ഇതാ ദ്രാവിഡിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്, ഇന്ത്യ കൈവിട്ടത് 3 വമ്പന്‍ ട്രോഫികള്‍! ഇനി ലോകകപ്പോ?
ടീം ഇന്ത്യയുടെ മുഖ്യ കോച്ചായി മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് 2021ന്റെ അവസാനത്തോടെ ചുമതലയേല്‍ക്കുമ്പോള്‍ ആരാധകര്‍ വലിയ സ്വപ്‌നങ്ങളാണ് നെയ്തുകൂട്ടിയത്. ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ 'വന്‍മതിലിനു' കഴിയുമെന്നു അവര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍ പരിശീലകക്കുപ്പായത്തില്‍ രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ദ്രാവിഡിനു ആരാധകരുടെ മോഹങ്ങളൊന്നും യാഥാര്‍ഥ്യമാക്കാനായിട്ടില്ല.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പോടെ കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയാണ്. ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയാല്‍ മാത്രമേ ദ്രാവിഡുമായുള്ള കരാര്‍ ബിസിസിഐ പുതുക്കാനിടയുള്ളൂ. ലോകകപ്പ് ടീം കൈവിടുകയാണെങ്കില്‍ അദ്ദേഹത്തിനു തല കുനിച്ച് പടിയിറങ്ങേണ്ടതായി വരും.

ഇന്ത്യയുടെ മുഖ്യ കോച്ചെന്ന നിലയില്‍ വലിയ നേട്ടങ്ങളൊന്നും ദ്രാവിഡിന് ഇനിയും അവകാശപ്പെടാനില്ല. പല ദ്വിരാഷ്ട്ര പരമ്പരകളിലും വിജയം നേടാന്‍ സാധിച്ചതൊഴിച്ചു നിര്‍ത്തിയാല്‍ പ്രധാനപ്പെട്ട ചില ടൂര്‍ണമെന്റുകളും പരമ്പരകളും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ദ്രാവിഡിനു കീഴില്‍ ഇന്ത്യ ഇതിനകം തോല്‍വി രുചിച്ച ടൂര്‍ണമെന്റകളും പരമ്പരകളും ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ ഏറെ പിന്നിലുള്ള ബംഗ്ലാദേശുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യക്കു അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-2നായിരുന്നു ഇന്ത്യ കീഴടങ്ങിയത്. ആദ്യ രണ്ടു കളികളും ബംഗ്ലാദേശ് ജയിച്ചപ്പോള്‍ അപ്രസക്തമായ അവസാന മല്‍സരത്തില്‍ ഇഷാന്‍ കിഷന്റെ കന്നി ഡബിള്‍ സെഞ്ച്വറി ഇന്ത്യക്കു ആശ്വാസ ജയം സമ്മാനിച്ചു.
ഈ വര്‍ഷം നാട്ടില്‍ ഓസ്‌ട്രേലിയയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-2ന്റെ പരാജയം രുചിച്ചിരുന്നു. ആദ്യ മല്‍സരം ജയിച്ചുകൊണ്ട് തുടങ്ങിയ രോഹിത് ശര്‍മയും സംഘവും അടുത്ത രണ്ടു കളിയിലും തോറ്റാണ് പരമ്പര കൈവിട്ടത്.
ഈ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരുന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയായിരുന്നു ഏകദിന പരമ്പര.

2021-22 വര്‍ഷങ്ങളില്‍ സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിയ ടീം ഇന്ത്യ കളിച്ച രണ്ടു പരമ്പരകളിലും തോറ്റാണ് നാട്ടിലേക്കു മടങ്ങിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം ജയിച്ച ശേഷമായിരുന്നു അടുത്ത രണ്ടു ടെസ്റ്റിലും ഇന്ത്യ പരാജയം സമ്മതിച്ചത്.
സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്ന നാണക്കേട് മായ്ക്കാനും ഇന്ത്യക്കായില്ല. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു.
ദ്രാവിഡിനു കീഴില്‍ ഇന്ത്യ കളിച്ച ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പായിരുന്നു. പക്ഷെ ടീം തികഞ്ഞ പരാജയമായി മാറി. ഒരു വിധം ഗ്രൂപ്പുഘട്ടം കഴിഞ്ഞ് സൂപ്പര്‍ ഫോറിലെത്തിയെങ്കിലും അവിടെ മൂന്നു കളിയില്‍ രണ്ടിലും തോറ്റതോടെ ഫൈനല്‍ കാണാതെ ടീം പുറത്താവുകയായിരുന്നു. ശ്രീലങ്ക, ചിരവൈരികളായ പാകിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യ പരാജയം വഴങ്ങിയത്.
ഏഷ്യാ കപ്പിനു പിന്നാലെ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലും ഇന്ത്യക്കു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. കിരീട ഫേവറിറ്റുകളായി ടൂര്‍ണമെന്റിനെത്തിയ ഇന്ത്യ സെമി ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.
ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയാണ് ഇന്ത്യ പുറത്തായത്. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ടീമിലുണ്ടായിട്ടും ഒരു മല്‍സരത്തിലും കളിപ്പിക്കാതിരുന്നതിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു.
ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇന്ത്യക്കു പരാജയമായിരുന്നു ഫലം. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന കലാശക്കളിയില്‍ ഓസ്ട്രലിയയോടു കനത്ത പരാജയം ഇന്ത്യക്കു നേരിടേണ്ടി വരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications