വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഗവാസ്‌കര്‍ക്കു തെറ്റി; ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറിയതു തന്നെ!- ഗാംഗുലി പറയുന്നു

അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കപ്പെട്ടിരുന്നു

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന അഞ്ചാമത്തയും അവസാനത്തെയും ടെസ്റ്റ് മല്‍സരം കൊവിഡ് ആശങ്കയെ തുടര്‍ന്നു റദ്ദാക്കപ്പെട്ടതിനെക്കുറിച്ച് വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കളിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങാന്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ് ഇവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റില്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് ഗാംഗുലി സ്ഥിരീകരിച്ചിരിക്കുകയാണ്. പക്ഷെ അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്. വലിയ നഷ്ടമാണ് അവര്‍ക്കു നേരിടേണ്ടി വന്നിരികക്കുന്നത്. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനു അതു എളുപ്പമാവില്ലെന്നും ഗാംഗുലി പറഞ്ഞു. ആദ്യം പ്രശ്‌നങ്ങളൊക്കെയൊന്ന് ശാന്തമാവട്ടെ, അതിനു ശേഷം നമുക്ക് ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാം. അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈ ടെസ്റ്റ് വീണ്ടും നടത്തിയാല്‍ അത് ഈ പരമ്പരയുടെ ബാക്കിയാവില്ല. മറിച്ച് ഒരു ടെസ്റ്റ് മല്‍സരം മാത്രമായിരിക്കും അതെന്നും ഗാംഗുലി വിശദമാക്കി.

2

ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. പക്ഷെ അവരെ നിങ്ങള്‍ക്കു കുറ്റം പറയാന്‍ കഴിയില്ല. ഫിസിയോ യോഗേഷ് പാര്‍മാര്‍ക്കു കളിക്കാരുമായി അത്രയും അടുപ്പമാണുണ്ടായിരുന്നത്. മറ്റൊരു ഫിസിയോ ഐസൊലേഷനില്‍ ആയതിനാല്‍ ടീമിനൊപ്പമുണ്ടായിരുന്ന ഏക ഫിസിയോ പാര്‍മറായിരുന്നു. അതിനാല്‍ തന്നെ കളിക്കാരുമായി അദ്ദേഹം അടുത്തിടപഴകുകയം കൊവിഡ് ടെസ്റ്റുകള്‍ രപോലും നടത്തുകയും ചെയ്തു. താരങ്ങള്‍ക്കു പാര്‍മര്‍ക്ക് മസാജ് ചെയ്യാറുണ്ടായിരുന്നു, അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗവുമായിരുന്നു. പാര്‍മര്‍ക്കു കൊവിഡാണെന്നറിഞ്ഞപ്പോള്‍ താരങ്ങള്‍ തകര്‍ന്നുപോയി. തങ്ങള്‍ക്കും രോഗം പിടിപെട്ടിരിക്കാമെന്നും അവര്‍ വളരെയധികം ഭയപ്പെട്ടു. ബയോ ബബ്‌ളിനുള്ളില്‍ കഴിയുകയെന്നത് എളുപ്പമല്ല. തീര്‍ച്ചയായും കളിക്കാരുടെ വികാരങ്ങളെ നിങ്ങള്‍ മാനിക്കേണ്ടതുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയായിരുന്നു അഞ്ചാം ടെസ്റ്റ് ആരംഭിക്കേണ്ടിയിരുന്നത്. ബുധനാഴ്ചയാണ് ഫിസിയോ പാര്‍മാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു വ്യാഴാഴ്ച മുഴുവന്‍ ഇന്ത്യന്‍ താരങ്ങളെയും കൊവിഡ് ടെസ്റ്റിനു വിധേയരാക്കിയിരുന്നു. രാത്രിയോടെ ഫലം വന്നപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. പക്ഷെ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അല്ലാതെ അഞ്ചാംടെസ്റ്റില്‍ ഇറങ്ങില്ലെന്നും ബിസിസിഐയെ അറിയിച്ചു. തുടര്‍ന്നാണ് ബിസിസിഐയും ഇസിബിയും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയത്. ഒടുവില്‍ ടെസ്റ്റിനു രണ്ടു മണിക്കൂര്‍ മാത്രം ശേഷിക്കെ മല്‍സരം റദ്ദാക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണയിലെത്തുകയായിരുന്നു.

3

ഗവാസ്‌കര്‍ പറഞ്ഞത്

അഞ്ചാം ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഗവാസ്‌കര്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്. ഇതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തിയിരുന്നു. ഇംഗ്ലീഷ് പത്രങ്ങളിലായിരുന്നു ഈ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. കളിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു അറിയാന്‍ ആഗ്രഹമുണ്ട്. ഇന്ത്യന്‍ കളിക്കാരെക്കുറിച്ചോ ടീമിനെക്കുറിച്ചോ അവര്‍ ഒരിക്കലും നല്ലത് പറയുകയോ, എഴുതുകയോ ചെയ്യാറില്ല. സത്യം എന്തെന്ന് മനസ്സിലാക്കിയ ശേഷം വിരല്‍ ചൂണ്ടൂവെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ കളിക്കാര്‍ മാഞ്ചസ്റ്ററില്‍ കളിക്കാന്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഒരിക്കലും വിശ്വസിക്കില്ല. കഠിനാധ്വാനം നടത്തിയാണ് നമ്മുടെ ടീം പരമ്പരയില്‍ 2-1ന് മുന്നില്‍ കയറിയത്. മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റിലെ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍ക്കു സഹായവും ലഭിക്കേണ്ടതായിരുന്നു. പിന്നെ എന്തു കൊണ്ട് അവര്‍ കളിക്കാന്‍ വിസമ്മതിക്കണമെന്നും ഗവാസ്‌കര്‍ ചോദിച്ചിരുന്നു.

Story first published: Monday, September 13, 2021, 12:04 [IST]
Other articles published on Sep 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X