19ാം ഐപിഎല്‍ സീസണ്‍ തൊട്ടരികെ എത്തിനില്‍ക്കുകയാണ്. ഈ മാസം 18നു ബെംഗളൂരുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം. സീസണിന്റെ ആദ്യ ഘട്ടത്തിലെ മല്‍സരങ്ങളുടെ ഷെഡ്യൂളാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്.
10 ടീമുകളാണ് ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗില്‍ ഇത്തവണ കിരീടത്തിനായി പോരടിക്കുന്നത്. പണക്കിലുക്കവും താരസമ്പത്തും കൊണ്ട് ഐപിഎല്ലിനെ വെല്ലാന്‍ മറ്റൊരു ക്രിക്കറ്റ് ടൂര്‍ണമെന്റും ഇന്നു വോറെയില്ലെന്നതാണ്
യാഥാര്‍ഥ്യം. കിരീടമെന്ന അന്തിമ ലക്ഷ്യത്തിലെത്താന്‍ ഇത്രയേറിയ കടപ്പമുള്ള മറ്റൊരു ഫ്രാഞ്ചൈസി ലീഗുമില്ല.

അതിനിടെ 2050 വരെ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ ഓരോ സീസണിലെയും ചാംപ്യന്‍മാരെ പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ചാറ്റ്ജിപിടി. ഇതു പ്രകാരം ഈ സീസണ്‍ മുതല്‍ 2050 വരെ ഓരോ വര്‍ഷവും ആര്‍ക്കെല്ലാമായിരിക്കും ട്രോഫികളെന്നു നമുക്കു നോക്കാം.

ഐപിഎല്ലിന്റെ 2050 സീസണ്‍ വരെയുള്ള ചാറ്റ്ജിപിയുടെ പ്രവചനമെടുത്താല്‍ ഇനി വരാനിരിക്കുന്ന 25 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആധിപത്യമായിരിക്കും നമ്മള്‍ കാണാന്‍ പോവുന്നത്. ഈ കാലയളവില്‍ ഏറ്റവുമധികം ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കുക മുംബൈയുടെ നീലപ്പടയായിരിക്കും. നാലു കിരീടങ്ങള്‍ അവര്‍ ഷെല്‍ഫിലെത്തിക്കുമെന്നാണ് പ്രവചനത്തില്‍ നിന്നും വ്യക്തമാവുന്നത്.
പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടില്ലാത്ത രണ്ടു ഫ്രാഞ്ചൈസികള്‍ പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ്. അവരുടെ കിരീടവരള്‍ച്ചയ്ക്കും ഉടന്‍ അറുതിയാവുമെന്ന് ചാറ്റ് ജിപിടി പ്രവചിക്കുന്നത്. കൂടാതെ 2022ല്‍ അരങ്ങേറിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടാവും.
മുംബൈ കഴിഞ്ഞാല്‍ 2050 വരെ ഏറ്റവുമധികം തവണ ജേതാക്കളാവാന്‍ പോവുന്നത് നാലു ടീമുകളായിരിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരാണ് ഈ ഫ്രാഞ്ചൈസികള്‍. ഇവരെല്ലാം മൂന്നു വീതം ട്രോഫികള്‍ പങ്കിടുകയും ചെയ്യും.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഡിസി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരെല്ലാം രണ്ടു വീതം ട്രോഫികള്‍ക്കും അവകാശികളാവും. എന്നാല്‍ പഞ്ചാബ്് ഒരേയൊരു കിരീടം മാത്രമേ 25 വര്‍ഷത്തിനിടെ നേടുകയുള്ളൂ.

ഇത്തവണ തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ചാംപ്യന്‍മാരാവുമെന്നാണ് ചാറ്റ്ജിപിയുടെ പ്രവചനം. ഇതു സംഭവിക്കുകയാണെങ്കില്‍ ആറു ട്രോഫികളുമായി ഓള്‍ടൈം റെക്കോര്‍ഡും അവരെ തേടിയെത്തും. ഇതിനു ശേഷം മുംബൈയുടെ തുടര്‍ന്നുള്ള ഐപിഎല്‍ കിരീട വിജയങ്ങള്‍ 2033, 42, 50 വര്‍ഷങ്ങളിലായിരിക്കും.
അടുത്ത വര്‍ഷത്തെ ഐപിഎല്‍ ചാംപ്യന്‍മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കുമെന്നാണ് ചാറ്റ്ജിപിടി പറയുന്നത്. അങ്ങനെ വന്നാല്‍ ആറു കിരീടങ്ങളെന്ന മുംബൈയുടെ ഓള്‍ടൈം റെക്കോര്‍ഡിലും സിഎസ്‌കെ പങ്കാളികളാവും. തുടര്‍ന്ന് സിഎസ്‌കെ ചാംപ്യന്‍മാരാവുക 2035, 45 വര്‍ഷങ്ങളിലുമായിരിക്കും.
2028ലെ ഐപിഎല്‍ വിജയികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരിക്കും. 2039, 47 വര്‍ഷങ്ങളിലും കിരീടം അവര്‍ക്കു തന്നെ. 2029ലായിരിക്കും ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് അവരുടെ രണ്ടാം ഐപിഎല്‍ ട്രോഫി ജയിക്കുക. കൂടാതെ 2038, 2049 സീസണുകളിലും ജിടിക്കു കിരീടഭാഗ്യമുണ്ടാവും.

നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു അടുത്ത ട്രോഫിക്കായി 2030 വരെ കാത്തിരിക്കണം. 2041ലെയും വിജയികള്‍ അവര്‍ തന്നെ. 2031ലെ ചാംപ്യന്‍മാര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. കൂടാതെ 2040, 48 സീസണുകളും അവര്‍ കിരീടം ചൂടും.
രാജസ്ഥാന്‍ റോയല്‍സാണ് 2032ലെ വിജയികള്‍. 2044ല്‍ വീണ്ടുമൊരു ട്രോഫി കൂടി അവരെ തേടിയെത്തും. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കന്നി ഐപിഎല്‍ നേട്ടത്തിന് 2034 സാക്ഷികളാവും. 2043ല്‍ മറ്റൊരു ട്രോഫിയും അവരെ കാത്തിരിക്കുന്നുണ്ട്.
2036ലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവരുടെ ആദ്യ ട്രോഫി ജയിക്കുക. 2046ല്‍ മറ്റൊരു കിരീടം കൂടി അവര്‍ക്കു ലഭിക്കും. ഐപിഎല്‍ ട്രോഫിക്കായുള്ള പഞ്ചാബ് കിങ്‌സിന്റെ കാത്തിരിപ്പ് 2037ല്‍ മാത്രമേ അവസാനിക്കുകയുള്ളൂ.
അടുത്ത 25 വര്‍ഷത്തിനിടെ അവര്‍ക്കു ലഭിക്കുന്ന ഏക കിരീടവും ഇതാണെന്നു ചാറ്റ്ജിപിയുടെ പ്രവചനത്തില്‍ പറയുന്നു. ഇവയില്‍ ഏതൊക്കെയാവും കൃത്യമായി വരികയെന്നു കാത്തിരുന്നു തന്നെ കാണേണ്ടി വരും.