ASIA CUP: ലോക തോല്‍വി!, വീണ്ടും നിരാശപ്പെടുത്തി രാഹുല്‍, ആരാധകര്‍ കട്ട കലിപ്പില്‍

ദുബായ്: ഏഷ്യാ കപ്പില്‍ മോശം പ്രകടനം തുടര്‍ന്ന് കെ എല്‍ രാഹുല്‍. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ രാഹുല്‍ ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. 39 പന്തില്‍ 36 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ 2 സിക്‌സ് ഉള്‍പ്പെടുമെങ്കിലും ടി20 ഫോര്‍മാറ്റെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ മോശം ഇന്നിങ്‌സ് എന്ന് തന്നെ പറയേണ്ടി വരും. 92.30 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം.
ഹോങ്കോങ്ങിനെപ്പോലെ ദുര്‍ബലരായൊരു ടീമിനെതിരേ രാഹുലില്‍ നിന്ന് വമ്പന്‍ പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശേഷം രാഹുല്‍ നാല് ഇന്നിങ്‌സാണ് ബാറ്റ് ചെയ്തത്. ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് തിളങ്ങാനായില്ല. അടുത്ത ഇന്ത്യ-പാക് പോരാട്ടത്തില്‍ രാഹുലിന്റെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്.

രണ്ട് മാസത്തിനുള്ളില്‍ ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുലിന്റെ ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. സീനിയര്‍ താരമെന്ന നിലയിലും ഭാവി നായകനെന്ന നിലയിലും രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതാണ്. ടി20 ലോകകപ്പിലും ഇന്ത്യ മുഖ്യ പരിഗണന നല്‍കാന്‍ സാധ്യതയുള്ള താരം രാഹുലാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം അദ്ദേഹം ഫോമിലേക്കെത്തേണ്ടതായുണ്ട്.
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും നിലവിലെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല. ഏഷ്യാ കപ്പില്‍ രാഹുലിന്റെ മികവിനെ വിശ്വസിച്ച് ഇന്ത്യ ബാക്കപ്പ് ഓപ്പണറെ പോലും പരിഗണിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയാല്‍ പകരം ഓപ്പണറായി സൂര്യകുമാര്‍ യാദവിനെയോ റിഷഭ് പന്തിനെയോ പരിഗണിക്കേണ്ടതായി വരും.
ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

രാഹുലിന്റെ പ്രകടനം ആരാധകരെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്നതാണ്. രാഹുലിനെ പുറത്തിരുത്തണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ദീപക് ഹൂഡയെ ഇന്ത്യ പകരക്കാരനായി പരിഗണിക്കണമെന്നും റിഷഭ് പന്തിനെയും ദിനേഷ് കാര്‍ത്തികിനെയും ഒന്നിച്ച് കളിപ്പിച്ച് രാഹുലിനെ പുറത്തിരുത്തണമെന്നുമാണ് പല ആരാധകരും പ്രതികരിക്കുന്നത്. എന്നാല്‍ ടി20യില്‍ മികച്ച റെക്കോഡുള്ള രാഹുലിനെ ഇന്ത്യ പെട്ടെന്ന് പുറത്തിരുത്താനുള്ള സാധ്യതയും കുറവാണ്.

രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് പുനര്‍ചിന്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഹോങ്കോങ്ങിനെതിരേ 38 റണ്‍സാണ് 29 പന്തില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. രോഹിത് 13 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍മാര്‍ക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തത് ഇന്ത്യ ആലോചിക്കേണ്ട കാര്യം തന്നെയാണ്.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടില്ല. എന്നാല്‍ ഓപ്പണിങ് സ്‌പെഷ്യലിസ്റ്റുകളായ മറ്റെല്ലാ താരങ്ങളും മോശം ഫോമിലാണ്. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരും രാഹുലിനെപ്പോലെ തന്നെ മോശം പ്രകടനം നടത്തുന്നു. ടി20 ലോകകപ്പിന് ചുരുങ്ങിയ സമയം മാത്രം മുന്നില്‍ നില്‍ക്കെ പുതിയൊരു ഓപ്പണറെ വളര്‍ത്തുകയും പ്രയാസം. അതുകൊണ്ട് തന്നെ രാഹുലിനെ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications