ഡ്രസ്സിങ് റൂമിലെ കൈയ്യാങ്കളി; ഡേവിഡ് വാര്‍ണര്‍ക്ക് 75 ശതമാനം മാച്ച് ഫീ പിഴ

Posted By: അന്‍വര്‍ സാദത്ത്

ഡര്‍ബന്‍: ഡര്‍ബനില്‍ സൗത്ത് ആഫ്രിക്കയും, ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സ്ലെഡ്ജിംഗ് പരിധികള്‍ ലംഘിച്ചത് ക്രിക്കറ്റിന് തന്നെ നാണക്കേടായിരുന്നു. ഈ അവസ്ഥയിലാണ് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആദ്യ മാച്ച് ഫീയുടെ 75 ശതമാനം പിഴയടയ്ക്കാന്‍ വിധിച്ചത്. പെരുമാറ്റദൂഷ്യത്തിന്റെ ലെവല്‍ 2 കുറ്റങ്ങള്‍ സമ്മതിച്ചതോടെയാണ് വാര്‍ണര്‍ക്ക് ശിക്ഷ പിഴയില്‍ ഒതുങ്ങിയത്.

davidwarnernew

പിഴയ്ക്ക് പുറമെ മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ചാര്‍ത്തിക്കിട്ടിയതോടെ സസ്‌പെന്‍ഷന്‍ നേരിടാന്‍ വാര്‍ണര്‍ക്ക് ഒരു പോയിന്റ് കൂടിമതി. ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റും, മാച്ച് റഫറി ജെഫ് ക്രോവും തമ്മില്‍ നടത്തിയ യോഗത്തിന് ശേഷമാണ് 13,500 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. രണ്ടാം ടെസ്റ്റില്‍ 31-കാരന് കളിക്കുന്നതിലും വിലക്കില്ല. എന്നാല്‍ ക്വിന്റണ്‍ ഡി കുക്കിന് എതിരെയുള്ള കുറ്റങ്ങള്‍ക്കെതിരെ പോകാനാണ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം.

ഓസ്‌ട്രേലിയന്‍ താരങ്ങളാണ് സ്ലെഡ്ജിംഗ് വ്യക്തിപരമാക്കിയതെന്നാണ് ആതിഥേയരുടെ ആരോപണം. ഇരുടീമുകളില്‍ മാന്യമല്ലാത്ത പെരുമാറ്റത്തിന് മത്സരിക്കുന്ന കാഴ്ചയായിരുന്നു ഡര്‍ബനില്‍ ഉണ്ടായത്. എന്നാല്‍ ഡി കുക്കിനെ അസഭ്യം പറയുന്ന വാര്‍ണറുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. മൂന്ന് ടീം അംഗങ്ങള്‍ ചേര്‍ന്നാണ് രോഷാകുലനായ വാര്‍ണറെ പിടിച്ചുമാറ്റിയത്. ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്റെ ഭാര്യ കാന്‍ഡിസിനെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരിലാണ് ഡി കുക്കിന് നേരെ വാര്‍ണര്‍ രംഗത്തെത്തിയത്.


ഐപിഎല്‍: ഇപ്പോള്‍ പേരില്ല, പക്ഷെ കഴിഞ്ഞാല്‍ പേരെടുക്കും!! ഇവരെ കരുതിയിരിക്കുക...

ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

Story first published: Thursday, March 8, 2018, 10:11 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍