വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിനെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തി, ഇല്ലെങ്കില്‍ വിലക്കുറപ്പ്!- അജ്മലിന്‍റെ ഗുരുതര ആരോപണം

മുന്‍ പാക് സ്പിന്നര്‍ സഈദ് അജ്മലാണ് ഇക്കാര്യം പറഞ്ഞത്

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെതിരേ ഗുരുതര ആരോപണവുമായി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍. 2008 മുതല്‍ 15 വരെ പാകിസ്താനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അജ്മല്‍. ഈ കാലയളവില്‍ നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരില്‍ അദ്ദേഹം പ്രതിക്കൂട്ടിലാവുകയും ചെയ്തിട്ടുണ്ട്. അശ്വിനെ ക്രിക്കറ്റില്‍ നിന്നു മനപ്പൂര്‍വ്വം കുറച്ചുകാലം മാറ്റിനിര്‍ത്തിയതായും ഇല്ലെങ്കില്‍ ഐസിസിയുടെ വിലക്ക് നേരിടേണ്ടി വരുമായിരുന്നുവെന്നുമാണ് അജ്മലിന്റെ ആരോപണം.

1

പല കാരണങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ എല്ലായ്‌പ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് അശ്വിന്‍. ഏറ്റവും അവസാനമായി അദ്ദേഹത്തെത്തുറിച്ച് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ ഒരു അഭിപ്രായപ്രകടനം ചര്‍ച്ചയായി മാറിയിരുന്നു. എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയില്‍ അശ്വിനെ താന്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു മഞ്ജരേക്കര്‍ തുറന്നടിച്ചത്. ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് വിദേശത്തു പ്രത്യേകിച്ചും സേന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ അശ്വിന്റെ ശരാശരി പ്രകടനമായിരുന്നു. മഞ്ജരേക്കറുടെ ഈ അഭിപ്രായത്തിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

WTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നുWTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നു

രോഹിത്തിനോടു അന്നു ചോദിച്ചു വാങ്ങി, ഇനിയൊരിക്കലും അതു ചെയ്യില്ല!- വെളിപ്പെടുത്തി ഗില്‍രോഹിത്തിനോടു അന്നു ചോദിച്ചു വാങ്ങി, ഇനിയൊരിക്കലും അതു ചെയ്യില്ല!- വെളിപ്പെടുത്തി ഗില്‍

ഇപ്പോഴിതാ അജ്മലിന്റെ മറ്റൊരു ആരോപണം കാരണം അശ്വിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അജ്മല്‍ അരങ്ങേറി ഒരു വര്‍ഷത്തിനു ശേഷമാണ് അശ്വിന്‍ ഇന്ത്യക്കു വേണ്ടി ആദ്യ മല്‍സരം കൡക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ പിന്നീട് എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. അശ്വിന്റെ കരിയറില്‍ എന്തോ ഒരു പ്രശ്‌നം ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അജ്മല്‍.

2

ആരോടും ചോദിക്കാതെ നിങ്ങള്‍ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. എട്ടു വര്‍ഷം ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. എല്ലാ നിയമങ്ങളും എനിക്കും ബാധകമായിരുന്നു. ഈ സമയത്തു അശ്വിന്‍ ആറു മാസ ക്രിക്കറ്റിനു പുറത്തായിരുന്നു. എന്തുകൊണ്ടായിരുന്നു അത്? ഈ സമയത്ത് നിങ്ങള്‍ക്കു അയാളെ തിരുത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്, നിങ്ങളുടെ ബൗളറുടെ വിലക്ക് ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഒരു പാകിസ്താന്‍ ബൗളര്‍ക്കു വിലക്ക് വന്നാല്‍ അവര്‍ക്ക് അതു പ്രശ്‌നല്ല. പണത്തില്‍ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും അജ്മല്‍ തുറന്നടിച്ചു.

2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലില്‍ അജ്മലിന്റെ ബൗളിങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേ ആദ്യം എല്‍ബിഡബ്ല്യു വിളിച്ചിരുന്നു. എന്നാല്‍ ഡിആര്‍എസിന്റെ സഹായം ഇന്ത്യ തേടിയതോടെ സച്ചിന്‍ രക്ഷപ്പെടുകയായിരുന്നു. അതു ഔട്ട് തന്നെയായിരുന്നുവെന്നാണ് അജ്മല്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.

സച്ചിനെതിരേ ആദ്യം ഔട്ട് വിളിച്ച ഓണ്‍ഫീല്‍ഡ് അംപയര്‍ തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോഴും പ്രസ്താവന നല്‍കാന്‍ തയ്യാറായിരിക്കും. ഇതിന്റെ അര്‍ഥം വളരെ വ്യക്തവുമാണ്. ഡിആര്‍എസ് സ്വമേധയാ പരിശോധിക്കാന്‍ കഴിയും. ഏതു ഘട്ടത്തിലും നിങ്ങള്‍ത്തു ഇതു മാറ്റാനുമാവും. എനിക്കു അതേക്കുറിച്ച് അറിയില്ല, എങ്കിലും അന്നത്തെ എല്‍ബിഡബ്ല്യു ഏതെങ്കിലും അംപയര്‍ ഇന്നിു കാണുകയാണെങ്കില്‍ ബോള്‍ സ്റ്റംപില്‍ തന്നെ പതിക്കുമെന്ന് അദ്ദേഹം ചിന്തിക്കുകയും ഔട്ട് വിധിക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകള്‍ എന്നോടു ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തനിക്കു ഉത്തരമറിയില്ലെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 14, 2021, 17:21 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X