വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടിക്ക് അടി... പൂനെയില്‍ റണ്‍മഴ, ചെന്നൈയെ വിറപ്പിച്ച് ഡല്‍ഹി കീഴടങ്ങി

13 റണ്‍സിനാണ് ഡല്‍ഹിയെ സിഎസ്‌കെ തോല്‍പ്പിച്ചത്

പൂനെ: ഐപിഎല്ലിലെ ആവേശകരമായ മറ്റൊരു പോരാട്ടത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്‌സിന് ജയം. സിക്‌സറുകളുടെയും ബൗണ്ടറികളുടെയും പെരുമഴ തന്നെ കണ്ട മല്‍സരത്തില്‍ 13 റണ്‍സിനാണ് സിഎസ്‌കെ ഡല്‍ഹിയെ കൊമ്പുകുത്തിച്ചത്. ഈ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 211 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ 150 റണ്‍സ് കടക്കുമോയെന്ന സംശയമുയര്‍ത്തിയ ഡല്‍ഹി അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 198 റണ്‍സെടുത്താണ് ഒടുവില്‍ ഡല്‍ഹി തോല്‍വി സമ്മതിച്ചത്.

 പ്രതീക്ഷയേകി പന്തും വിജയ് ശങ്കറും

പ്രതീക്ഷയേകി പന്തും വിജയ് ശങ്കറും

കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച ഇന്നിങ്‌സുകലാണ് റിഷഭ പന്തും വിജയ് ശങ്കറും കാഴ്ചവച്ചത്. പന്ത് 45 ഓവറില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 79 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ അമരക്കാരനായി.
എന്നാല്‍ ശങ്കറിന്റെ തീപ്പൊരി ബാറ്റിങ് ഡല്‍ഹിയെ ലക്ഷ്യത്തിന് തൊട്ടരികില്‍ വരെയെത്തിച്ചു. വെറും 31 പന്തില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 54 റണ്‍സാണ് താരം വാരിക്കൂട്ടിയത്. കോളിന്‍ മണ്‍റോ (26), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

വരവറിയിച്ച് ആസിഫ്

വരവറിയിച്ച് ആസിഫ്

കന്നി മല്‍സരം കളിച്ച മലയാളി പേസറായ കെ എം ആസിഫ് മിന്നുന്ന പ്രകടനമാണ് ചെന്നൈക്കു വേണ്ടി കാഴ്ചവച്ചത്. ഡല്‍ഹിയുടെ രണ്ടു ഓപ്പണര്‍മാരെയും പുറത്താക്കിയത് ആസിഫായിരുന്നു. പൃഥ്വി ഷായെ ജഡേജയുടെ കൈകളിലെത്തിച്ച ആസിഫ് മണ്‍റോയെ കാണ്‍ ശര്‍മയ്ക്കും സമ്മാനിക്കുകയായിരുന്നു. മൂന്നോവര്‍ എറിഞ്ഞ താരം 43 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റെടുത്തത്. ആസിഫിന്റെ ഈ ഇരട്ടപ്രഹരമാണ് ഡല്‍ഹിക്കു കടിഞ്ഞാണിട്ടത്.
ലുംഗി എന്‍ഗിഡിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതമെടുത്തു.

 വാട്‌സന്‍, ധോണി, റായുഡു...

വാട്‌സന്‍, ധോണി, റായുഡു...

ഷെയ്ന്‍ വാട്‌സന്‍ കൊളുത്തിയ വെടിക്കെട്ടിന് ക്യാപ്റ്റന്‍ എംഎസ് ധോണിയും അമ്പാട്ടി റായുഡുവും പിന്തുണയേകിയതോടെയാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 40 പന്തില്‍ നാലു ബൗണ്ടറികളും ഏഴു കൂറ്റന്‍ സിക്‌സറുമുള്‍പ്പെടെ 78 റണ്‍സാണ് വാട്‌സന്‍ വാരിക്കൂട്ടിയത്.
അവസാന അഞ്ചോവറില്‍ ധോണിയും റായുഡും ചേര്‍ന്നു നടത്തിയ വെടിക്കെട്ടാണ് ചെന്നൈയുടെ സ്‌കോര്‍ 200 കടത്തിയത്. 74 റണ്‍സാണ് അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്നെടുത്തത്.

വിന്റേജ് ധോണി വീണ്ടും

വിന്റേജ് ധോണി വീണ്ടും

കരിയറിലെ തന്റെ തുടക്കകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഐപിഎല്ലില്‍ ബാറ്റ് വീശുന്ന ധോണി 22 പന്തില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറിയുമുള്‍പ്പെടെ പുറത്താവാതെ 51 റണ്‍സെടുത്തു. റായുഡു 24 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 41 റണ്‍സെടുത്തു പുറത്തായി. ഫഫ് ഡു പ്ലെസിയാണ് (33) മറ്റൊരു പ്രധാന സ്‌കോറര്‍.
മികച്ച തുടക്കമാണ് വാട്‌സനും ഡുപ്ലെസിയും ചേര്‍ന്നു ചെന്നൈക്കു നല്‍കിയത്. 10 ഓവര്‍ പിന്നിട്ടപ്പോള്‍ സിഎഎസ്‌കെ വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സെടുത്തിരുന്നു. ഡുപ്ലെസിയും സുരേഷ് റെയ്‌നയും (1) വാട്‌സനും പുറത്തായതോടെ ചെന്നൈയുടെ റണ്‍റേറ്റില്‍ ഇടിവുണ്ടാവുകയും ചെയ്തു. എന്നാല്‍ ധോണി-റായുഡു ജോടിയുടെ ഇടിവെട്ട് ഇന്നിങ്‌സ് ചെന്നൈയെ വന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു.

ടോസ് ഡല്‍ഹിക്ക്

ടോസ് ഡല്‍ഹിക്ക്

ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടു പരാജയപ്പെട്ട ടീമില്‍ നാലു മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങിയത്. മലയാളി താരം കെ എം ആസിഫ്, ഫഫ് ഡുപ്ലെസി, ലുംഗി എന്‍ഗിഡി, കാണ്‍ ശര്‍മ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. എന്നാല്‍ ഡല്‍ഹി തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ജയിച്ച അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഗൗതം ഗംഭീര്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും പുറത്തിരുന്നു.

Story first published: Tuesday, May 1, 2018, 8:37 [IST]
Other articles published on May 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X