For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ടീം സെലക്ഷന് മുമ്പ് ഇഷാനെ വിളിച്ചു, ചോദിച്ചത് ഒറ്റക്കാര്യം!! തുറന്നുപറഞ്ഞ് സൂര്യ

ഐസിസിയുടെ ടി20 ലോകകപ്പില്‍ വീണ്ടുമൊരു കിരീടവുമായി ടീം ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പേള്‍ അതിന്റെ പ്രധാന കാരണക്കാരിലൊരാളാണ് വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. യഥാര്‍ഥത്തില്‍ ഈ ടൂര്‍ണമെന്റിനു മുമ്പ് വരെ ചിത്രത്തില്‍ പോലും ഇല്ലാതിരുന്നയാളാണ് അദ്ദേഹം. കാരണം രണ്ടു വര്‍ഷത്തേളമായി ഇഷാന്‍ ടീമിനു പുറത്തായിരുന്നു.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ഇന്ത്യന്‍ ടീം കോമ്പിനേഷനില്‍ അവസാന ഘട്ടത്തില്‍ വരുത്തിയ മാറ്റങ്ങളുമെല്ലാം ഇഷാനെ ടീമിലെത്തിക്കുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതും പകരം സഞ്ജു സാംസണിനെ ഓപ്പണിങിലേക്കു കൊണ്ടു വരികയും ചെയ്തതാണ് ബാക്കപ്പായി മറ്റൊരു ടോപ് ഓര്‍ഡര്‍ ബാറ്ററും കീപ്പറുമായ ഇഷാനെ ടീമിലെത്തിച്ചത്.

ISHAN SURYA

ഇപ്പോഴിതോ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനത്തിനു മുമ്പ് ഇഷാനെ ഫോണില്‍ വിളിച്ച് എന്തായിരുന്നു സംസാരിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഐസിസി പങ്കുവച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു സ്‌കൈ.

ഷോക്കിങ് !! ലോകകപ്പ് കളിക്കാനിരുന്നത് ഗില്‍, ഗംഭീറിന്റെ പ്ലാന്‍ അഗാര്‍ക്കര്‍ തകര്‍ത്തു; നടന്നതിങ്ങനെഷോക്കിങ് !! ലോകകപ്പ് കളിക്കാനിരുന്നത് ഗില്‍, ഗംഭീറിന്റെ പ്ലാന്‍ അഗാര്‍ക്കര്‍ തകര്‍ത്തു; നടന്നതിങ്ങനെ

ഇഷാനുമായി സംസാരിച്ചതെന്ത്?

ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ തീരുമാനിക്കുന്നതിനു മുമ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇഷാന്‍ കിഷനെ ഫോണില്‍ വിളിച്ച് താന്‍ സംസാരിച്ചിരുന്നതായാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്.

'ടൂര്‍ണമെന്റിനു മുമ്പ്, ഞങ്ങള്‍ സ്ക്വാഡിനെ തിരഞ്ഞെടുക്കാനിരിക്കവെ ഇഷാന്‍ കിഷനെ ഫോണില്‍ വിളിച്ച് സംസാരിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. നീ എനിക്കു ലോകകപ്പ് നേടിത്തരുമോ എന്നായിരുന്നു ഞാന്‍ ഇഷാനോടു ചോദിച്ചത്. അല്‍പ്പം എന്നെ വിശ്വസിക്കൂ, ഞാന്‍ അതു ചെയ്യുമെന്നായിരുന്നു ഇഷാന്റെ മറുപടി.

ഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരംഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരം

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അവന് അന്താരാഷ്ട്ര ക്രിക്കറ്റ് ഒരുപാട് നഷ്ടമായിട്ടുണ്ട്. പക്ഷ ആ സമയത്ത് ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു തിരികെ പോയി. അവന്‍ തന്റെ പങ്കുവഹിച്ചു, അതിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുകയും തനിക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു'- സൂര്യ വിശദമാക്കി.

ലോകകപ്പിനു തൊട്ടുമുമ്പ് ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയില്‍ പരിക്കു കാരണം തിലക് വര്‍മയ്ക്കു കളിക്കാന്‍ കഴിയാതെ പോയതോടെയാണ് പകരം ഇഷാന് അവസരം ലഭിച്ചത്. വണ്‍ഡൗണായി ഇറങ്ങിയ അദ്ദേഹം ബാറ്റിങില്‍ കസറിയപ്പോള്‍ ഓപ്പണിങില്‍ സഞ്ജു സാംസണ്‍ വന്‍ ഫ്‌ളോപ്പാവുകയുമായിരുന്നു.

ഇതാണ് ലോകകപ്പിന്റെ ഇലവനിലും സ്ഥാനം ഭദ്രമാക്കാന്‍ ഇഷാനെ സഹായിച്ചത്. അവിടെയും അദ്ദേഹം മോശമാക്കിയില്ല. സഞ്ജുവിനു (321 റണ്‍സ്) പിന്നില്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറി.

ഒമ്പതിന്നിങ്‌സുകളില്‍ നിന്നും 193 സ്‌ട്രൈക്ക്‌റേറ്റോടെ 317 റണ്‍സായിരുന്നു ഇഷാന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ISHAN KISHAN

അതേസമയം, 2023ന്റെ അവസാനത്തോടെയാണ് ഇഷാന്‍ ദേശീയ ടീമില്‍ നിന്നും പുറത്തായത്. ഇന്ത്യക്കു വേണ്ടി കളിക്കാതിരിക്കുന്ന സമയങ്ങളില്‍ മുന്‍ നിര താരങ്ങള്‍ നിര്‍ബന്ധമായും ഐപിഎല്ലില്‍ കളിക്കണമെന്ന നിബന്ധന അദ്ദേഹം ലംഘിക്കുകയായിരുന്നു. ഇതാണ് ഇഷാന്റെ കരിയറിനെ ദോഷകരമായി ബാധിച്ചത്.

T20 WC 2026: ഇന്ത്യയല്ല, ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീം മറ്റൊന്ന്!! ഞെട്ടിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍T20 WC 2026: ഇന്ത്യയല്ല, ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീം മറ്റൊന്ന്!! ഞെട്ടിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

അതിനു പിന്നാലെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. ഇതോടെ ദേശീയ ടീമില്‍ നിന്നും ഇഷാന്‍ പൂര്‍ണമായും അപ്രത്യക്ഷനുമായി.

എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി അദ്ദേഹം വിവിധ ഫോര്‍മാറ്റുകളില്‍ കളിച്ചുകൊണ്ടിരിക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഇഷാനെ ലോകകപ്പ് വിന്നറാക്കി മാറ്റിയിരിക്കുന്നത്.

Story first published: Thursday, March 12, 2026, 10:15 [IST]
Other articles published on Mar 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+