T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിന്റെ നീളം കുറഞ്ഞുവരികയാണ്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13വരെയാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്. വേദിയാകുന്നത് നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയും. ഇതിനോടകം ടീമുകളെല്ലാം ശക്തമായ മുന്നൊരുക്കം നടത്തുന്നുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനത്തിന്റെ ഡെഡ് ലൈന്‍ അവസാനിക്കാന്‍ പോവുകയാണ്. കൃത്യമായി പറഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ 15 അംഗ ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം.
ഇത്തവണ ടി20 ലോകകപ്പ് സ്വപ്‌നം കാണുന്ന ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യയെ അലട്ടുന്ന നിരവധി ചോദ്യങ്ങളാണുള്ളത്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പരിക്ക് സംബന്ധിച്ച് പ്രതീക്ഷയുള്ള റിപ്പോര്‍ട്ടുകളൊന്നും നിലവില്‍ പുറത്തുവരുന്നില്ല. അതുകൊണ്ട് തന്നെ ഇവരെ ടീമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് പ്രധാനമായും നിലനില്‍ക്കുന്നത്.

ഇതിനോടകം ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് ഏറെക്കുറെ സീറ്റുറപ്പിക്കാം. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ കളിക്കുമെന്ന കാര്യം ഉറപ്പാണ്. 2021ലെ ടി20 ലോകകപ്പിന് ശേഷം 17 ടി20 മത്സരത്തില്‍ നിന്ന് 641 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 3 ഫിഫ്റ്റിയും ഉള്‍പ്പെടും. കെ എല്‍ രാഹുല്‍ നിലവില്‍ മോശം ഫോമിലാണെങ്കിലും ഇന്ത്യന്‍ ടീമില്‍ രാഹുലിനും സീറ്റുറപ്പാണ്. വൈസ് ക്യാപ്റ്റനായി രാഹുലെത്താനാണ് സാധ്യത. 2021ലെ ടി20 ലോകകപ്പിന് ശേഷം 3 മത്സരത്തില്‍ നിന്ന് 80 റണ്‍സാണ് അദ്ദേഹം നേടിയത്.
മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിക്കും സീറ്റുറപ്പ്. 5 മത്സരത്തില്‍ നിന്ന് 116 റണ്‍സാണ് 2021ലെ ടി20 ലോകകപ്പിന് ശേഷം കോലി നേടിയത്. സൂര്യകുമാര്‍ യാദവിനും സ്ഥാനം ഉറപ്പിക്കാം. അവസാന ടി20 ലോകകപ്പിന് ശേഷം 16 മത്സരത്തില്‍ നിന്ന് 509 റണ്‍സാണ് അദ്ദേഹം നേടിയത്. 3 ഫിഫ്റ്റിയും 1 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തിനും സ്ഥാനം ഉറപ്പ്. 2021ലെ ടി20 ലോകകപ്പിന് ശേഷം 16 മത്സരത്തില്‍ നിന്ന് 293 റണ്‍സ് മാത്രമാണ് റിഷഭിന്റെ സമ്പാദ്യം.
മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നട്ടെല്ലായി ഒപ്പമുണ്ടാവും. 2021ലെ ടി20 ലോകകപ്പിന് ശേഷം 14 മത്സരത്തില്‍ നിന്ന് 314 റണ്‍സാണ് ഹര്‍ദിക് നേടിയത്. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും സീറ്റുറപ്പ്. 2021ലെ ടി20 ലോകകപ്പിന് ശേഷം 8 മത്സരത്തില്‍ നിന്ന് 201 റണ്‍സും 4 വിക്കറ്റുമാണ് നേടിയത്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ഉണ്ടാവുമെന്നുറപ്പ്. 2021ലെ ടി20 ലോകകപ്പിന് ശേഷം 21 മത്സരത്തില്‍ നിന്ന് 27 വിക്കറ്റുമായി അദ്ദേഹം മിന്നും ഫോമിലാണ്.

സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും ഇന്ത്യക്കൊപ്പമുണ്ടാവും. 2021ലെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് താരം തഴയപ്പെട്ടിരുന്നു. ഈ ലോകകപ്പിന് ശേഷം 14 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം നേടിയത്. ദിനേഷ് കാര്‍ത്തികും ഇന്ത്യന്‍ ടീമിലുണ്ടാവും. 2021ലെ ടി20 ലോകകപ്പിന് ശേഷം 16 മത്സരത്തില്‍ നിന്ന് 193 റണ്‍സാണ് കാര്‍ത്തിക് നേടിയത്. താരത്തിന്റെ അനുഭവസമ്പത്തില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കുന്നു.

ദീപക് ഹൂഡയേയും ഇന്ത്യ പരിഗണിച്ചേക്കും. സ്പിന്‍ ഓള്‍റൗണ്ടറായ താരം 2021ലെ ടി20 ലോകകപ്പിന് ശേഷം 9 മത്സരം കളിച്ച് നേടിയത് 274 റണ്‍സ്. ഇതില്‍ ഒരു സെഞ്ച്വറിയും. ഇടം കൈയന്‍ അര്‍ഷദീപ് സിങ്ങും ടീമിലുണ്ടാവും. ഇടം കൈയന്‍ പേസര്‍ 7 മത്സരത്തില്‍ നിന്ന് 11 വിക്കറ്റുമായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനും ഏറെക്കുറെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാണ്. ബുംറയുടേയും ഹര്‍ഷല്‍ പട്ടേലിന്റെയും കാര്യം ഫിറ്റ്‌നസിന് അടിസ്ഥാനമാക്കിയാവും തീരുമാനിക്കുക.
ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

ശേഷിക്കുന്ന രണ്ട് സ്ഥാനം ബുംറയുടെയും ഹര്‍ഷലിന്റെയും അഭാവത്തില്‍ മാത്രമാവും ഉണ്ടാവുക. അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ആര്‍ അശ്വിന്‍, ആവേഷ് ഖാന്‍ എന്നിവരാവും ഈ സ്ഥാനം നോട്ടമിട്ട് മത്സരിക്കുന്നത്. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ബാക്കപ്പ് ബാറ്റ്‌സ്മാനായി ഇടം പ്രതീക്ഷിക്കുന്നവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications