Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തു, ഇന്ന് സൂര്യക്ക് മുന്നില്‍ തലകുനിച്ച് കോലി, വൈറല്‍

1

ദുബായ്: ഏഷ്യാ കപ്പിലെ ഹോങ്കോങ്ങിനെതിരായ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാലാം നമ്പറില്‍ ക്രീസിലെത്തിയത് മുതല്‍ ഹോങ്കോങ് ബൗളര്‍മാരുടെ അന്തകനായി സൂര്യകുമാര്‍ മാറി. കടന്നാക്രമിച്ച താരം 26 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് നേടിയത്. 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 261.53 സ്‌ട്രൈക്കറേറ്റിലാണ് സൂര്യ കത്തി കയറിയത്.

വിരാട് കോലിയെ കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു സൂര്യയുടെ വെടിക്കെട്ട്. അവസാന ഓവറില്‍ നാല് സിക്‌സര്‍ സൂര്യ പറത്തി. ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായതിന് പിന്നാലെ സൂര്യയുടെ മുന്നില്‍ തലകുനിച്ചാണ് കോലി അഭിനന്ദനം അറിയിച്ചത്. നേരത്തെ ഐപിഎല്ലിനിടെ സൂര്യകുമാര്‍ യാദവുമായി കോലി കൊമ്പ് കോര്‍ത്തിരുന്നു. അന്ന് ഇന്ത്യന്‍ ടീമിന്റെയും ആര്‍സിബിയുടെയും നായകനായിരുന്നു കോലി.

1

അന്ന് സൂര്യയെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച കോലി ഇപ്പോള്‍ സൂര്യക്ക് മുന്നില്‍ തലകുനിച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് പറയാം. സൂര്യയുടെ മികവിന് മുന്നില്‍ ആരും തലകുനിക്കുമെന്നും ഇന്ത്യയുടെ എബിഡിയാണ് സൂര്യയെന്നുമാണ് ആരാധകര്‍ വാഴ്ത്തുന്നത്. കോലിയെപ്പോലൊരു ഇതിഹാസ താരം സൂര്യയെ ബഹുമാനിക്കുന്ന തരത്തിലേക്ക് അദ്ദേഹം വളര്‍ന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

കിങ് കോലി അത്ര പെട്ടെന്നൊന്നും ആരുടെ മുന്നിലും തലകുനിക്കില്ലെന്നും എന്നാല്‍ സൂര്യകുമാര്‍ അതിനര്‍ഹതയുള്ള പ്രകടനമാണ് നടത്തിയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ലോക ക്രിക്കറ്റില്‍ അധികമാര്‍ക്കുമില്ലാത്ത കഴിവാണ് സൂര്യയുടേത്. കോപ്പീബുക്ക് ശൈലികള്‍ക്ക് പുറത്തുള്ള ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നതിലേറെയും. സ്വീപ് ഷോട്ടുകളിലൂടെ സിക്‌സര്‍ നേടുന്നതില്‍ അസാധ്യ മികവാണ് സൂര്യക്കുള്ളത്.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

2

ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് സൂര്യയും ഉയര്‍ന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. കോലി തനിക്ക് മുന്നില്‍ തനകുനിഞ്ഞ് നിന്ന് അഭിനന്ദിച്ചതിനെപ്പറ്റി സൂര്യകുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന അംഗീകാരമാണിത്. ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലത്. ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ മുന്നില്‍ നടക്കാന്‍ എന്നോട് ആവിശ്യപ്പപെട്ടു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഒപ്പം നടക്കാന്‍ ആവിശ്യപ്പെടുകയായിരുന്നു. അനുഭവസമ്പന്നനായ താരമാണവന്‍. അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് വളരെയധികം ആസ്വദിച്ചിരുന്നു. അത് ഞാന്‍ പറയുകയും ചെയ്തു'.

3

സൂര്യ-കോലി കൂട്ടുകെട്ടാണ് ഇന്ത്യയെ 192 എന്ന ഗംഭീര ടോട്ടലിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും (39 പന്തില്‍ 36) രോഹിത് ശര്‍മക്കും (13 പന്തില്‍ 21) വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല. വിരാട് കോലി 44 പന്തില്‍ 59 റണ്‍സാണ് നേടിയത്. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കേണ്ടതുണ്ടായിരുന്നു. കൃത്യ സമയത്താണ് സൂര്യയുടെ പ്രകടനം. പാകിസ്താനെതിരേ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തതിന്റെ ക്ഷീണം ഹോങ്കോങ്ങിനെതിരേ സൂര്യ തീര്‍ത്തുവെന്ന് തന്നെ പറയാം.

4

ഏത് ബാറ്റിങ് പൊസിഷനിലേക്കും കളിപ്പിക്കാന്‍ സാധിക്കുന്ന താരമായി സൂര്യകുമാര്‍ മാറിക്കഴിഞ്ഞു. ഓപ്പണിങ്ങിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലുമടക്കം ഏത് പൊസിഷനിലും കളിക്കാന്‍ ഇന്ന് സൂര്യക്ക് മികവുണ്ട്. വളരെ വൈകിയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതെങ്കിലും വരവ് ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നുവെന്ന് തന്നെ പറയാം. ടി20 ലോകകപ്പ് വരാനിരിക്കെ സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്നു.

T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

5

ഞായറാഴ്ച സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം വീണ്ടുമെത്തുകയാണ്. സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ത്തന്നെ ഇറങ്ങി ഇന്ത്യക്കായി വീണ്ടും കസറുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അഭിമാന പോരാട്ടമായതിനാല്‍ ഇന്ത്യ ഏത് പൊസിഷനിലാവും സൂര്യയെ കളിപ്പിക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

Story first published: Thursday, September 1, 2022, 10:47 [IST]
Other articles published on Sep 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+