IND vs AUS: ഏഷ്യാ കപ്പോ? ശ്രദ്ധിച്ചതേയില്ല! പക്ഷെ ഒരു കാര്യം അറിഞ്ഞതായി കമ്മിന്‍സ്
ഏഷ്യാ കപ്പിന്റെ വളരെയധികം ആവേശകരമായ ഒരു എഡിഷനായിരുന്നു അടുത്തിടെ നടന്നത്. ഭൂരിഭാഗം മല്‍സരങ്ങളും സീറ്റ് എഡ്ജ് ത്രില്ലറുകളായിരുന്നു. ചുരുക്കം ചില മല്‍സരങ്ങളൊഴികെ ബാക്കിയുള്ളവയിലെല്ലാം അവസാനത്തെ ഓവറിലായിരുന്നു വിജയികള്‍ തീരുമാനിക്കപ്പെട്ടത്. എക്കാലത്തെയും മികച്ച ഏഷ്യാ കപ്പെന്നായിരുന്നു പലരും ഈ ടൂര്‍ണമെന്റായിരുന്നു പലരും ഈ എഡിഷനെ വിശേഷിപ്പിച്ചത്.

ക്രിക്കറ്റ് ലോകം മുഴുവന്‍ ഏഷ്യാ കപ്പിനെ വാഴ്ത്തുമ്പോഴും താന്‍ ഒരു മല്‍സരം പോലും കണ്ടില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഓസീസ് വൈസ് ക്യാപ്റ്റന്‍.

സത്യസന്ധമായി പറയുകയാണെങ്കില്‍ ഏഷ്യാ കപ്പിലെ ഒരു മല്‍സരം പോലും ഞാന്‍ കണ്ടിട്ടില്ല. ശ്രീലങ്കയാണ് ചാംപ്യന്‍മാരായതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ വിരാട് കോലിയെ കുറിച്ച് അറിഞ്ഞിരുന്നു. അദ്ദേഹം സെഞ്ച്വറി നേടിയിരുന്നുവെന്നാണ് തോന്നുന്നത്. കോലി ഒരു ക്ലാസ് പ്ലെയറാണ്. ഏതെങ്കിലുമൊരു സമത്ത് അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തുക തന്നെ ചെയ്യുമെന്നുറപ്പായിരുന്നു. വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഞങ്ങള്‍ വലിയ വെല്ലുവിളി തന്നെയായിരിക്കും കോലിയെന്നും പാറ്റ് കമ്മിന്‍സ് വിശദമാക്കി.
T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

വിന്റേജ് വിരാട് കോലിയുടെ തിരിച്ചുവരവായിരുന്നു ഏഷ്യാ കപ്പില്‍ കണ്ടത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 276 റണ്‍സുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറിയിരുന്നു.
അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോറിലെ മൂന്നാമത്തെയും അവസാനത്തെയു മല്‍സരത്തിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 61 ബോളില്‍ 122 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. മാത്രമല്ല 2019നു ശേഷം അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയും കൂടിയായിരുന്നു ഇത്.

ഇന്ത്യയിലെ പിച്ചുമായി വളരെ പെട്ടെന്നു പൊരുത്തപ്പെടേണ്ടത് തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നു പാറ്റ് കമ്മിന്‍സ് പറഞ്ഞു. ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മല്‍സരങ്ങള്‍ വ്യത്യസ്തമായ പേസുള്ള വേദികളിലാണ് നടക്കുക. ഇവിടുത്തെ ബൗണ്ടറികള്‍ സാധാരണയായി ചെറുതാണ്. വളരെ പെട്ടെന്നു അവയുമായി പൊരുത്തപ്പെടേണ്ടത് പ്രധാനമാണെന്നു ഞാന്‍ കരുതുന്നു. ചില ദിവസങ്ങളില്‍ വിക്കറ്റ് വളരെയധികം സ്ലോയായിരിക്കും.
T20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധന

കട്ടറുകളും അതു പോലെയുള്ള കാര്യങ്ങളും ബൗളര്‍മാരെ സംബന്ധിച്ച് ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. ടീമിലെ ഭൂരിഭാഗം പേരും ഇന്ത്യയില്‍ ഏറെ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ടു തന്നെ പിച്ചിനെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും നന്നായി അറിയാമെന്നും പാറ്റ് കമ്മിന്‍സ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications