For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഒറ്റയടിക്ക് പുറത്തായത് 10 പേര്‍! കഴിഞ്ഞ എഡിഷനിലെ ടീമിനെ 'പിരിച്ചുവിട്ട്' ഇന്ത്യ

ഏഷ്യാ കപ്പില്‍ വീണ്ടുമൊരു അങ്കത്തിന് കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ഒരു വര്‍ഷത്തിനിടെ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു യുഎഇയില്‍ ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ഇന്ത്യ മാറ്റുരച്ചത്. പക്ഷെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ തികഞ്ഞ പരാജയമായി മാറി. ഫൈനല്‍ പോലും കാണാതെ അന്നു ടീമിനു പുറത്താവേണ്ടി വരികയായിരുന്നു.

സൂപ്പര്‍ ഫോറിലെ മൂന്നു കളിയില്‍ രണ്ടും തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ഇത്തവണ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നായകസ്ഥാനത്തു രോഹിത് തന്നെയാണ് ഇപ്പോഴുമുള്ളതെങ്കിലും 2022ലെ ടീമല്ല ഇത്തവണത്തേത്. അടിമുടി മാറ്റങ്ങളോടെയാണ് ഇന്ത്യ പുതിയ എഡിഷനില്‍ പോരിന് ഇറങ്ങുക.

INDIA TEAM

കഴിഞ്ഞ തവണ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന നിരവധി പേരെ ഇത്തവണ നമുക്കു കാണാന്‍ സാധിക്കില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ടീമിനെ ഉടച്ചു വാര്‍ത്തതിനാല്‍ തന്നെ ടൂര്‍ണമെന്റിലും അതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 17 അംഗ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കേറ്റ് പുറത്തായിരുന്ന ചില വമ്പന്‍ താരങ്ങള്‍ ടീമിലേക്കു മടങ്ങിയെത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലേക്കു മടങ്ങിവരവ് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ എഡിഷനിലെ ഏഷ്യാ കപ്പിലുണ്ടായിരുന്ന 10 പേരെയാണ് ഇത്തവണ ടീമില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയിരിക്കുന്നത്. റിഷഭ് പന്ത്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, ദീപക് ചാഹര്‍ എന്നിലരാണ് ടീമില്‍ ഇടം ലഭിക്കാതെ പോയ കളിക്കാര്‍.

ഇവരില്‍ റിഷഭിനു പരിക്കു കാരണമാണ് ഇത്തവണ ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ ബാക്കിയുള്ള ഒമ്പതു പേരെയും അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ചഹലിനെ തഴഞ്ഞതാണ് ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ്.

വൈറ്റ് ബോള്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹത്തിനു ഉറപ്പായും ടീമില്‍ ഇടമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ചഹല്‍ തഴയപ്പെടുകയായിരുന്നു.

ROHIT SHARMA

കഴിഞ്ഞ എഡിഷനില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നവരില്‍ ഏഴു പേരാണ് ഇത്തവണയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരാണിത്. പക്ഷെ കഴിഞ്ഞ തവണ ജഡേജയ്ക്കു പരിക്കു കാരണം ഹോങ്കോങുമായുള്ള ആദ്യ മല്‍സരത്തിനു ശേഷം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ,
സഞ്ജു സാംസണ്‍ (ബാക്കപ്പ്).

Story first published: Tuesday, August 22, 2023, 10:36 [IST]
Other articles published on Aug 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+