For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: രാഹുലിനെ പുറത്തിരുത്തി നിങ്ങള്‍ക്ക് ഓപ്പണറായിക്കൂടേ?, സൂര്യകുമാറിന്റെ മറുപടി ഇതാ

നാലാം നമ്പറില്‍ ക്രീസിലേക്കെത്തി ബാറ്റിങ് വെടിക്കെട്ടാണ് സൂര്യകുമാര്‍ കാഴ്ചവെച്ചതെന്ന് പറയാം

1

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തോല്‍പ്പിച്ചതോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്കെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കാനും ഇന്ത്യക്കായിരുന്നു. ഹോങ്കോങ്ങിനെതിരേ ഇന്ത്യ വിജയം നേടിയപ്പോള്‍ താരമായത് സൂര്യകുമാര്‍ യാദവാണ്. നാലാം നമ്പറില്‍ ക്രീസിലേക്കെത്തി ബാറ്റിങ് വെടിക്കെട്ടാണ് സൂര്യകുമാര്‍ കാഴ്ചവെച്ചതെന്ന് പറയാം.

26 പന്തില്‍ 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ പുറത്താവാതെ 68 റണ്‍സാണ് വിരാട് കോലി നേടിയത്. 261.53 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യകുമാറിന്റെ വെടിക്കെട്ട്. അവസാന ഓവറില്‍ 4 സിക്‌സാണ് സൂര്യകുമാര്‍ പറത്തിയത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് മനോഹര ബാറ്റിങാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇന്ത്യന്‍ എബിഡി എന്നാണ് ആരാധകര്‍ സൂര്യയെ വാഴ്ത്തുന്നത്. നിലയുറപ്പിച്ചാല്‍ അദ്ദേഹത്തെപ്പോലെ ആക്രമണകാരിയായ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും ഇല്ലെന്ന് തന്നെ പറയാം.

1

കെ എല്‍ രാഹുല്‍ ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തുന്നത് തുടരുമ്പോള്‍ സൂര്യകുമാറിനെ ഓപ്പണറാക്കണമെന്ന് പറയുന്നവരും ഏറെ. ഇതിനോടകം ഇന്ത്യക്കായി ഓപ്പണിങ്ങില്‍ കളിച്ച് തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഹോങ്കോങ്ങിനെതിരായ മത്സര ശേഷം താങ്കള്‍ക്ക് ഓപ്പണറായിക്കൂടേയെന്ന് മാധ്യമപ്രവര്‍ത്തകന്‍ സൂര്യകുമാര്‍ യാദവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'നിങ്ങള്‍ ഉദ്ദേശിക്കുന്നത് കെ എല്‍ രാഹുലിനെ ഇന്ത്യ പുറത്തിരുത്തണമെന്നാണോ. പരിക്കിന് ശേഷമാണ് രാഹുല്‍ തിരിച്ചെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അവന് അല്‍പ്പം കൂടി സമയം വേണ്ടിവരും. ഞങ്ങള്‍ക്ക് മുന്നില്‍ ഇനിയും സമയമുണ്ട്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും തയ്യാറാണ്. പരിശീലകനോടും ക്യാപ്റ്റനോടും ഏത് നമ്പറിലും കളിക്കാന്‍ തയ്യാറാണെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ എന്നെ കളിപ്പിക്കണം'-സൂര്യകുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

2

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. സിംബാബ് വെ പര്യടനത്തില്‍ മോശം ഫോമിലായിരുന്ന താരം പാകിസ്താനെതിരേ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഹോങ്കോങ്ങിനെതിരേ 39 പന്തില്‍ 36 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സര്‍ നേടിയെങ്കിലും ടി20യിലെ മികച്ച ഇന്നിങ്‌സെന്ന് ഇതിനെ വിളിക്കാനാവില്ല. 92.30 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

രാഹുല്‍ ഓപ്പണിങ്ങില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നത് ഇന്ത്യക്ക് വലിയ തലവേദനയായിട്ടുണ്ട്. ടി20 ലോകകപ്പിന് 2 മാസം മാത്രം ശേഷിക്കെ രാഹുലിന്റെ സ്ഥാനം പോലും ആരാധകര്‍ ചോദ്യം ചെയ്യുന്നു. എന്നാല്‍ ടി20യില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് രാഹുല്‍. ഫോമിലേക്കെത്താന്‍ അദ്ദേഹത്തിന് അല്‍പ്പം കൂടി സമയം നല്‍കാമെന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളത്.

3

ഇന്ത്യ സമീപകാലത്തായി നിരവധി പരീക്ഷണങ്ങള്‍ ടീമില്‍ നടത്തുന്നുണ്ട്. സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയതും റിഷഭ് പന്തിനെ ഓപ്പണറാക്കിയതുമെല്ലാം ഈ പദ്ധതികളുടെ ഭാഗമായാണ്. ഇത്തരം പരീക്ഷണങ്ങള്‍ ടീമിന് അനിവാര്യമാണെന്നും സൂര്യകുമാര്‍ പറഞ്ഞു. 'പരീക്ഷണങ്ങള്‍ തുടരുക തന്നെ ചെയ്യും. നിരവധി കാര്യങ്ങള്‍ ഞങ്ങള്‍ പരീക്ഷിച്ച് കഴിഞ്ഞു. പരിശീലനത്തില്‍ ഇത്തരം പരീക്ഷണം നടത്തുന്നതിലും കൂടുതല്‍ ഫലം ചെയ്യുക മത്സരത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതാണ്. ഇതിലൂടെ വ്യക്തമായ കാര്യങ്ങള്‍ ലഭിക്കും. അതുകൊണ്ട് തന്നെ പരീക്ഷണങ്ങള്‍ തുടരും'-സൂര്യകുമാര്‍ പറഞ്ഞു.

T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

4

ഹോങ്കോങ്ങിനെതിരേ ആവേഷ് ഖാനും അര്‍ഷദീപ് സിങ്ങും റണ്‍സ് വഴങ്ങുന്നതില്‍ മടികാട്ടിയില്ല. രണ്ട് പേരും ഓരോ വിക്കറ്റ് നേടിയെങ്കിലും അര്‍ഷദീപ് 4 ഓവറില്‍ 44 റണ്‍സും ആവേഷ് ഖാന്‍ 53 റണ്‍സും വഴങ്ങി. ഇരുവരുടേയും മോശം പ്രകടനത്തിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പിന്തുണച്ചാണ് സൂര്യകുമാര്‍ സംസാരിച്ചത്. 'ആവേശും അര്‍ഷദീപും മികച്ച ബൗളര്‍മാരാണ്. അവര്‍ കഴിഞ്ഞിടെ കളിയിലെ താരങ്ങളായവരാണ്. എല്ലാ താരങ്ങളും നിറം മങ്ങുന്ന ചില മത്സരങ്ങളുണ്ടാവും. എല്ലാവര്‍ക്കും കൃത്യമായ പദ്ധതി ടീമിലുണ്ട്'- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 1, 2022, 9:23 [IST]
Other articles published on Sep 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+