Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഹാര്‍ദിക് പെട്ടു, ഫൈനലിനു ശേഷമുള്ള ആഘോഷത്തിന് കേസ് വരും!! സംഭവമറിയാം

അഹമ്മദാബാദ്: ഇന്ത്യയുടെ ടി20 ലോകകപ്പിനു ശേഷുള്ള അതിരുവിട്ട ആഘോഷ പ്രകടനത്തിനു പിന്നാലെ ശരിക്കും കുരുക്കിലായിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദേശീയ പതാകയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിരേ പരാതി വന്നിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയത്. കിവികളെ 96 റണ്‍സിനു തകര്‍ത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിടുകയും ചെയ്തു.

HARDIK PANDYA

photocredit/X

ഹാദിക്കിന്റെ കുറ്റമെന്ത്?

ഫൈനലിനു പിന്നാലെ ദേശീയ പതാകലും തോളിലിട്ടായിരുന്നു ഗ്രൗണ്ടില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ആഘോഷപ്രകടനം. കൂട്ടിന് കാമുകി മഹിയേക ശര്‍മയുമുണ്ടായിരുന്നു. ഗ്രൗണ്ടില്‍ വച്ച് ഇരുവരും വളരെ അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സമ്മാനദാന ചടങ്ങിനു ശേഷം ഇരുവരും പുരസ്‌കാര വേദിക്കു പിന്നില്‍ ഒരുമിച്ച് കിടക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നത് കണ്ടിരുന്നു. ഈ സമയങ്ങളിലെല്ലാം ഹാര്‍ദിക് ദേശീയ പതാക പുതയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് താരത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

ദേശീയ പതാകയെ ഹാര്‍ദിക് അപമാനിച്ചെന്നു ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ വാജിദ് ഖാനാണ് ബെംഗളൂരുവിലെ ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. 1971ലെ ദേശീയ ഹോണര്‍ നിയമത്തിന്റെ ലംഘനമാണ് താരം നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹാര്‍ദിക്കിനെതിരേ കേസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകാതെയുണ്ടാവുമെന്നാണ് വ്യക്തമാവുന്നത്.

ഹാര്‍ദിക്കിന്റെ ഭാഗത്തു നിന്നും വലിയ തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്നും ദേശീയ പതാകയോടു നമ്മള്‍ തീര്‍ച്ചയായും ആദരവ് കാണിക്കേണ്ടതുണ്ടെന്നും പരാതിക്കാരനായ വാജിദ് ഖാന്‍ വ്യക്തമാക്കി.

'ടി20 ലോകകപ്പ് ഫൈനല്‍ നിങ്ങളും കണ്ടിട്ടുണ്ടാവും. വിജയം ആഘോഷിക്കവെ കാമുകിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ നൃത്തം ചെയ്യുകയായിരുന്നു. ദേശീയ പതാക അദ്ദേഹത്തിന്റെ പുറത്തു കെട്ടുകയും ചെയ്തിരുന്നു.

HARDIK PANDYA

1971ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരം നമ്മള്‍ ദേശീയ പതാകയുടെ അന്തസിനെ ബഹുമാനിക്കണം. എന്നാല്‍ ആഘോഷത്തില്‍ മുഴുകിയ ഹാര്‍ദിക് പാണ്ഡ്യ ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം കിടന്നു. ഇതു പതാകയെ അപമാനിക്കലാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ശിവാജി നഗറിലെ പോലീസ് സ്‌റ്റേഷനില്‍ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഫയല്‍ ചെയ്യാന്‍ ഞാന്‍ പോയപ്പോള്‍ സംഭവം ഇവിടെയല്ല, മറ്റൊരിടത്താണ് നടന്നതെന്നായിരുന്നു പോലീസിന്റെ ആദ്യ പ്രതികരണം.

എന്നാല്‍ ദേശീയ പതാക രാജ്യത്തിന്റെ മുഴുവന്‍ പ്രതീകമായതിനാല്‍ ശിവാജി നഗറില്‍ പരാതി നല്‍കാമെന്നു ഞാന്‍ അവരോടു പറയുകയും ചെയ്തു. തന്റെ പരാതി അവര്‍ സ്വീകരിക്കുകയും ചെയ്തതായും വാജിദ് ഖാന്‍ വിശദമാക്കി.

Story first published: Thursday, March 12, 2026, 11:32 [IST]
Other articles published on Mar 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+