For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിച്ചിട്ട് രണ്ട് വര്‍ഷം, എന്നിട്ടും ധോണി എന്തുകൊണ്ട് അബുദാബി ടി10 ലീഗില്‍ കളിക്കുന്നില്ല?

ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, എസ് ശ്രീശാന്ത്, സ്റ്റുവര്‍ട്ട് ബിന്നി, അഭിമന്യു മിഥുന്‍ എന്നിവരെല്ലാം ടി10 ലീഗ് കളിക്കുന്നുണ്ട്

1

അബുദാബി: കുട്ടിക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആരാധകരുടെ ആവേശമുയര്‍ത്തി അബുദാബി ടി10 ലീഗ് പുരോഗമിക്കുകയാണ്. ഈ മാസം 23ന് ആരംഭിച്ച ലീഗില്‍ നിരവധി സൂപ്പര്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ ഒരു ടീമിനായി കളിക്കുന്നുവെന്നതും ടി10 ലീഗിന്റെ സവിശേഷതയാണ്. ഇന്ത്യന്‍ ജഴ്‌സി അഴിച്ച പല സൂപ്പര്‍ താരങ്ങളും ടി10 ലീഗില്‍ കളിക്കുന്നു. ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, എസ് ശ്രീശാന്ത്, സ്റ്റുവര്‍ട്ട് ബിന്നി, അഭിമന്യു മിഥുന്‍ എന്നിവരെല്ലാം ടി10 ലീഗ് കളിക്കുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി എന്തുകൊണ്ടാണ് അബുദാബി ടി10 ലീഗ് കളിക്കാത്തതെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിനോടകം പല പ്രമുഖരും ഈ ചോദ്യം ഉയര്‍ത്തിക്കഴിഞ്ഞു. ധോണിക്ക് താല്‍പര്യമില്ലാത്തതിനാലാണോ ടി10 ലീഗ് കളിക്കാന്‍ സാധിക്കാത്തത്? പരിശോധിക്കാം.

വില്ലന്‍ ബിസിസിഐ

ഇന്ത്യക്ക് ടി10 ലീഗ് കളിക്കാന്‍ സാധിക്കാത്തതിന്റെ കാരണം ബിസിസി ഐയാണ്. നിലവിലെ നിയമപ്രകാരം ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗില്‍ കളിക്കാന്‍ അനുവാദമില്ല. ഇതിനുള്ള എന്‍ഒസി അനുവദിച്ച് നല്‍കില്ല. വിരമിച്ച താരങ്ങള്‍ക്ക് വിദേശ ലീഗ് കളിക്കാന്‍ ബിസിസി ഐയുടെ അനുമതി ആവിശ്യമില്ല. ധോണി 2020ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ നിന്ന് വിടപറഞ്ഞെങ്കിലും ഇപ്പോഴും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ്. അതുകൊണ്ട് തന്നെ ബിസിസി ഐയുടെ അനുമതിയില്ലാതെ കളിക്കാനാവില്ല. ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗ് കളിക്കുന്നതിനോട് പൊതുവേ ബിസിസി ഐക്ക് വലിയ താല്‍പര്യമില്ല.

1

ഐപിഎല്‍ മതിയാക്കിയാല്‍ കളിക്കാം

ധോണി ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം മറ്റൊരു വിദേശ ലീഗിലും കളിക്കാന്‍ സാധിക്കില്ല. വിരമിച്ചാല്‍ ബിബിഎല്‍, അബുദാബി ടി10 ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങി ഏത് ടൂര്‍ണമെന്റ് കളിക്കാനും ധോണിക്ക് സാധിക്കും. ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. ഈ സീസണോടെ ധോണി എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. പ്രായം 40 പിന്നിട്ട ധോണിക്ക് ഇനിയും അധികനാള്‍ കളിക്കാനായേക്കില്ല. എന്നാല്‍ ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് ധോണിക്കുണ്ട്. ഈ പ്രായത്തിലും വിക്കറ്റ് കീപ്പറായി തുടരുകയെന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.

റെയ്‌ന വിരമിച്ചത് ധോണിക്കൊപ്പം

ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച അതേ ദിവസമാണ് സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022ലെ മെഗാ ലേലത്തില്‍ റെയ്‌നയെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതോടെ റെയ്‌ന ഐപിഎല്ലും മതിയാക്കി. കമന്റേറ്ററായി റെയ്‌ന കരിയര്‍ ആരംഭിച്ചിട്ടുണ്ട്. താരമെന്ന നിലയില്‍ ബിസിസി ഐയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിച്ചതോടെ റെയ്‌നക്ക് വിദേശ ലീഗ് കളിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു. അടുത്ത റോഡ് സേഫ്റ്റി സീരിസിലും റെയ്‌നയെ പ്രതീക്ഷിക്കാം.

1

ധോണി ഇനിയൊരു ടൂര്‍ണമെന്റ് കളിച്ചേക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോകക്രിക്കറ്റിലെത്തന്നെ ഇതിഹാസങ്ങളിലൊരാളാണ് എംഎസ് ധോണി. നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ധോണി നേടിയെടുത്ത റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും എത്തിപ്പിടിക്കാനാവാത്തതാണ്. ധോണി ഇത്തവണത്തെ ഐപിഎല്ലോടെ പൂര്‍ണ്ണമായും ക്രിക്കറ്റ് കരിയര്‍ നിര്‍ത്തിയേക്കും. പരിശീലക റോളിലേക്ക് പെട്ടെന്ന് ധോണിയെ പ്രതീക്ഷിക്കാനാവില്ല. തന്റെ ഫാമില്‍ ജോലികളുമായി തുടരാനാവും ധോണി ആഗ്രഹിക്കുക. ഇത്തവണത്തെ ഐപിഎല്‍ ധോണിയുടെ കരിയറിലെ അവസാന ടൂര്‍ണമെന്റാണെന്ന് തന്നെ പറയാം.

ധോണി പരിശീലനം തുടങ്ങി

വരാനിരിക്കുന്ന ഐപിഎല്ലിന് മുന്നോടിയായി ധോണി ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അവസാന സീസണിലെ സിഎസ്‌കെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവാണ് സിഎസ്‌കെ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായാണ് ധോണി ഇതിനോടകം പരിശീലനം ആരംഭിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടി ധോണിക്ക് വിരമിക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Sunday, November 27, 2022, 9:47 [IST]
Other articles published on Nov 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+