വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹോങ്കോങിനോടു തോല്‍ക്കുമെന്നു ഭയന്നു, രോഹിത്തിന് 'മാനസിക പ്രശ്നം'! ആഞ്ഞടിച്ച് മുന്‍ പാക് താരം

മുഹമ്മദ് ഹഫീസിന്റേതാണ് വിമര്‍ശനം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. ഹിറ്റ്മാനെതിരേ ഗുരുതര വിമര്‍ശനങ്ങളാണ് ഹഫീസ് ഉന്നയിച്ചിരിക്കുന്നത്. സര്‍വത്ര ആശയക്കുഴപ്പമുള്ള വ്യക്തിയാണ് രോഹിത്തെന്നതാണ് ഇതിന്റെ ഗൗരവമുള്ള വിമര്‍ശനം.

ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍

1

ഏഷ്യാ കപ്പില്‍ രോഹിത്തിനു കീഴില്‍ തുടരെ രണ്ടു കളികളും ജയിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് രോഹിത്തിനെതിരേ ഇതുവരെ ആരും തന്നെ പറഞ്ഞിട്ടില്ലാത്ത വിമര്‍ശനങ്ങളുമായി ഹഫീസ് രംഗത്തുവന്നിരിക്കുന്നത്. ഏഷ്യാ കപ്പില്‍ രോഹിത്തിനു കീഴില്‍ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. തുടരെ ഏഴു ജയങ്ങള്‍ കഴിഞ്ഞ സീസണിലും ഈ സീസണിലുമായി ടീം നേടിക്കഴിഞ്ഞു.

2

ബുധനാഴ്ച രാത്രി നടന്ന കളിയില്‍ അസോസിയേറ്റ് ടീമായ ഹോങ്കോങിനെ 40 റണ്‍സിനു പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറിയത്. നേരത്തേ ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെയും ഇന്ത്യ തകര്‍ത്തവിട്ടിരുന്നു. ഇതോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിരിക്കുന്നത്.

ASIA CUP: ലോക തോല്‍വി!, വീണ്ടും നിരാശപ്പെടുത്തി രാഹുല്‍, ആരാധകര്‍ കട്ട കലിപ്പില്‍

3

ഹോങ്കോങുമായുള്ള കളിയില്‍ രോഹിത്തിനു ടോസ് നഷ്ടമായിരുന്നു. പിച്ച് ബാറ്റിങിനു യോജിച്ചതായാണ് കാണപ്പെടുന്നതെന്നും പക്ഷെ താനും ബൗളിങായിരിക്കും തിരഞ്ഞെടുക്കുകയെന്നുമായിരുന്നു അദ്ദേഹം ടോസിനു ശേഷം പറഞ്ഞത്. ടോസ് ലഭിച്ച ഹോങ്കോങ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയും ചെയ്തിരുന്നു. രോഹിത്തിന്റെ ഈ വാക്കുകളെയാണ് മുഹമ്മദ് ഹഫീസ് ആയുധമാക്കിയെടുത്ത് വിമര്‍ശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

4

രോഹിത് ശര്‍മ ഇപ്പോള്‍ വളരെയധികം ആശയക്കുഴപ്പമുള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. അദ്ദേഗഹത്തിന്റെ പ്രവര്‍ത്തികള്‍ ഒന്നും പറയുന്ന കാര്യങ്ങള്‍ മറ്റൊന്നുമാണെന്നും മുഹമ്മദ് ഹഫീസ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനു വേണ്ടി അത് കളിക്കാന്‍ ഇഷ്ടപ്പെടുന്നു, ഇതു കളിക്കാന്‍ ഇഷ്ടപ്പെടുന്നുയെന്നൊക്കെ രോഹിത് ശര്‍മ പറയുന്നു. പക്ഷെ അതു അങ്ങനെ സംഭവിക്കുകയും ചെയ്യുന്നില്ല. എനിക്ക് അതു കാണാന്‍ സാധിച്ചിട്ടില്ല.

ASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാ

Hardik Pandyaയുടെ തുടക്കം കലക്കി; ഒപ്പം പിടിക്കാൻ മറ്റ് താരങ്ങൾ | *Cricket
5

പിച്ച് വളരെ മികച്ചതാണ്. അതുകൊണ്ടു ഞങ്ങള്‍ക്കു ആദ്യം ബാറ്റ് ചെയയണമെന്ന് രോഹിത് പറയുന്നു. പക്ഷെ ബൗള്‍ ചെയ്യാനാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അതിനു പിറകെ പറയുന്നു. ഹോങ്കോങിനെതിരായ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുമെന്ന് രോഹിത് ഭയപ്പെട്ടിരുന്നോയെന്നും ഹഫീസ് ചോദിച്ചു. ഇതു ശരിയായ മാനസികാവസ്ഥയല്ലെന്നു ഒരു പാക് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ഹഫീസ് തുറന്നടിച്ചു.

Story first published: Friday, September 2, 2022, 0:48 [IST]
Other articles published on Sep 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X