വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റെ ബാറ്റിന്റെ ശബ്ദം ഇപ്പോഴും ഓര്‍മയുണ്ട്... ബൗള്‍ ചെയ്യാന്‍ ഇഷ്ടമല്ലെന്നു ബ്രെറ്റ് ലീ

രോഹിത് അപകടകാരിയെന്നു ഓസീസ് പേസ് ഇതിഹാസം

സിഡ്‌നി: ഇന്ത്യയുടെ വെടിക്കെട്ട് ഓഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ്. ഒരിക്കലും ബൗള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഹിറ്റ്മാനെന്നു ലീ പറയുന്നു. രോഹിത്തിന്റെ കരിയറിന്റെ തുടക്കകാലത്ത് ലീ അദ്ദേഹത്തിനെതിരേ പന്തെറിഞ്ഞിട്ടുണ്ട്. ശക്തമായ ചിന്താഗതിയും അതോടൊപ്പം മികച്ച സാങ്കേതികത്തികവുമുള്ള ബാറ്റ്‌സ്മാനാണ് രോഹിത്തെന്നു ലീ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ROHIT

വളരെ ഒഴുക്കോടെ, ആക്രമണോത്സുകതയോടെ കളിക്കുന്ന ബാറ്റ്‌സ്മാനാണ് രോഹിത്. അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ ആദ്യത്തെ ഓര്‍മ ബാറ്റില്‍ നിന്നുള്ള ശബ്ദമായിരുന്നു. രോഹിത്തിനെ ഓര്‍ക്കുമ്പോള്‍ അതാണ് അതാണ് ആദ്യം മനസ്സിലേക്കു വരിക. പന്ത് ബാറ്റിന്റെ മധ്യത്തില്‍ തട്ടി പറക്കുമ്പോള്‍ വ്യത്യസ്തമായ ശബ്ദമായിരിക്കും ഉണ്ടാവുക. അതേ ശബ്ദമാണണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും കേട്ടത്.

സച്ചിനും കോലിയും തമ്മിലുള്ള വ്യത്യാസമെന്ത്? സച്ചിനും മെസ്സിയും ഒരുപോലെ!!- ചൂണ്ടിക്കാട്ടി റെയ്‌നസച്ചിനും കോലിയും തമ്മിലുള്ള വ്യത്യാസമെന്ത്? സച്ചിനും മെസ്സിയും ഒരുപോലെ!!- ചൂണ്ടിക്കാട്ടി റെയ്‌ന

മികച്ച നിശ്ചിത ഓവര്‍ ക്യാപ്റ്റനാര്? കോലിയോ, മോര്‍ഗനോ അല്ല... ഇവരേക്കാള്‍ കേമനുണ്ട്- യൂസുഫ്മികച്ച നിശ്ചിത ഓവര്‍ ക്യാപ്റ്റനാര്? കോലിയോ, മോര്‍ഗനോ അല്ല... ഇവരേക്കാള്‍ കേമനുണ്ട്- യൂസുഫ്

കടുപ്പമേറിയ ഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ തുറന്നചിന്തയോടെ സമീപിക്കുകയും അതില്‍ നിന്നു പരമാവധി നേട്ടം കൊയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണ് രോഹിത്തിന്റെ സ്ഥാനമെന്നും ലീ വിശദമാക്കി. കളിയുടെ തുടക്കം മുതല്‍ തന്നെ എതിര്‍ ടീമിനുമേല്‍ ആധിപത്യം നേടാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് രോഹിത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെതിരേ ബൗള്‍ ചെയ്യാനും ആഗ്രഹമില്ല. അത്രയും ഉയര്‍ന്ന നിലവാരമാണ് രോഹിത്തിനുള്ളതെന്നും ലീ പറഞ്ഞു.

LEE

മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച രോഹിത് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെയാണ് തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായി ഹിറ്റ്മാന്‍ മാറിക്കഴിഞ്ഞു. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളുമായയി ലോക റെക്കോര്‍ഡ് കുറിച്ച രോഹിത് ടി20യല്‍ നാലു സെഞ്ച്വറികളും നേടിയിട്ടുണ്ട്.

ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറെന്ന ലോക റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ് (264 റണ്‍സ്). ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അവിസ്മരണീയ ബാറ്റിങ് പ്രകടനം. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും രോഹിത് മിന്നിയിരുന്നു. അഞ്ചു സെഞ്ച്വറികളുമായി റെക്കോര്‍ഡിട്ട ഹിറ്റ്മാന്‍ 648 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഏകദിനത്തില്‍ 29 സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇവയില്‍ 27ഉം ഓപ്പണറായതിനു ശേഷമായിരുന്നു.

Story first published: Monday, May 4, 2020, 16:02 [IST]
Other articles published on May 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X