ഐപിഎല്‍: രാജസ്ഥാന്റെ തീരുമാനം മണ്ടത്തരം!! വിമര്‍ശനവുമായി മുന്‍ ഓസീസ് ഇതിഹാസം

Written By:

മെല്‍ബണ്‍: ഐപിഎല്ലിനു തയ്യാറെടുക്കുന്ന മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഓസ്‌ട്രേസിയയുടെ മുന്‍ ഇതിഹാസം ഡീന്‍ ജോണ്‍സ് രംഗത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനെ രാജസ്ഥാന്‍ കണ്ടെത്തിയതാണ് ജോണ്‍സിനെ നിരാശനാക്കിയത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സ്മിത്തിനു പകരം ദക്ഷിണാഫ്രിക്കയുടെ പുതിയ താരോദയമായ ഹെന്റിച്ച് ക്ലാസനെയാണ് രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ചില തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയതോടെയാണ് ക്ലാസെന്‍ ശ്രദ്ധിക്കപ്പെടുന്നത്.

സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്... ഇവരുടെ ഭാവി, ഇനി കളിക്കുമോ? മുഖ്യ സെലക്റ്റര്‍ പറയുന്നത്

ഐപിഎല്‍ നമ്പര്‍ വണ്‍ ആയതു വെറുതെയല്ല... മാറുന്ന ലോകം, മാറുന്ന ഐപിഎല്‍, ഇത്തവണയുമുണ്ട് സര്‍പ്രൈസുകള്‍

1

ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയിലെ മിക്കവരെയും വിറപ്പിച്ചപ്പോള്‍ അനായാസം ഷോട്ടുകള്‍ കളിച്ചും ക്ലാസെന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ വിക്കറ്റ് കീപ്പറായും ടീമിനു ഉപയോഗപ്പെടുത്താവുന്ന താരമാണ് അദ്ദേഹം. പക്ഷെ ഇതൊന്നും ജോണ്‍സിനെ അത്ര ആകര്‍ഷിക്കുന്നില്ല. ക്ലാസെനു പകരം ന്യൂസിലന്‍ഡ് മുന്‍ താരം ലൂക്ക് റോഞ്ചിയെയാണ് രാജസ്ഥാന്‍ ടീമില്‍ എടുക്കേണ്ടിയിരുന്നതെ ജോണ്‍സ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ റോഞ്ചിക്ക് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

2

വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന റോഞ്ചി അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പക്ഷെ മറ്റു ടൂര്‍ണമെന്റുകളില്‍ അദ്ദേഹം സജീവമായിരുന്നു. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ റോഞ്ചിയും ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഐപിഎല്‍ ലേലത്തിനു ശേഷമാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരം കളിക്കുന്നത്. 435 റണ്‍സോടെ ടൂര്‍ണമന്റിലെ ടോപ്‌സ്‌കോററായി റോഞ്ചി മാറുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 4, 2018, 11:38 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍