Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സഞ്ജു സൂപ്പര്‍, അവിടെ ബാറ്റ് ചെയ്താല്‍ മിന്നിക്കും!, നിര്‍ദേശിച്ച് മനീഷ് പാണ്ഡെ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ട്രന്റിങ് ചര്‍ച്ചാ വിഷയമാണ് സഞ്ജു സാംസണ്‍. ഇന്ത്യ റിഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ മലയാളി താരത്തിന് ആവിശ്യത്തിന് അവസരം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. വിക്കറ്റിന് പിന്നില്‍ തിളങ്ങാന്‍ കഴിവുള്ള സഞ്ജു ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഫിനിഷര്‍ റോളിലാണ് ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചത്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴും പല കാരണങ്ങള്‍ റിഷഭിന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് 11 സഞ്ജു പലപ്പോഴും തഴയപ്പെടുകയാണ്. എന്നാല്‍ സഞ്ജുവിനെ പിന്തുണച്ച് പല പ്രമുഖരും രംഗത്തെത്താറുണ്ട്. ആവിശ്യത്തിന് അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം രവി ശാസ്ത്രിയടക്കം പറഞ്ഞിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ മനീഷ് പാണ്ഡെ.

1

സഞ്ജു പ്രതിഭയുള്ള ബാറ്റ്‌സ്മാന്‍

സഞ്ജു പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് തന്നെ ആവിശ്യത്തിന് അവസരം ലഭിക്കാത്തത് വ്യക്തിപരമായി എനിക്ക് വിഷമമുണ്ടാക്കുന്നു. എന്നാല്‍ ഇന്ത്യക്കായി കളിക്കുന്ന ആരെയും വിമര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അവരുടെയെല്ലാം പ്രകടനം സന്തോഷം നല്‍കുന്നതാണ്. സഞ്ജു നന്നായി ബാറ്റ് ചെയ്യുന്ന താരമാണ്. സമീപകാലത്തായി ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജു നന്നായി കളിച്ചു. എന്നാല്‍ വ്യക്തിപരമായി നോക്കുമ്പോള്‍ എല്ലാവരും കൂടുതല്‍ മത്സരം കളിച്ച് സ്വയം ഉയര്‍ന്ന നിലയില്‍ തെളിയിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ കാര്യത്തില്‍ അത് നടന്നില്ല. സഞ്ജുവിന്റെ കാര്യം കണ്ടറിയാം-സ്‌പോര്‍ട്‌സ് കീഡയോട് സംസാരിക്കവെ മനീഷ് അഭിപ്രായപ്പെട്ടു.

ഞാനും ഒരുപാട് മത്സരം പുറത്തിരുന്നിട്ടുണ്ട്

ഇന്ത്യന്‍ ടീമിനുള്ളില്‍ സഞ്ജുവിന്റെ അതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്. ടീമിലുണ്ടായിട്ടും നിരവധി മത്സരങ്ങളില്‍ അവസരങ്ങളില്ലാതെ ഞാന്‍ ബെഞ്ചിലിരുന്നിട്ടുണ്ട്. ചെറിയൊരു വിഷമം സ്വാഭാവികമായും തോന്നും. എന്നാല്‍ ഇത് ടീം സ്പിരിറ്റായി എടുക്കാന്‍ സാധിക്കണം. ഇത്തരം പ്രതിസന്ധികളെയെല്ലാം ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കണം. അവസരം ലഭിക്കാത്തതിലല്ല, ലഭിക്കുമ്പോള്‍ മുതലാക്കി വലിയ സ്‌കോര്‍ നേടുകയെന്നതിലാണ് കാര്യം- മനീഷ് പറഞ്ഞു.

സഞ്ജു എവിടെ ബാറ്റ് ചെയ്യണം?

നിലവില്‍ സഞ്ജു സാംസണിന് കൃത്യമായ ബാറ്റിങ് ഓഡര്‍ ഇന്ത്യ നല്‍കുന്നില്ല. ഫിനിഷര്‍ റോളിലാണ് സഞ്ജുവിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് പറയാം. എന്നാല്‍ ഈ ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിന് തന്റെ ശൈലിക്കനുസരിച്ച് വലിയൊരു പ്രകടനം നടത്താനാവുന്നില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് കൃത്യമായ ബാറ്റിങ് പൊസിഷന്‍ ആവിശ്യമാണ്. താന്‍ കളിച്ചിരുന്ന നാലാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കാമെന്നാണ് മനീഷ് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യതയില്ല.

1

ഇന്ത്യക്ക് ടി20 ലോകകപ്പില്‍ എവിടെ പിഴച്ചു?

ദൗര്‍ഭാഗ്യവശാല്‍ ഇത്തവണയും ഇന്ത്യക്ക് ടി20 ലോകകപ്പ് നേടാനായില്ല. എന്നാല്‍ ഇന്ത്യ ടി20യില്‍ ശക്തമായ നിരയാണ്. എന്നാല്‍ നിലവിലെ പ്രശ്‌നം ഐപിഎല്‍ താരങ്ങള്‍ക്ക് കൊടുക്കുന്ന അധിക പ്രാധാന്യമാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കെത്തുന്ന താരങ്ങളെ ചുറ്റിപ്പറ്റി ടീമിനെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ താരങ്ങളെ നോക്കുമ്പോള്‍ ടീം ഇപ്പോഴും അതി ശക്തമാണ്. ഇപ്പോഴും ഇന്ത്യ ഒന്നാം സ്ഥാനക്കാരാണ്- മനീഷ് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല

ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥിര സാന്നിധ്യമാവുക സഞ്ജു സാംസണിന് ഒട്ടും എളുപ്പമല്ല. റിഷഭ് പന്തിന് ഇടം കൈയനെന്ന മുന്‍തൂക്കമുള്ളതിനാല്‍ കൂടുതല്‍ അവസരം ലഭിക്കും. അതുകൊണ്ട് തന്നെ സഞ്ജുവിന് ടീമിലെ സജീവ സാന്നിധ്യമാകാന്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ ഇതുവരെ സഞ്ജുവിന് അതിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ അവസരങ്ങള്‍ക്കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. 2024ലെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം കണ്ടെത്താന്‍ സഞ്ജുവിനാകുമോയെന്നത് കണ്ടറിയാം.

Story first published: Saturday, November 26, 2022, 7:18 [IST]
Other articles published on Nov 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+