Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍സിബിക്ക് 8ന്റെ പണി!! ആദ്യത്തെ കുറച്ചു കളി തോല്‍ക്കും? ഈ നഷ്ടം നികത്തുക അസാധ്യം

ഐപിഎല്ലില്‍ 17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാരമമിട്ട് സ്വന്തമാക്കിയ കിരീടം കാക്കുകയെന്ന വലിയ ചാലഞ്ചുമായാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണയിറങ്ങുക. പക്ഷെ തുടരെ രണ്ടാം ട്രോഫിയെന്ന മോഹം യാഥാര്‍ഥ്യമാക്കുകയെന്നത് രജത് പാട്ടിധാറിനും സംഘത്തിനും ഏറെ ദുഷ്‌കരം തന്നെയായിരിക്കും.

28നു ആര്‍സിബിയും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് 19ാം സീസണിനു കൊടിയേറുക. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സിഎസ്‌കെ (ഏപ്രില്‍ 5), ആര്‍ആര്‍ (10), എംഐ (12) എന്നിവരാണ് ആര്‍സിബിയുടെ എതിരാളികള്‍.

JOSH HAZLEWOOD

പക്ഷെ സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ ആര്‍സിബി ശരിക്കും പതറാനുള്ള സാധ്യതകളാണ് കാണുന്നത്. ചില മല്‍സരങ്ങളില്‍ അവര്‍ക്കു പരാജയവും നേരിടേണ്ടി വന്നേക്കും. ഒരു നിര്‍ണായകതാരത്തിന്റെ പരിക്കാണ് ആര്‍സിബിക്കു ഇപ്പോള്‍ വിനയായിരിക്കുന്നത്.

ആര്‍സിബി പെട്ടു

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പേസാക്രമണത്തിന്റെ കുന്തമുനയും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറുമായ ജോഷ് ഹേസല്‍വുഡിന് പുതിയ സീസണിന്റെ തുടക്കം നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ അദ്ദേഹമുണ്ടാവില്ലെന്നാണ് വിവരം. എപ്പോഴായിരിക്കും ഹേസല്‍വുഡ് ടീമില്‍ തിരിച്ചെത്തുകയെന്നും ഉറപ്പായിട്ടില്ല.

പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇതേ തുടര്‍ന്ന് സമാപിച്ച ഐസിസി ടി20 ലോകകപ്പും ഹേസല്‍വുഡിനു നഷ്ടമായിരുന്നു.

കഴിഞ്ഞ നവംബറില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കവെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്ന് അഞ്ചു മാസത്തോളമായി ഒരു മല്‍സരം പോലും കളിച്ചിട്ടുമില്ല.

ആര്‍സിബിയെ സംബന്ധിച്ച് അവരുടെ ബൗളിങിലെ ന്യൂക്ലിയസെന്നു തന്നെ ഹേസല്‍വുഡിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് അവര്‍ ബൗളിങ് ആക്രമണം പ്ലാന്‍ ചെയ്യുന്നത്.

പവര്‍പ്ലേയിലും ഡെത്തിലുമെല്ലാം ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നയാളാണ് ഹേസല്‍വുഡ്. റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതിനൊപ്പം വിക്കറ്റുകളുമെടുക്കന്‍ അദ്ദേഹത്തിന് അസാധാരണ മികവ് തന്നെയുണ്ട്.

ഹേസല്‍വുഡിന്റെ പ്രകടനം

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ജോഷ് ഹേസല്‍വുഡ്. ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും ചേര്‍ന്നുള്ള ബൗളിങ് കോമ്പിനേഷന്‍ വലിയ വിജയമായി മാറി.

മുന്‍ സീസണുകളെ അപേക്ഷിച്ച് ശക്തമായ ബാറ്റിങ് നിരയ്‌ക്കൊപ്പം മൂര്‍ച്ചയേറിയ ബൗളിങും ലഭിച്ചതോടെ ആര്‍സിബി കൂടുതല്‍ സന്തുലിതമാവുകയും ചെയ്തു. ലേലത്തില്‍ പഴയ തട്ടകത്തിലേക്കു മടങ്ങിയെത്തിയ ഹേസല്‍വുഡ് കരിയര്‍ ബെസ്റ്റ് പ്രകടനമാണ് 2025ല്‍ കാഴ്ചവച്ചത്.

RCB

13 മല്‍സരങ്ങളില്‍ നിന്നും 8.77 ഇക്കോണമി റേറ്റില്‍ അദ്ദേഹം പിഴുതത് 22 വിക്കറ്റുകളാണ്. 20ന് മുകളില്‍ വിക്കറ്റുകള്‍ ഒരു സീസണില്‍ ഹേസല്‍വുഡ് നേടിയതും ഇതാദ്യമായിരുന്നു. 2022ല്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു നേരത്തേയുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

ആര്‍സിബി ഫുള്‍ സ്‌ക്വാഡ്

രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, സ്വപ്‌നില്‍ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെഥല്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, റാസിഖ് സലാം, അഭിനന്ദന്‍ സിംഗ്, സുയാഷ് ശര്‍മ, വെങ്കടേഷ് അയ്യര്‍, ജേക്കബ് ഡഫി, സാത്വിക് ദേശ്വാള്‍, മങ്കേഷ് യാദവ്, ജോര്‍ദാന്‍ കോക്‌സ്, വിക്കി ഓസ്റ്റ്വാള്‍, വിഹാന്‍ മല്‍ഹോത്ര, കനിഷ്‌ക് ചൗഹാന്‍.

Story first published: Tuesday, March 17, 2026, 12:39 [IST]
Other articles published on Mar 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+