Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2022: ഇതാണോ കിങ്?, ഫൈനലിലും ഫ്‌ളോപ്പ്!, ബാബറിനെ ട്രോളി ഇന്ത്യന്‍ ഫാന്‍സ്

1

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ തോല്‍വിയോടെ തുടങ്ങിയ ശ്രീലങ്കയാണ് കിരീടവുമായി മടങ്ങിയതെന്നതാണ് ശ്രദ്ധേയം. പാകിസ്താന്‍ കിരീടം നേടുമെന്ന് വിശ്വസിച്ചവരാണ് ഏറെയെങ്കിലും അപ്രതീക്ഷിത പോരാട്ട വീര്യത്തോടെ ശ്രീലങ്ക കിരീടം നേടിയെടുക്കുകയായിരുന്നു. പാകിസ്താന്‍ വരുത്തിയ ഫീല്‍ഡിങ് പിഴവും ബാറ്റിങ്ങിലെ നിറം മങ്ങിയ പ്രകടനവുമെല്ലാം തോല്‍വിയുടെ കാരണമായി പറയാം.

പാകിസ്താന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് നായകന്‍ ബാബര്‍ അസമാണ്. ടൂര്‍ണമെന്റില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ബാബര്‍ കാഴ്ചവെച്ചത്. മുഹമ്മദ് റിസ്വാന്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായപ്പോഴും ബാബറിന് കാര്യമായൊന്നും ചെയ്യാനായില്ല. ആറ് ഇന്നിങ്‌സില്‍ നിന്ന് ബാബര്‍ നേടിയത് 68 റണ്‍സ് മാത്രമാണ്. ശരാശരി 11.33. ബാബറിന്റെ ടൂര്‍ണമെന്റിലെ ശരാശരി ധഹാനിയെക്കാളും നസീം ഷായെക്കാളും താഴെയാണെന്നതാണ് കൗതുകം.

1

ഏഷ്യാ കപ്പിന് പാകിസ്താനെത്തിയപ്പോള്‍ ഏറ്റവും പ്രതീക്ഷ വെച്ചത് ബാബറിന്റെ ബാറ്റിങ് മികവിലായിരുന്നു. ദുബായിലായിരുന്നു മത്സരമെന്നതിനാല്‍ പാക് താരങ്ങള്‍ക്ക് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവും. ബാബറിന് കളിച്ച് പരിചയമുള്ള പിച്ചായതിനാല്‍ വലിയ സ്‌കോര്‍ നേടുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം അദ്ദേഹം തെറ്റിച്ചു. 30 റണ്‍സാണ് ബാബറിന്റെ ടോപ് സ്‌കോര്‍. നിര്‍ണ്ണായക മത്സരങ്ങളിലടക്കം ഒന്നും ചെയ്യാന്‍ ബാബറിനായില്ല.

ഇപ്പോഴിതാ ബാബര്‍ നിറം മങ്ങുകയും വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ ബാബറിനെ ട്രോളുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇതാണോ കിങ്ങെന്നും കോലിയുമായി താരതമ്യപ്പെടുത്താന്‍ മാത്രം ബാബറായിട്ടില്ലെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഇപ്പോള്‍ ഇന്ത്യ-പാക് ആരാധകര്‍ ബാബറിന്റെ ഫോമിന്റെ പേരില്‍ വാക് പോരാട്ടം നടത്തുകയാണ്.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

2

10, 9, 14, 0, 30, 5 എന്നിങ്ങനെയാണ് ബാബറിന്റെ സ്‌കോര്‍. ഒരു തവണ മാത്രമാണ് 20ലധികം സ്‌കോര്‍ നേടാനായത്. തോല്‍വിയില്‍ സഹതാരങ്ങളെ പറയുന്ന ബാബര്‍ സ്വന്തം മോശം പ്രകടനം കാണുന്നില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ട്രോള്‍ വീഡിയോകളും ബാബറിനെ പരിഹസിച്ച് ട്വിറ്ററില്‍ തരംഗമാവുന്നുണ്ട്. പാകിസ്താന് കിരീടം നേടിക്കൊടുക്കുമെന്ന് വീരവാദം മുഴക്കുന്നതുപോലെ എളുപ്പമല്ല കപ്പ് നേടാനെന്നും ആരാധകര്‍ ട്രോളുന്നു.

3

ബാബറിന്റെ ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കഴിഞ്ഞിടെ നഷ്ടമായിരുന്നു. ബാബറിന്റെ ഒരു ടി20 പരമ്പരയിലെ ഏറ്റവും മോശം പ്രകടനം ബംഗ്ലാദേശിനെതിരെയാണ്. മൂന്ന് മത്സരത്തില്‍ നിന്ന് 9 ശരാശരിയിലായിരുന്നു ബാബറിന്റെ അന്നത്തെ പ്രകടനം. എന്നാല്‍ കരിയറില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. 2021ലെ ടി20 ലോകകപ്പില്‍ 60.60 ശരാശരിയില്‍ 303 റണ്‍സാണ് ബാബര്‍ നേടിയത്.

സഞ്ജു ടി20 ലോകകപ്പിനെത്തിയാല്‍ എവിടെ കളിപ്പിക്കും?, ബെസ്റ്റ് പൊസിഷന്‍ ഇത്!, പരിശോധിക്കാം

4

2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ സെമിയിലേക്കെത്തിക്കാനും ബാബറിന് സാധിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സര ശേഷം ടീമിന്റെ തോല്‍വിയുടെ കൃത്യമായ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബാബര്‍ വിശദീകരിച്ചത്. മോശം ഫീല്‍ഡിങ്ങും ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തതുമാണ് പാകിസ്താന്റെ തോല്‍വിക്ക് കാരണമായി പറയാനാവുക. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഗംഭീരമായി തിരിച്ചെത്താന്‍ പാകിസ്താനും ബാബറിനും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Monday, September 12, 2022, 11:42 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+