ലോകകപ്പിലായിരുന്നു ഇത്. ഇന്ത്യക്കെതിരേ എന്നും മികച്ച പ്രകടനം നടത്താന്‍ സായീദിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേ 57.80 ശരാശരിയില്‍ 289 റണ്‍സാണ് ടെസ്റ്റില്‍ സായീദ് അന്‍വര്‍ ഇന്ത്യക്കെതിരേ നേടിയത്.

1

ശിവനരെയ്ന്‍ ചന്ദ്രപോള്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസമാണ് ശിവനരെയ്ന്‍ ചന്ദ്രപോള്‍. ക്ലാസിക് താരമെന്ന് വിശേഷണമുള്ള ചന്ദ്രപോള്‍ ടെസ്റ്റില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ്. ടെസ്റ്റില്‍ 11867 റണ്‍സാണ് ചന്ദ്രപോള്‍ നേടിയത്. ഇന്ത്യക്കെതിരേ 25 ടെസ്റ്റില്‍ നിന്ന് 63.85 ശരാശരിയില്‍ 2171 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കെതിരേ ഏഴ് സെഞ്ച്വറികളും ടെസ്റ്റില്‍ ചന്ദ്രപോള്‍ നേടിയിട്ടുണ്ട്. വ്യത്യസ്തമായ ബാറ്റിങ് ശൈലികൊണ്ട് വിസ്മയിപ്പിച്ചിരുന്ന ചന്ദ്രപോള്‍ ഏകദിനത്തില്‍ 268 മത്സരത്തില്‍ നിന്ന് 8778 റണ്‍സും നേടിയിട്ടുണ്ട്. വിന്‍ഡീസ് ജഴ്‌സിയില്‍ 22 ടി20യും ചന്ദ്രപോള്‍ കളിച്ചിട്ടുണ്ട്.

Also Read: പാക് നിര പിന്മാറിയാല്‍ ലോകകപ്പ് ആരും കാണില്ല! റമീസ് രാജക്ക് 'പൊങ്കാല', പ്രതികരണങ്ങള്‍Also Read: പാക് നിര പിന്മാറിയാല്‍ ലോകകപ്പ് ആരും കാണില്ല! റമീസ് രാജക്ക് 'പൊങ്കാല', പ്രതികരണങ്ങള്‍

സല്‍മാന്‍ ബട്ട്

മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ടിനും ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണുള്ളത്. ഒത്തുകളി വിവാദത്തില്‍പെട്ട് നേരത്തെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും കളിച്ചിരുന്ന സമയത്ത് ഇന്ത്യക്കെതിരേ ഗംഭീര പ്രകടനം നടത്താന്‍ ബട്ടിന് സാധിച്ചു. 33 ടെസ്റ്റും 78 ഏകദിനവുമാണ് ബട്ട് കരിയറില്‍ കളിച്ചത്. ഇന്ത്യക്കെതിരേ 21 ഏകദിനം കളിച്ച ബട്ട് 52.21 ശരാശരിയില്‍ 992 റണ്‍സാണ് നേടിയത്. എട്ട് സെഞ്ച്വറിയില്‍ അഞ്ചും ഇന്ത്യക്കെതിരെയായിരുന്നു. ഇന്ത്യക്കെതിരായ അവസാന മത്സരത്തില്‍ 77 റണ്‍സാണ് ബട്ട് നേടിയത്.

Story first published: Sunday, November 27, 2022, 11:51 [IST]
Other articles published on Nov 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X