ഐപിഎല്‍: വിരസ മല്‍സരത്തില്‍ തോല്‍വി സമ്മതിച്ച് സിഎസ്‌കെ, ഡല്‍ഹിയുടെ ജയം 34 റണ്‍സിന്

Written By:
IPL 2018 | ഡല്‍ഹിയുടെ ജയം 34 റണ്‍സിന് | OneIndia Malayalam

ദില്ലി: ഐപിഎല്ലിലെ ഏറ്റവും വിരസവും അപ്രസക്തവുമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 34 റണ്‍സിന് ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 162 റണ്‍സെടുത്തു. മറുപടിയില്‍ ജയത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ ഒരു പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു. ആറു വിക്കറ്റിന് 128 റണ്‍സാണ് ചെന്നൈ നേടിയത്. കാണികളുടെ ക്ഷമ പരീക്ഷിച്ച അവസാന ഓവറുകളില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് സിഎസ്‌കെ തോല്‍വിയിലേക്കു വീണത്. ചെന്നൈ നേരത്തേ തന്നെ പ്ലേഓഫിലെത്തുകയും ഡല്‍ഹി പുറത്താവുകയും ചെയ്തതിനാല്‍ മല്‍സരഫലത്തിന് പ്രാധാന്യമില്ല.

1
43462

ടീമിന്റെ ബാറ്റിങ് ഹീറോയായ അമ്പാട്ടി റായുഡു (50) മാത്രമേ ചെന്നൈ നിരയില്‍ പിടിച്ചുനിന്നുള്ളൂ. രവീന്ദ്ര ജഡേജയാണ് (27*) മറ്റൊരു സ്‌കോറര്‍. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. ഡല്‍ഹിക്കു വേണ്ടി ട്രെന്റ് ബോള്‍ട്ടും അമിത് മിശ്രയും രണ്ടു വിക്കറ്റ് വീതമെടുത്തു.

1

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഡല്‍ഹി നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല. 38 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. 36 റണ്‍സ് വീതമെടുത്തു പുറത്താവാതെ നിന്ന വിജയ് ശങ്കറും ഹര്‍ഷല്‍ പട്ടേലും ഡല്‍ഹി ഇന്നിങ്‌സിന് കരുത്തേകി. ഒരു ഘട്ടത്തില്‍ ഡല്‍ഹി സ്‌കോര്‍ 150 കടക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. എന്നാല്‍ അവസാന അഞ്ചോവറില്‍ ശങ്കറും പട്ടേലും ചേര്‍ന്നു 60 റണ്‍സ് അടിച്ചെടുത്തതോടെയാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ചെന്നൈക്കു വേണ്ടി പേസര്‍ ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റെടുത്തു.

ടോസിനു ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടു മുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങിയത്. ജാസണ്‍ റോയ്, ജൂനിയര്‍ ഡാല എന്നിവര്‍ക്കു പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ആവേശ് ഖാനും ഇറങ്ങി. മറുഭാഗത്ത് ഡേവിഡ് വില്ലിക്കു പകരം ലുംഗി എന്‍ഗിഡി ചെന്നൈക്കായി കളിച്ചു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 15:59 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍