For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കേണ്ട ടി20യില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണ്

1

ടെസ്റ്റും ഏകദിനവും കണ്ട് ശീലിച്ച ക്രിക്കറ്റ് ആരാധകര്‍ക്കിടയിലേക്ക് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചാണ് ടി20 ഫോര്‍മാറ്റ് എത്തിയത്. 20 ഓവര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഇന്നിങ്‌സ് എന്ന നിലയില്‍ കളിക്കുന്ന ഫോര്‍മാറ്റ് അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ അതിന് സ്വീകാര്യത ലഭിച്ചു. ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളും വന്നതോടെ ടി20 ഫോര്‍മാറ്റിന് വലിയ ആരാധക പിന്തുണ ലഭിച്ചു.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കേണ്ട ടി20യില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണ്. അതിവേഗം റണ്‍സുയര്‍ത്തേണ്ട ഫോര്‍മാറ്റായതിനാല്‍ ഏത് സമയത്തും വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്. സ്ഥിരതയോടെ കളിക്കുകയും പ്രയാസമായതിനാല്‍ ദീര്‍ഘ നാള്‍ ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ടി20യില്‍ 15 വര്‍ഷത്തോളമായി കളിക്കുകയും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് ടി20 ഫോര്‍മാറ്റില്‍ 15 വര്‍ഷത്തിലേറെയായി കളിക്കുന്ന താരങ്ങളിലൊരാളാണ്. 37ാം വയസിലും ഇന്ത്യക്കായി ഇപ്പോള്‍ അദ്ദേഹം ഏഷ്യാ കപ്പ് കളിക്കുന്നു. 2006ലാണ് കാര്‍ത്തിക് ടി20യില്‍ അരങ്ങേറ്റം നടത്തുന്നത്. ഇന്ത്യയുടെ ആദ്യത്തെ ടി20 മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കുമ്പോള്‍ കാര്‍ത്തിക് പ്ലേയിങ് 11 ഉണ്ടായിരുന്നു. കരിയറില്‍ നിരവധി തവണ ടീമിന് പുറത്തായെങ്കിലും അപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവ് നടത്താന്‍ കാര്‍ത്തികിനായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് കളിച്ചേക്കും.

ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും ഈ നേട്ടം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. വിന്‍ഡീസ് സൂപ്പര്‍ താരം 2006ല്‍ത്തന്നെയാണ് ടി20 അരങ്ങേറ്റം നടത്തിയത്. ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഇത്. നിലവില്‍ വിന്‍ഡീസ് ടീമില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ടില്ലെങ്കിലും ഇനി മടങ്ങിയെത്തിയേക്കില്ല. ഗെയ്ല്‍ ലീഗ് ക്രിക്കറ്റില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ടി20 ഫോര്‍മാറ്റിന്റെ ഇതിഹാസമായി വിശേഷിപ്പിക്കെപ്പടുന്ന താരമാണ് ക്രിസ് ഗെയ്ല്‍.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശ് ടീമിന്റെ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് ഷക്കീബ് അല്‍ ഹസന്‍. മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും ഗംഭീര റെക്കോഡ് നേടുകയും ചെയ്ത ഷക്കീബും 2006ലാണ് ടി20 അരങ്ങേറ്റം നടത്തിയത്. സിംബാബ് വെക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. ഇപ്പോഴും സജീവമായി തുടരുന്ന ഷക്കീബാണ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ നയിക്കുന്നത്. മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ വിവാദത്തില്‍ പെടുകയും ടീമിന് പുറത്താവുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രകടനം കൊണ്ട് വലിയ താരമൂല്യമുള്ള കളിക്കാരനാണ് ഷക്കീബ്.

മുഷ്ഫിഖര്‍ റഹീം

മുഷ്ഫിഖര്‍ റഹീം

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖര്‍ റഹീമും 2006ല്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. സിംബാബ് വെക്കെതിരേയാണ് താരത്തിന്റെയും അരങ്ങേറ്റം. ഇപ്പോഴും തുടരുന്ന അദ്ദേഹം ഏഷ്യാ കപ്പിലും ബംഗ്ലാദേശിനായി കളിക്കുന്നു. ടീമിനായി 100 മത്സരത്തിലധികം കളിച്ചിട്ടുള്ള താരമാണ് മുഷ്ഫിഖര്‍. വരാനിരിക്കുന്ന ടി20 ലോകകപ്പിലും മുഷ്ഫിഖര്‍ ബംഗ്ലാദേശ് ടീമിലുണ്ടാവാനാണ് സാധ്യത.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

സീന്‍ വില്യംസ്

സീന്‍ വില്യംസ്

സിംബാബ് വെ ഓള്‍റൗണ്ടര്‍ സീന്‍ വില്യംസും 2006ല്‍ ടി20 അരങ്ങേറ്റം നടത്തിയ താരങ്ങളിലൊരാളാണ്. ഇപ്പോഴും സിംബാബ് വെ ടീമിനായി 35കാരനായ താരം കളിക്കുന്നുണ്ട്. 58 ടി20 കളില്‍ നിന്ന് 1274 റണ്‍സും 38 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. സിംബാബ് വെയുടെ അവസാന ബംഗ്ലാദേശ് പര്യടനത്തിലും സീന്‍ വില്യംസ് ടീമിന്റെ ഭാഗമായിരുന്നു.

Story first published: Wednesday, August 31, 2022, 9:26 [IST]
Other articles published on Aug 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+