അസ്ഹറുദ്ദീന് പിന്നാലെ ദേവ്ദത്തും, 67 ബോളില്‍ 99* - മിന്നിച്ച് മലയാളി താരങ്ങള്‍

ആലൂര്‍: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുന്നു. കഴിഞ്ഞ ദിവസം കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ (54 ബോളില്‍ 137*) വെടിക്കെട്ട് സെഞ്ച്വ്വറി നേടിയതിനു പിന്നാലെ കര്‍ണാടകയ്ക്കായി മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലും കസറി. ത്രിപുരയ്‌ക്കെതിരായ ഗ്രൂപ്പ് എ മല്‍സരത്തിലായിരുന്നു ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരം കൂടിയായ ദേവ്ദത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

Devdutt Padikkal slams unbeaten 99 against Tripura | Oneindia Malayalam

ഓപ്പണറായി കളിച്ച ദേവ്ദത്ത് 67 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 99 റണ്‍സ് അടിച്ചെടുത്തു. അര്‍ഹിച്ച സെഞ്ച്വറി തികയ്ക്കാന്‍ പക്ഷെ താരത്തിനായില്ല. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ദേവ്ദത്തിന്റെ ഇന്നിങ്‌സിലേറി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 167 റണ്‍സ് നേടി. മറുപടിയില്‍ ത്രിപുരയ്ക്കു നാലു വിക്കറ്റിന് 157 റണ്‍സെടുക്കാനേ ആയുള്ളൂ. 10 റണ്‍സിനാണ് കര്‍ണാടകയുടെ വിജയം.

മറുനാടന്‍ മലയാളി താരമായ കരുണ്‍ നായരായിരുന്നു കര്‍ണാടക ടീമിനെ നയിച്ചത്. ദേവ്ദത്തിനെക്കൂടാതെ ഓപ്പണിങ് പാര്‍ട്‌നറായ രോഹന്‍ കദം (31) മാത്രമേ കര്‍ണാടക ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നുള്ളൂ. യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്നു ആര്‍സിബിയുടെ ഇടംകൈയന്‍ ഓപ്പണറായ ദേവ്ദത്ത്. ടൂര്‍ണമെന്റിലെ എമേര്‍ജിങ് താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, മുഷ്താഖ് അലി ട്രോഫിയിലെ മറ്റു പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ ഹിമാചല്‍ പ്രദേശ് 26 റണ്‍സിന് ഗുജറാത്തിനെയും ഉത്തരാഖണ്ഡ് ആറു വിക്കറ്റിനു മഹാരാഷ്ട്രയെയും ബറോഡ ഒമ്പത് വിക്കറ്റിനു ഛത്തീസ്ഗഡിനെയും തമിഴ്‌നാട് എട്ടു വിക്കറ്റിന് ഒഡീഷയെയും പഞ്ചാബ് 117 റണ്‍സിനു റെയില്‍വേസിനെയും തോല്‍പ്പിച്ചു.

ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (107) സെഞ്ച്വറിയിലേറിയാണ് പഞ്ചാബ് റെയില്‍വേസിനെ വന്‍ മാര്‍ജിനില്‍ തുരത്തിയത്. 62 ബോളുകളില്‍ അഞ്ചു ബൗണ്ടറികളും ഒമ്പതു സിക്‌സറുമടക്കമാണ് അഭിഷേക് 107 റണ്‍സെടുത്തത്. സിമ്രാന്‍ സിങ് 39 ബോളില്‍ ആറു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കം 63 റണ്‍സ് നേടി. മറുപടിയില്‍ 17.1 ഓവറില്‍ വെറും 83 റണ്‍സിന് റെയില്‍വേസിനെ പഞ്ചാബ് എറിഞ്ഞിട്ടു. ഹര്‍പ്രീത് ബ്രാര്‍ നാലും അര്‍ഷ്ദീപ് സിങ് മൂന്നും വിക്കറ്റെടുത്തു. മായങ്ക് മര്‍ക്കാണ്ഡെയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, January 14, 2021, 18:18 [IST]
Other articles published on Jan 14, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X