വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏത് വേഷത്തിലും കലക്കും; ഇന്ത്യന്‍ പരമ്പരാഗത വേഷത്തില്‍ തിളങ്ങി ഗെയില്‍

ഹൈദരാബാദ്: പ്രായമായെങ്കിലും ക്രിസ് ഗെയില്‍ എന്ന പേര് കേട്ടാല്‍ തന്നെ ബൗളര്‍മാര്‍ ഒന്ന് വിറയ്ക്കും. ഐപിഎല്‍ 2018 സീസണിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമല്ല ഫാഷനിലും താനത്ര മോശമല്ലെന്ന് തെളിയിക്കുകയാണ് താരം ഇപ്പോള്‍. ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായി കുര്‍ത്തയും, പൈജാമയും ധരിച്ചിരിക്കുന്ന ക്രിസ് ഗെയിലിന്റെ ചിത്രങ്ങളാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ട്വീറ്റ് ചെയ്തത്.

ക്രിക്കറ്റില്‍ ആരാധകരെ സന്തോഷിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത ഗെയില്‍ ഇന്ത്യന്‍ പരമ്പരാഗത വേഷത്തിലും കലക്കിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. യൂണിവേഴ്‌സ് ബോസിന് പുറമെ കോച്ച് വീരേന്ദര്‍ സെവാഗ്, കെഎല്‍ രാഹുല്‍, ഡേവിഡ് മില്ലര്‍ എന്നിവരും പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ട്വിറ്ററിലെത്തി. അസുഖം മൂലം ദില്ലിക്കെതിരെ ഇറങ്ങാതിരുന്ന ഗെയില്‍ ഫിറ്റാണെന്ന് ഉറപ്പായാല്‍ ഹൈദരാബാദിനെതിരെയുള്ള ടീമില്‍ ഇടംപിടിക്കും.

chris

ഇരുടീമുകളും അവസാനം നേരിട്ടപ്പോള്‍ ഐപിഎല്ലില്‍ റെക്കോര്‍ഡ് കുറിച്ച തന്റെ ആറാമത്തെ സെഞ്ചുറിയാണ് അദ്ദേഹം തികച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്നായി 229 റണ്ണാണ് ഗെയില്‍ അടിച്ചുകൂട്ടിയത്, 170.89 ശരാശരിയും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ച ആദ്യ മത്സരത്തില്‍ 22 പന്തില്‍ 50 റണ്ണുമായി ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ അര്‍ദ്ധശതകം തികച്ചിരുന്നു. രണ്ടാം മത്സരം സണ്‍റൈസേഴ്‌സിന് എതിരെയായിരുന്നു. 104 റണ്ണടിച്ച് പുറത്താകാതെ നിന്നാണ് ഗെയില്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.

കൊല്‍ക്കത്തയിലും വിശ്രമിക്കാന്‍ അദ്ദേഹത്തിന് സമയമുണ്ടായില്ല. 38 പന്തില്‍ 68 റണ്ണുമായി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഗെയിലുണ്ടായിരുന്നു. 2018 സീസണിലേക്കുള്ള താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ പോയ താരമായി മാറുമായിരുന്ന ഗെയിലിനെ രണ്ട് കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കുന്നത്, അതും മൂന്നാം റൗണ്ടില്‍.

Story first published: Friday, April 27, 2018, 9:04 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X