Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധന

1

ഏഷ്യാ കപ്പിലെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഇതിനോടകം ടീമിനെ പ്രഖ്യാപിച്ചു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. രോഹിത് ശര്‍മ എന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളതെന്ന് പറയാം. ഏഷ്യാ കപ്പിലെ തോല്‍വിക്ക് ലോകകപ്പില്‍ കണക്കുതീര്‍ക്കാനാവാത്ത പക്ഷം രണ്ട് പേരുടെയും സ്ഥാനത്തെയടക്കം അത് ചോദ്യം ചെയ്‌തേക്കും.

ഇന്ത്യയുടെ ടീം കരുത്ത് മികച്ചതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ താരങ്ങളുടെ ഫോം മാത്രമാണ് പ്രശ്‌നം. വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നതെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇപ്പോഴിതാ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന.

1

രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യയുടെ സംതുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് മഹേല ജയവര്‍ധന അഭിപ്രായപ്പെട്ടത്. 'രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണ്. അഞ്ചാം നമ്പറില്‍ അവന് കളിക്കാന്‍ സാധിക്കുമായിരുന്നു. ആറാമനായി ഹര്‍ദിക്കും കളിക്കണമായിരുന്നു. ഓള്‍റൗണ്ടര്‍മാര്‍ ടീമിന് ഫ്‌ളക്‌സിബിലിറ്റി നല്‍കും'-ജയവര്‍ധന പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറവാണ്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഏഷ്യാ കപ്പില്‍ ജഡേജയെ നാലാം നമ്പറിലടക്കം ഇന്ത്യ കളിപ്പിച്ചിരുന്നു. അവസരം മുതലാക്കി തിളങ്ങാനും താരത്തിനായിരുന്നു. എന്നാല്‍ ജഡേജയുടെ പരിക്ക് ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

ഇന്ത്യ അവനെ തള്ളിപ്പറയരുത്!, ഇന്ത്യയുടെ ടി20 നായകനാവും, യുവതാരത്തെ പിന്തുണച്ച് ആകാശ്

2

നിലവില്‍ മോശം ഫോമിലായിട്ടും റിഷഭിനെ പ്ലേയിങ് 11 പരിഗണിക്കേണ്ട അവസ്ഥയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായി മറ്റാരുമില്ല. അതുകൊണ്ട് തന്നെ റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തും. അക്ഷര്‍ പട്ടേലാവും ജഡേജക്ക് പകരം ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുക. എന്നാല്‍ ജഡേജയുടെ ഉത്തമ പകരക്കാരനെന്ന് അക്ഷറിനെ പറയാനാവില്ല.

ഇന്ത്യയെ കുഴപ്പിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം റിഷഭ് പന്ത് - ദിനേഷ് കാര്‍ത്തിക് എന്നിവരിലാരാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്നതാണ്. ഇതിനോടും ജയവര്‍ധന പ്രതികരിച്ചിരിക്കുകയാണ്. 'ഇതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. ഇടം കൈയനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി ഇന്ത്യ റിഷഭിനെ കളിപ്പിക്കാനാണ് സാധ്യത. അഞ്ചാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിക്കും. ജഡേജയുടെ അഭാവമാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്'-ജയവര്‍ധന കൂട്ടിച്ചേര്‍ത്തു.

2022 ടി20 ലോകകപ്പിനായി കാത്തുനിന്നില്ല, അതിന് മുമ്പ് വിരമിച്ചു!, അഞ്ച് വമ്പന്‍ താരങ്ങളിതാ

3

റിഷഭ് പന്തിനെ സംബന്ധിച്ച് ടി20 ലോകകപ്പിന് മുമ്പുള്ള ഓസീസ് പരമ്പര നിര്‍ണ്ണായകമാണ്. കളിച്ച് മികവ് കാട്ടാനാവാത്ത പക്ഷം മുന്നോട്ടുള്ള പോക്ക് പ്രയാസമാവും. സഞ്ജു സാംസണ്‍ മികച്ച ഫോമിലായിട്ടും തഴഞ്ഞാണ് റിഷഭിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ റിഷഭിന് കളിച്ച് ഇന്ത്യന്‍ ടീമിനോട് നീതിപുലര്‍ത്തേണ്ടതായുണ്ട്.

4

റിഷഭിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ ദിനേഷ് കാര്‍ത്തികിനെ ഇന്ത്യക്ക് പുറത്തിരുത്തേണ്ടി വരും. ഇത് ടീമിന് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. കാരണം ഏഷ്യാ കപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ നേരിട്ടത് മികച്ചൊരു ഫിനിഷറുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യ മികച്ച താരമാണെങ്കിലും സ്ഥിരത കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ബാറ്റിങ്ങില്‍ അവസാന രണ്ടോവറില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കാര്‍ത്തിക് ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കേണ്ടത് അനിവാര്യമാണെന്ന് തന്നെ പറയാം.

Story first published: Saturday, September 17, 2022, 18:09 [IST]
Other articles published on Sep 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+