വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ എന്തുകൊണ്ടു തോറ്റു? കാരണം കോലി പറയുന്നു, ടോപ്പ് ഫോറിന് പഴിയും!

227 റണ്‍സിനാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി

1

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഐതിഹാസിക വിജയം നേടി തിരിച്ചെത്തിയ ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്ന്, അതും സ്വന്തം മണ്ണില്‍ ഇങ്ങനെയൊരു ഷോക്ക് തീരെ പ്രതീക്ഷിച്ചിരുന്നില്ല. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരൊഴികെ തങ്ങളുടെ ഫുള്‍ ടീമിനെ തന്നെ ഇറക്കിയിട്ടും ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരായി. 227 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഒന്നാമിന്നിങ്‌സില്‍ 241 റണ്‍സിന്റെ വലിയ ലീഡ് വഴങ്ങേണ്ടിവന്നത് ഇന്ത്യയുടെ പതനത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറി. ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നായകന്‍ വിരാട് കോലി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയില്ല

ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയില്ല

കളിയുടെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ബൗളിങിലൂടെ വേണ്ടത്ര സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെന്നു എനിക്കു തോന്നുന്നില്ല. ഫാസ്റ്റ് ബൗളര്‍മാരും അശ്വിനും മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. എങ്കിലും റണ്ണൊഴുക്ക് തടഞ്ഞ് നിര്‍ത്തി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കേണ്ടിയിരുന്നു.
വളരെ സ്ലോ വിക്കറ്റായിരുന്നു ഇവിടുത്തേത്. ബൗളര്‍മാര്‍ക്കു കാര്യമായ സഹായം ലഭിക്കാത്തതിനാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കൡയിലേക്കു തിരിച്ചുവരികയെന്നത് ബാറ്റ്‌സ്മാന്‍മാര്‍ക്കു എളുപ്പമായി മാറിയെന്നും കോലി വിശദീകരിച്ചു.

പോരാട്ടവീര്യം കാണിച്ചില്ല

പോരാട്ടവീര്യം കാണിച്ചില്ല

ഇന്ത്യന്‍ ടീമിന്റെ ശരീരഭാഷ അത്ര മികച്ചതായിരുന്നില്ല, വേണ്ടത്ര പോരാട്ടവീര്യവും ടീം പുറത്തെടുത്തില്ലെന്നും കോലി വ്യക്തമാക്കി. ആദ്യ രണ്ടു ദിനത്തില്‍ കാര്യമായി ഒന്നും സംഭവിക്കില്ലെന്ന തരത്തിലാണ് പിച്ച് പെരുമാറിയത്. എങ്കിലും ഇംഗ്ലണ്ട് ക്രെഡിറ്റ് അര്‍ഹിക്കുന്നു. അവര്‍ പിടിച്ചുനിന്ന് വലിയ ടോട്ടല്‍ ആദ്യ ഇന്നിങ്‌സില്‍ പടുത്തുയര്‍ത്തി. രണ്ടാമിന്നിങ്‌ലസില്‍ ഇന്ത്യ കുറേക്കൂടി മികച്ച പ്രകടനം ബൗളിങില്‍ കാഴ്ചവച്ചതായും കോലി അഭിപ്രായപ്പെട്ടു.

ഇന്ത്യ എന്തുകൊണ്ടു തോറ്റു? കാരണം കോലി പറയുന്നു, | Oneindia Malayalam
മുന്‍നിരയുടെ പ്രകടനം

മുന്‍നിരയുടെ പ്രകടനം

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്പ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തെ കോലി വിമര്‍ശിച്ചു. ആദ്യ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് മികച്ചതായിരുന്നു. എന്നാല്‍ ആദ്യത്തെ നാലു ബാറ്റ്‌സ്മാന്‍മാരും നിരാശപ്പെടുത്തി. ഈ കളിയില്‍ മോശമല്ലാതെ ചെയ്ത കാര്യങ്ങളും എന്തൊക്കെ മോശമായെന്നും ഞങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങള്‍ എല്ലായ്‌പ്പോഴും മെച്ചപ്പെടുത്താന്‍ ശ്രമിക്കുവരാണ്. ടെസ്റ്റിലുടനീളം ഇന്ത്യയേക്കാള്‍ പ്രൊഫഷണലായി കളിച്ചതും സ്ഥിരത പുലര്‍ത്തിയതും ഇംഗ്ലണ്ടാണെന്നു കോലി വ്യക്തമാക്കി.

ഷഹബാസ് നദീം, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനത്തിലും കോലി അതൃപ്തി പ്രകടിപ്പിച്ചു. എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കണമെങ്കില്‍ ബൗളിങ് യൂനിറ്റ് മികവ് പുലര്‍ത്തേണ്ടതുണ്ട്. ഈ മല്‍സരത്തില്‍ ഞങ്ങള്‍ക്കു അതിനു കഴിഞ്ഞില്ല, കുഴപ്പമില്ല. കടമ നിറവേറ്റാനായില്ലെന്നത് അംഗീകരിക്കാം, എന്നാല്‍ ടീമിന്റെ മാനസികാവസ്ഥ ശരിയാണെന്നു മനസ്സിക്കുക വളരെ പ്രധാനമാണ്. രണ്ടാമിന്നിങ്‌ലില്‍ മികച്ച ബൗളിങിലൂടെ അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞുവെന്നും കോലി നിരീക്ഷിച്ചു.

Story first published: Tuesday, February 9, 2021, 16:19 [IST]
Other articles published on Feb 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X