ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇനി ഐപിഎഎല്‍ കാലമാണ്. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് കാര്‍ണിവലിനു ഈ മാസം 28നാണ് തുടക്കമാവുക. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം.
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചില താരങ്ങള്‍ക്കു ഈ ഐപിഎല്‍ ഏറെ നിര്‍ണായകമാണെന്നു പറയേണ്ടി വരും. കാരണം ടി20 ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ക്കിടയില്‍ അത്ര മാത്രം മല്‍സരമാണ് ഇപ്പോഴുള്ളത്. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാവും അടുത്ത ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക.

സമാപിച്ച ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ചില താരങ്ങള്‍ക്കു ഐപിഎല്ലിലും മിന്നിക്കേണ്ടതുണ്ട്. അതിനായാല്‍ വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ അവര്‍ക്കു ഇന്ത്യന്‍ ടീമിലും സ്ഥാനം ലഭിച്ചേക്കില്ല. ഫ്‌ളോപ്പായാല്‍ ടീം ഇന്ത്യയിലെ ചീട്ട് കീറിയേക്കാവുന്നവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഐപിഎല്ലില്‍ തിളങ്ങിയില്‍ ടീം ഇന്ത്യയിലെ പേര് വെട്ടാനിടയുള്ള ഒരാള്‍ ഇടംകൈയന്‍ ബാറ്ററും ഫിനിഷറുമായ റിങ്കു സിങാണ്. ലോകകപ്പില്‍ അദ്ദേഹം ബാറ്റിങില്‍ വന്‍ പരാജയമായിരുന്നു. ഇതേ തുടര്‍ന്നു പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
അഞ്ചു മല്‍സരങ്ങളിലാണ് റിങ്കുവിനെ ലോകകപ്പില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവയില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനുള്ള അവസരവും അദ്ദേഹത്തിനുണ്ടായിരുന്നു. ഫീല്‍ഡിങിലും ക്യാച്ചിങിലും തിളങ്ങിയതൊഴിച്ചാല്‍ ബാറ്റിങില്‍ റിങ്കു സമ്പൂര്‍ണ പരാജയമായി മാറി.
അഞ്ചിന്നിങ്‌സുകളില്‍ നിന്നും വെറും ട്ട് ശരാശരിയില്‍ 82.75 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു നേടാനായത് 24 റണ്‍സാണ്. ഈ ഫ്‌ളോപ്പ് ഷോയ്ക്ക് ഇനി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം അദ്ദേഹം പ്രായശ്ചിത്തം ചെയ്‌തേ തീരൂ. ഐഎല്ലിലും നനഞ്ഞ പടക്കമായാല്‍ അടുത്ത ടി20 പരമ്പരയില്‍ റിങ്കു ടീമില്‍ അവസരവും പ്രതീക്ഷിക്കേണ്ടതില്ല.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിഭ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം തുലാസിസുള്ള രണ്ടാമത്തെ താരം. ടി20 ലോകകപ്പില്‍ രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ വാഷിക്കു കഴിഞ്ഞതുമില്ല.
ഒരു കളിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം 11 റണ്‍സ് മാത്രമെടുത്ത് പുറത്തായി. രണ്ടിന്നിങ്‌സുകളിലായി ആറോവറുകള്‍ ബൗള്‍ ചെയ്ത വാഷിങ്ടണ്‍ 8.83 ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 53 റണ്‍സാണ്. വിക്കറ്റുകളൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല.
ഐപിഎല്ലില്‍ ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് വാഷിങ്ടണ്‍. അദ്ദേഹത്തിനെ ബാറ്റിങിലും ബൗളിങിലും ഒരുപോലെ പ്രയോജനപ്പെടുത്താമെന്ന പ്ലാനിലാണ്. രണ്ടിലും മികച്ച പ്രകടനങ്ങള്‍ നടത്താനായാല്‍ മാത്രമേ ഇന്ത്യന്‍ ടി20 ടീമില്‍ ഇനി വാഷി അവസരവും പ്രതീക്ഷിക്കേണ്ടതുള്ളൂ.

പരിക്കു കാരണം ഹര്‍ഷിത് റാണയ്ക്കു ലോകകപ്പ് നഷ്ടമായതു കാരണം പകരക്കാരനായി ടീമിലേക്കു വന്ന പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് സിറാജും ടി20 ടീമിലെ സ്ഥിരാംഗമല്ല. എന്നാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നിച്ചാല്‍ അദ്ദേഹത്തിനു തുടര്‍ന്നും ഇന്ത്യന്‍ ടീമില്‍ അവസരം പ്രതീക്ഷിക്കാം.
കാരണം 2027ല്‍ ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇനി ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധയും കൂടുതലായി ഏകദിനങ്ങളിലായിരിക്കും. അതിനാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പല ടി20 പരമ്പരകളിലും വിശ്രമം നല്‍കാനും സാധ്യതയുണ്ട്.
സിറാജിനെ സംബന്ധിച്ച് ഇതു നല്ല അവസരവുമാണ്. ഐപിഎല്ലില്‍ കസറിയാല്‍ ബുംറയ്ക്കു പകരം ടി20കളില്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങളുമുറപ്പാണ്.
ടി20 ലോകകപ്പില്‍ യുഎസ്എയുമായുള്ള ആദ്യ മല്‍സരത്തില്‍ മാത്രമേ സിറാജിനെ ഇന്ത്യ പരീക്ഷിച്ചിരുന്നുള്ളൂ. നാലോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.