For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റോയല്‍സ് തകര്‍ന്നടിയും!! പ്ലേഓഫ് പോലുമെത്തില്ല, കാരണം ഈ വീക്ക്‌നെസുകള്‍

സഞ്ജു സാംസണില്ലാതെ ഐപിഎല്ലില്‍ പുതിയൊരു തുടക്കം ലക്ഷ്യമിടുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. യുവ ബാറ്റിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ നിരാശ മായ്ക്കാനുറച്ചാണ് അവര്‍ ഇത്തവണ കച്ചമുറുക്കുക.

കഴിഞ്ഞ തവണത്തെ ഐപിഎല്ലില്‍ പ്ലേഓഫില്‍ എത്താനായില്ലെന്നു മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും റോയല്‍സ് വീണിരുന്നു. ജയിക്കേണ്ടിയിരുന്ന ചില കളികള്‍ പോലും കളഞ്ഞുകുളിച്ചതാണ് അവര്‍ക്കു വിനയായത്.

JOFRA ARCHER

പരാഗിനു കീഴില്‍ റോയല്‍സ് ഇത്തവണ ശക്തമായൊരു തിരിച്ചുവരവ് നടത്തുമോ? അതിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. കാരണം ചില വലിയ ദൗര്‍ബല്യങ്ങള്‍ ഇപ്പോഴത്തെ റോയല്‍സ് ടീമിനുണ്ട്. ഇവ എന്തൊക്കെയാണന്നു നമുക്കു നോക്കാം.

സഞ്ജുവിന്റെ ഉപദേശം തള്ളി, പിന്നാലെ ഔട്ട്!! അടുത്ത കളിയില്‍ ചെയ്തതിങ്ങനെ; അഭി പറയുന്നുസഞ്ജുവിന്റെ ഉപദേശം തള്ളി, പിന്നാലെ ഔട്ട്!! അടുത്ത കളിയില്‍ ചെയ്തതിങ്ങനെ; അഭി പറയുന്നു

ബൗളിങ് പോരാ

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ വീക്ക്‌നെസന്നു പറയാവുന്നത് ബൗളിങാണ്. ഡെത്ത് ഓവര്‍ ബൗളിങും സ്ഥിരതയല്ലായ്മയുമാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അനുഭവസമ്പത്തുള്ളവരും യുവതാരങ്ങളുള്‍പ്പെട്ടതുമാണ് റോയസല്‍സിന്റെ ബൗളിങ് വിഭാഗം. പക്ഷെ മല്‍സരത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ സ്ഥിരതയുള്ള ബൗളിങ് കാഴ്ചവയ്ക്കുകയെന്നത് ചാലഞ്ചായിരിക്കും.

ജോഫ്ര ആര്‍ച്ചര്‍, സന്ദീവ് ശര്‍മ എന്നിവരെ പോലെ മിടുക്കരായ ബൗളര്‍മാര്‍ റോയല്‍സിനുണ്ടെങ്കിലും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്ഥിരമായി യോര്‍ക്കറുകളും സ്ലോ ബോളുകളുമെറിയാനും വേരിയേഷനുകളും കൊണ്ടുവരാനും അവരുടെ ബൗളിങ് യൂണിറ്റിനു കഴിഞ്ഞേക്കില്ല.

അതു മാത്രമല്ല പരിക്കുകളുടെ തോഴനായ ബൗളറാണ് ആര്‍ച്ചര്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സീസണിലുടനീളം പരിക്കുകളേല്‍ക്കാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്.

World Cup 2027: ഗില്‍ പടിക്ക് പുറത്ത്!! സഞ്ജു ടീമിലേക്ക്, സര്‍പ്രൈസ് കോമ്പിനേഷനുമായി അശ്വിന്‍World Cup 2027: ഗില്‍ പടിക്ക് പുറത്ത്!! സഞ്ജു ടീമിലേക്ക്, സര്‍പ്രൈസ് കോമ്പിനേഷനുമായി അശ്വിന്‍

പരാഗിന്റെ ക്യാപ്റ്റന്‍സി

രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാമമത്തെ വീക്ക്‌നെസെന്നു വിളിക്കാവുന്നത് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയാണ്. ഇതാദ്യമായാണ് ഒരു ഫുള്‍ ഐപിഎല്‍ സീസണില്‍ അദ്ദേഹം ക്യാപ്റ്റന്റെ കുപ്പായമണിയുന്നത്. പക്ഷെ ഐപിഎല്‍ പോലെയൊരു വമ്പന്‍ ടൂര്‍ണമെന്റില്‍ പരാഗിനു ക്യാപ്റ്റന്‍സിയില്‍ തിളങ്ങാന്‍ കഴിയുമോയെന്നതും സംശയമാണ്.

മുന്‍ നായകന്‍ സഞ്ജു സാംസണിന്റെ അഭാവം റോയല്‍സ് ഇനി ശരിക്കും മിസ് ചെയ്യും. കാരണം ഏതു പ്രതിസന്ധി ഘട്ടങ്ങളിലും വളരെ കൂളായി തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നയാളാണ്. കൂടാതെ ഓരോ ബൗളറുടെയും കരുത്തും ദൗര്‍ബല്യവും മനസിലാക്കി അവരെ കൃത്യമായി ഉപയോഗിക്കാനും സഞ്ജുവിനായിരുന്നു.

RIYAN PARAG

എന്നാല്‍ ഈ കഴിവുകളൊന്നും പരാഗിനു അവകാശപ്പെടാനില്ല. വലിയ മല്‍സരങ്ങളിലെ നിര്‍ണായക ഘട്ടങ്ങളിലായിരിക്കും റോയല്‍സിനു ഇതില്‍ ഏറ്റവുമധികം വിലയും നല്‍കേണ്ടി വരിക.

അമിത ആശ്രയം

ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വിട്ടുകൊടുക്കവെ പകരം ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറെനെയും രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിക്കുകയും ചെയ്തിരുന്നു. രണ്ടു പേരില്‍ നിന്നും ബാറ്റിങിലും ബൗളിങിലും റോയല്‍സ് ഒരുപാട്പ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ജഡേജയെയും കറെനെയും ഈ തരത്തില്‍ അമിതമായി ആശ്രയിക്കുന്നത് റോയല്‍സിനു ദോഷം ചെയ്യും. കാരണം ഇവര്‍ക്കു എത്ര മാത്രം ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നത് സംശയമാണ്. പ്രത്യേകിച്ചും വൈറ്റ് ബോളില്‍ ജഡ്ഡുവിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമാണ്. അതുകൊണ്ടു തന്നെ റോയല്‍സില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറിയേക്കുകയും ചെയ്യും.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

ബാറ്റേഴ്‌സ്- റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ശുഭം ദുബെ, വൈഭവ് സൂര്യവംശി, ഡൊണോവന്‍ ഫെരേര, ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, രവി സിംഗ്, അമന്‍ റാവു പെരാള, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജൂറേല്‍.

ഓള്‍റൗണ്ടര്‍മാര്‍: യുധ്വിര്‍സിങ് ചരക്, രവീന്ദ്ര ജഡേജ, സാം കറെന്‍.

ബൗളര്‍മാര്‍: ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, ക്വേന മഫാക, രവി ബിഷ്നോയ്, സുശാന്ത് മിശ്ര, യാഷ് രാജ് പുഞ്ച, വിഘ്‌നേഷ് പുത്തൂര്‍, ബ്രിജേഷ് ശര്‍മ, ആദം മില്‍നെ, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ, നാന്ദ്രെ ബര്‍ഗര്‍.

Story first published: Tuesday, March 17, 2026, 16:43 [IST]
Other articles published on Mar 17, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+