Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!

sanju pant

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ സഞ്ജു സാംസണിന്റെ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. എന്തൊക്കെ സംഭവിച്ചാലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ മാത്രമേ കളിപ്പിക്കൂയെന്ന വാശിയിലാണ് ടീം മാനേജ്‌മെന്റും ബിസിസിഐയും. ഇതില്‍ പെട്ടെന്നൊരു മാറ്റമുണ്ടാവുമെന്നു ആരും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല. സഞ്ജുവാകട്ടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഈ വര്‍ഷം സഞ്ജു മികച്ച പ്രകടനം

ഈ വര്‍ഷം സഞ്ജു മികച്ച പ്രകടനം

ഈ വര്‍ഷം ടി20, ഏകദിന മല്‍സരങ്ങളില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവച്ചിരുന്നു. പക്ഷെ എന്നിട്ടും റിഷഭിനെ മറികടന്ന് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനു കഴിയുന്നില്ല.മലയാളി ആരാധകര്‍ മാത്രമല്ല ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇതില്‍ നിരാശയിലും രോഷത്തിലുമാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി റിഷഭ് പന്തും സഞ്ജു സാംസണും നടത്തിയിട്ടുള്ള പ്രകടനം നമുക്കു താരതമ്യം ചെയ്യാം. അതിനു ശേഷം ഇവരില്‍ ആരാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നതെന്നു നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം.

നാലില്‍ രണ്ടെണ്ണത്തില്‍ സഞ്ജു മുന്നില്‍

നാലില്‍ രണ്ടെണ്ണത്തില്‍ സഞ്ജു മുന്നില്‍

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണും റിഷഭ് പന്തും ഒമ്പതു ഇന്നിങ്‌സുകള്‍ വീതമാണ് കളിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളത് റിഷഭാണെന്നു കാണാം. അതു മാത്രല്ല ഫിഫ്റ്റി പ്ലസ് സ്‌കോറുകളിലും അദ്ദേഹം സഞ്ജുവിനെ പിന്നിലാക്കുന്നു. എന്നാല്‍ ബാറ്റിങ് ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും സഞ്ജുവാണ് ബെസ്റ്റ്.
326 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. സഞ്ജു 284 റണ്‍സും നേടി. റിഷഭ് മൂന്ന് ഫിഫ്റ്റി പ്ലസ് സ്‌കോറുകളടിച്ചപ്പോള്‍ സഞ്ജുവിനു രണ്ടെണ്ണമാണുള്ളത്. പക്ഷെ റിഷഭിന്റെ ശരാശരി 40.75 ആണെണങ്കില്‍ സഞ്ജുവിന്റേത് 71 ആണ്. സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 105.5ഉം റിഷഭിന്റേത് 98.1 ഉം ആണ്.

Also Read: IND vs NZ: സഞ്ജു സൂപ്പര്‍, അവിടെ ബാറ്റ് ചെയ്താല്‍ മിന്നിക്കും!, നിര്‍ദേശിച്ച് മനീഷ് പാണ്ഡെ

സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനം

സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനം

ഏകദിനത്തില്‍ സഞ്ജു സാംസണ്‍ ഇതുവരെ കളിച്ചിട്ടുള്ളത് 10 ഇന്നിങ്‌സുകളില്‍ മാത്രമാണ്. ഇതില്‍ ഒമ്പതും ഈ ര്‍ഷമായിരുന്നെങ്കില്‍ ആദ്യത്തേത് കഴിഞ്ഞ വര്‍ഷവുമാണ്. കളിച്ച 10 ഇന്നിങ്‌സുകളെടുത്താല്‍ അദ്ദേഹം രണ്ടിന്നിങ്‌സുകളില്‍ മാത്രമേ (6*, 2*) ഒറ്റയക്ക സ്‌കോറില്‍ പുറത്തായിട്ടുള്ളൂ. സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന മാച്ചില്‍ പുറത്താവാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
46, 12, 54, 43*, 15, 30*, 36 എന്നിങ്ങനെയാണ് ബാക്കിയുള്ള ഇന്നിങ്‌സുകളില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തിലാണ് അദ്ദേഹത്തെ അവസാനമായി പ്ലെയിങ് ഇലവനില്‍ കണ്ടത്.

Also Read: വിരമിച്ചിട്ട് രണ്ട് വര്‍ഷം, എന്നിട്ടും ധോണി എന്തുകൊണ്ട് അബുദാബി ടി10 ലീഗില്‍ കളിക്കുന്നില്ല?

റിഷഭിന്റെ പ്രകടനമറിയാം

റിഷഭിന്റെ പ്രകടനമറിയാം

റിഷഭ് പന്തിന്റെ പ്രകടനത്തിലേക്കു വന്നാല്‍ അവസാനത്തെ 11 ഏകദിന ഇന്നിങ്‌സുകളില്‍ രണ്ടു തവണ താരം ഡെക്കായി പുറത്തായിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പുറത്താവാതെ നേടിയ 125 റണ്‍സാണ് കരിയര്‍ ബെസ്്റ്റ് പ്രകടനം.
77, 78, 16, 85, 0, 11, 18, 56, 0, 15 എന്നിങ്ങനെയാണ് ശേഷിച്ച 10 ഇന്നിങ്‌സുകളില്‍ റിഷഭിന്റെ സ്‌കോറുകള്‍. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ അദ്ദേഹം 15 റണ്‍സെടുത്ത് ബൗള്‍ഡാവുകയായിരുന്നു.

Story first published: Sunday, November 27, 2022, 19:10 [IST]
Other articles published on Nov 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+